'21 വർഷത്തിന് ശേഷം ഒരേ സ്റ്റുഡിയോയിൽ രജനികാന്തും കമൽ ഹാസനും' ; കണ്ടുമുട്ടിയത് 'ഇന്ത്യൻ-2','തലൈവർ170' ചിത്രീകരണത്തിനിടെ

'21 വർഷത്തിന് ശേഷം ഒരേ സ്റ്റുഡിയോയിൽ രജനികാന്തും കമൽ ഹാസനും' ; കണ്ടുമുട്ടിയത് 'ഇന്ത്യൻ-2','തലൈവർ170' ചിത്രീകരണത്തിനിടെ

21 വർഷത്തിന് ശേഷം ഒരേ സ്റ്റുഡിയോയിൽ ചിത്രീകരണത്തിനിടെ കണ്ടുമുട്ടി രജനികാന്തും കമൽ ഹാസനും. ലൈക്ക പ്രൊഡക്ഷൻസ് നിർമിക്കുന്ന രജനികാന്ത് നായകനാകുന്ന തലൈവർ 170 കമൽ ഹാസൻ നായകനാകുന്ന ഇന്ത്യൻ 2 എന്നീ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് താരങ്ങൾ കണ്ടുമുട്ടിയത്. രണ്ട് സിനിമകളും നിർമിക്കാനായതിൽ സന്തോഷവും അഭിമാനവും ഉണ്ടെന്ന് നിർമാതാക്കളായ ലൈക്ക പ്രൊഡക്ഷൻസ് എക്സിൽ കുറിച്ചു.

ഇന്ത്യൻ സിനിമയിലെ സമാനതകളില്ലാത്ത 2 ഇതിഹാസങ്ങൾ 'ഉലകനായകൻ' കമൽ ഹാസനും സൂപ്പർസ്റ്റാർ രജനികാന്തും 21 വർഷത്തിന് ശേഷം ഒരേ സ്റ്റുഡിയോയിൽ തങ്ങളുടെ അതാത് സിനിമകളായ ഇന്ത്യൻ-2, തലൈവർ170 എന്നിവയുടെ ഷൂട്ടിംഗിനിടെ നേരിയ നിമിഷം പങ്കിടുന്നു! എന്ന തലക്കെട്ടോടെയാണ് ലൈക്ക പ്രൊഡക്ഷൻസ് ചിത്രം പങ്കുവച്ചത്. കമൽഹാസനും ശങ്കറും ഒന്നിക്കുന്ന ചിത്രമാണ് 'ഇന്ത്യൻ 2'. ലൈക പ്രൊഡക്ഷൻസിന്റെയും റെഡ് ജയന്റിന്റെയും ബാനറുകളിൽ സുബാസ്‌കരൻ നിർമ്മിച്ച ഈ ചിത്രം 1996-ലെ 'ഇന്ത്യൻ' എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ്. കാജൽ അഗർവാൾ, രാകുൽ പ്രീത് സിംഗ്, എസ് ജെ സൂര്യ, ബോബി സിംഹ, തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തുന്ന ഈ ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്. ഛായാഗ്രഹണം രത്നവേലു നിർവഹിക്കും. എ.ശ്രീകർ പ്രസാദ് ചിത്രസംയോജനം കൈകാര്യം ചെയ്യും.

രജനീകാന്തിന്റെ 170ആമത് ചിത്രമാണ് 'തലൈവർ170'. റിട്ട. പോലീസ് ഓഫീസറുടെ വേഷത്തിൽ രജനീകാന്ത് പ്രത്യക്ഷപ്പെടുന്ന ചിത്രം 'ജയ്ഭീം'ലൂടെ ശ്രദ്ധേയനായ ജ്ഞാനവേലാണ് സംവിധാനം ചെയ്യുന്നത്. മഞ്ജു വാര്യർ, ദുഷാരാ വിജയൻ, റിതിക സിം​ഗ്, അമിതാഭ് ബച്ചൻ, ഫഹദ് ഫാസിൽ, റാണ ദ​ഗ്ഗുബട്ടി, തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. അനിരുദ്ധ് രവിചന്ദറാണ് തലൈവർ 170-യുടെ സം​ഗീതസംവിധാനം.

Related Stories

No stories found.
logo
The Cue
www.thecue.in