'വെട്രിമാരൻ തമിഴ് സിനിമയുടെ അഭിമാനം, വിടുതലൈ തിരക്കഥാകാവ്യം'; രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നുവെന്ന് രജനീകാന്ത്

'വെട്രിമാരൻ തമിഴ് സിനിമയുടെ അഭിമാനം, വിടുതലൈ തിരക്കഥാകാവ്യം'; രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നുവെന്ന് രജനീകാന്ത്

പൊലീസ് അതിക്രമങ്ങൾ പ്രമേയമായിവരുന്ന വെട്രിമാരൻ ചിത്രം വിടുതലൈയെ അഭിനന്ദിച്ച് നടൻ രജനികാന്ത്. തമിഴ് സിനിമ ഇതുവരെ കാണാത്ത കഥയാണ് വിടുതലൈ. അതൊരു തിരക്കഥാകാവ്യമാണ്. ചിത്രത്തിന്റെ രണ്ടാം ഭാ​ഗത്തിനായി കാത്തിരിക്കുകയാണെന്നും രജനികാന്ത് ട്വീറ്റ് ചെയ്തു.

സൂരിയുടെ പ്രകടനം വിസ്മയിപ്പിക്കുന്നതാണ്. തമിഴ് സിനിമയുടെ അഭിമാനമാണ് വെട്രിമാരൻ, ഇളയരാജ സം​ഗീതത്തിന്റെ രാജ

രജനീകാന്ത്

ജയമോഹന്റെ ''തുണൈവൻ'' എന്ന ചെറുകഥയെ ആസ്പദമാക്കിയ ചിത്രത്തിന് രണ്ട് ഭാഗങ്ങളാണ് ഉള്ളത്. ചിത്രത്തിന്റെ ആദ്യഭാഗമാണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത്. കാട്ടിൽ വിവിധ ചെക് പോസ്റ്റുകളിൽ ജോലി ചെയ്യുന്ന പൊലീസുകാർക്ക് ഭക്ഷണമെത്തിക്കുന്ന പൊലീസുകാരനായിട്ടാണ് സൂരി വേഷമിടുന്നത്. 'മക്കൾ പടൈ' എന്ന സർക്കാരിനും പൊലീസിനും എതിരെ പ്രക്ഷോഭം നയിക്കുന്നവരുടെ നേതാവായ വാദ്യാർ എന്ന കഥാപാത്രമായി വിജയ് സേതുപതി വേഷമിടുന്നു. വാദ്യാരെയും മക്കൾ പടൈയെയും അറസ്റ്റ് ചെയ്യാനുള്ള പൊലീസ് നടപടികളുടെ പശ്ചാത്തലത്തിൽ വീണ്ടും ഒരിക്കൽ കൂടി പൊലീസ് അതിക്രമങ്ങളുടെ കഥ പറയുകയാണ് ചിത്രത്തിലൂടെ വെട്രിമാരൻ.

വിജയ് സേതുപതിക്കും സൂരിക്കുമൊപ്പം സംവിധായൻ ഗൗതം വാസുദേവ് മേനോനും ചിത്രത്തിൽ പ്രധാന വേഷങ്ങത്തിൽ എത്തുന്നുണ്ട്. ഇളയരാജ സംഗീത സംവിധാനം നിർവ്വഹിച്ച ചിത്രത്തിന്റെ രണ്ടാം ഭാഗം 2023 സെപ്തംമ്പറോട് കൂടി തിയേറ്ററുകളിലെത്തും.

Related Stories

No stories found.
logo
The Cue
www.thecue.in