രജിഷയും പ്രിയയും ഒന്നിക്കുന്ന ത്രില്ലർ; സൂരജ് വർമ്മയുടെ 'കൊള്ള' ജൂൺ 9ന്

രജിഷയും പ്രിയയും ഒന്നിക്കുന്ന ത്രില്ലർ; സൂരജ് വർമ്മയുടെ 'കൊള്ള' ജൂൺ 9ന്

സൂരജ് വർമ്മ സംവിധാനം ചെയ്ത് രജിഷ വിജയൻ, പ്രിയ പ്രകാശ് വാര്യർ, വിനയ് ഫോർട്ട് എന്നിവർ പ്രധാനവേഷങ്ങളിലെത്തുന്ന ചിത്രം 'കൊള്ള' ജൂൺ 9 ന് തിയേറ്ററുകളിലെത്തും. രണ്ടു പെൺകുട്ടികളുടെ ജീവിതങ്ങളിലൂടെ കഥ പറഞ്ഞു പോകുന്ന ചിത്രം ത്രില്ലർ സ്വഭാവത്തിലാണ് ഒരുങ്ങുന്നത്. ബോബി-സഞ്ജയ് കൂട്ടുകെട്ടിന്റെ കഥക്ക് തിരക്കഥയെഴുതിയിരിക്കുന്നത് ഡോക്ടർമാരായ ജാസിം ജലാലും നെൽസൻ ജോസഫും ചേർന്നാണ്. രജീഷ് പ്രൊഡക്ഷൻസിന്റെ ബാനറിൽ കെവി രജീഷ് ആണ് ചിത്രം നിർമ്മിക്കുന്നത്. ലച്ചു രജീഷ് സഹനിർമാതാവാണ്.

ചിത്രത്തിന്റെ സംഗീത സംവിധാനം ഷാൻ റഹ്‌മാനാണ്. രാജവേൽ മോഹനാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. അലൻസിയർ, പ്രശാന്ത് അലക്സാണ്ടർ, ജിയോ ബേബി , ഷെബിൻ ബെൻസൻ, പ്രേം പ്രകാശ് തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നത്.

രവി മാത്യു പ്രൊഡക്ഷൻസും ചിത്രവുമായി സഹകരിക്കുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: രവി മാത്യൂ, എഡിറ്റർ: അർജുൻ ബെൻ, പ്രൊഡക്ഷൻ കൺട്രോളർ: ഷെബീർ മലവട്ടത്ത്, കലാസംവിധാനം: രാഖിൽ, കോസ്റ്റ്യൂം: സുജിത്ത്, മേക്കപ്പ്: റോണക്സ്, ടൈറ്റിൽ ഡിസൈൻ: പാലായി ഡിസൈൻസ്, ഡിസൈനർ: ജിസൻ പോൾ, പിആർഒ: മഞ്ജു ഗോപിനാഥ്, വാഴൂർ ജോസ്, മാർക്കറ്റിംഗ്: കൺടന്റ് ഫാക്ടറി, സ്റ്റിൽസ്: സന്തോഷ് പട്ടാമ്പി. അയ്യപ്പൻ മൂവീസാണ് ചിത്രം വിതരണം ചെയ്യുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in