
രജനികാന്തിന്റെ പുതിയ ചിത്രം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുമെന്ന് സംവിധായകന്‍ മിഷ്‌കിന്‍. അത് രജനിയുടെ അവസാന ചിത്രമായിരിക്കുമെന്നാണ് പറയുന്നത്. ലോകേഷിനെ ആ ചിത്രം സംവിധാനം ചെയ്യാന്‍ തെരഞ്ഞെടുത്തത് എല്ലാവര്‍ക്കും ഒരു അഭിമാനിക്കാനുള്ള നിമിഷമാണെന്നും മിഷ്‌കിന്‍ പറഞ്ഞു. രജനികാന്ത് തന്നെ ലോകേഷിനെ സിനിമ സംവിധാനം ചെയ്യാന്‍ വിളിച്ച് പറയുകയായിരുന്നു എന്നും മിഷ്‌കിന്‍ സിനിമ സേട്ടൈയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
മിഷ്‌കിന്‍ പറഞ്ഞത്;
ഇന്ത്യയിലെ തന്നെ മികച്ച സംവിധായകരില്‍ ഒരാളായി മാറുകയാണ് ലോകേഷ് കനകരാജ്. അദ്ദേഹത്തിന്റെ അടുത്ത സിനിമ രജനികാന്തുമായിട്ടാണ്. അത് തീര്‍ച്ചയായും എല്ലാര്‍ക്കും ഒരു പ്രൗഡ് മോമന്റ് ആണ്. അത് രജിനി സാറിന്റെ അവസാന സിനിമ എന്നാണ് പറയുന്നത്. പക്ഷെ അത് എത്രത്തോളം ശരിയാണെന്നു അറിയില്ല. രജിനി സാര്‍ ലോകേഷിനെ വിളിച്ചു സിനിമ ചെയ്യണം എന്ന് പറയുകയായിരുന്നു. അദ്ദേഹം സിനിമയില്‍ അന്‍പത് വര്‍ഷമായി നിലനിക്കുന്ന ആളാണ്. അദ്ദേഹത്തിന്റെ ജഡ്ജ്‌മെന്റ് ശരിയായിരിക്കും.
അതേസമയം രജിനികാന്ത് നിലവില്‍ നെല്‍സണ്‍ ദിലീപ്കുമാറിന്റെ 'ജയിലര്‍' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിലാണ്. രണ്ട് വര്‍ഷത്തിന് ശേഷമുള്ള രജിനികാന്തിന്റെ തിരിച്ചു വരവ് കാത്തിരിക്കുകയാണ് സിനിമ പ്രേമികള്‍. വിജയ് നായകനാകുന്ന 'ലിയോ' ആണ് ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം