ബഹുമാനപ്പെട്ട നരേന്ദ്രമോദിക്കും സർക്കാരിനും നന്ദി; പുരസ്‌കാര നേട്ടത്തിൽ സന്തോഷം അറിയിച്ച് രജനികാന്ത്

ബഹുമാനപ്പെട്ട  നരേന്ദ്രമോദിക്കും സർക്കാരിനും നന്ദി; പുരസ്‌കാര നേട്ടത്തിൽ സന്തോഷം അറിയിച്ച് രജനികാന്ത്

ദാദാ സാഹേബ് ഫാല്‍കെ പുരസ്‌കാര നേട്ടത്തിൽ അഭിനന്ദിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയോട് നന്ദി പറഞ്ഞ് നടൻ രജനികാന്ത് . തന്റെ യാത്രയിൽ ഒപ്പമുണ്ടായിരുന്ന എല്ലവരോടും നന്ദി അറിയിക്കുന്നതായി ട്വിറ്ററിലൂടെ പങ്കുവെച്ച കുറിപ്പിൽ രജനികാന്ത് പറഞ്ഞു. തമിഴിൽ പുറത്തിറക്കിയ പ്രസ്താവനയിൽ തന്റെ ഗുരുവും സംവിധായകനുമായ കെ ബാലചന്ദറിനും, തമിഴ്നാട് മുഖ്യമന്ത്രി എടപാടി പളനിസ്വാമിക്കും, ഉപ മുഖ്യമന്ത്രി പനീർസെൽവത്തിനും, ഡിഎംകെ നേതാവ് സ്റ്റാലിനും, കമൽ ഹാസനും നന്ദി പറഞ്ഞു.

അവാർഡ് നേട്ടത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി രജനികാന്തിനെ അഭിനന്ദിച്ചിരുന്നു. 'തലൈവ' എന്നായിരുന്നു നരേന്ദ്രമോദി രജനികാന്തിനെ അഭിസംബോധന ചെയ്തത്. 51ാമത് ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരത്തിനാണ് നടന്‍ രജനികാന്ത് അർഹനായത്. കേന്ദ്ര വാര്‍ത്താവിതരണ മന്ത്രി പ്രകാശ് ജാവഡേക്കറാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. 50 വർഷ കാലത്തെ ചലച്ചിത്ര മേഖലയ്ക്കുള്ള സമഗ്ര സംഭവനയ്ക്കാണ് പുരസ്‌കാരം. ചലച്ചിത്ര താരങ്ങളായ മോഹൻലാൽ, ശങ്കർ മഹാദേവൻ, ആശാ ബോസ്ലേ, സുഭാഷ് ഗയ് എന്നിവരടങ്ങിയ പുരസ്കാര നിർണയ സമിതിയാണ് രജനികാന്തിനെ തെരഞ്ഞെടുത്തത്.

ഇന്ത്യൻ ചലച്ചിത്ര മേഖലയുടെ പിതാവായി വിശേഷിപ്പിക്കപ്പെടുന്ന ദാദാ സാഹേബ് ഫാൽക്കെയുടെ അനുസ്മരണാർത്ഥമാണ് പുരസ്കാരം കേന്ദ്രസർക്കാർ നൽകുന്നത്. ഇന്ത്യൻ ചലച്ചിത്ര രംഗത്തിന്‌ നൽകപ്പെടുന്ന ആജീവനാന്ത സംഭാവനകൾ പരിഗണിച്ചാണ് 1969- മുതൽ ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം നൽകുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in