ആ പാട്ട് അനിരുദ്ധാണ് പാടിയത് എന്ന് ഇപ്പോഴും പലർക്കും അറിയില്ല: രാജേഷ് മുരുകേശന്‍

ആ പാട്ട് അനിരുദ്ധാണ് പാടിയത് എന്ന് ഇപ്പോഴും പലർക്കും അറിയില്ല: രാജേഷ് മുരുകേശന്‍
Published on

പ്രേമം സിനിമയിലെ റോക്കൻകുത്ത് എന്ന പാട്ട് അനിരുദ്ധാണ് പാടിയത് എന്ന് പലർക്കും അറിയില്ല എന്ന് സം​ഗീത സംവിധായകൻ രാജേഷ് മുരുമേശൻ. കഥ നടക്കുന്ന കാലത്ത് ഹിറ്റായ ഒരു തമിഴ് പാട്ടായിരിക്കണം എന്നതായിരുന്നു അത് ചെയ്യുന്നതിന് മുമ്പ് ഉണ്ടായിരുന്ന ബ്രീഫ്. അങ്ങനെ നടന്ന കൂടിയാലോചനകളിലാണ് റോക്കൻകുത്ത് എന്ന ഹുക്ക് വേഡും പാട്ടും ജനിക്കുന്നത്.

രാജേഷ് മുരുകേശന്റെ വാക്കുകൾ

ഒരു ഡാൻസ് നമ്പർ വേണമെന്നായിരുന്നു ഉണ്ടായിരുന്ന റിക്വയർമെന്റ്. ഒരു ഡാൻസിനായി അവർ അപ്പോൾ ഏതെങ്കിലും പാട്ട് തെരഞ്ഞെടുക്കണമെങ്കിൽ, സ്വാഭാവികമായും ആ സമയത്ത് ഹിറ്റായ ഏതെങ്കിലും തമിഴ് പാട്ട് ആയിരിക്കുമല്ലോ. അപ്പൊ ആ സമയത്ത് ഹിറ്റായ ഒരു തമിഴ് ​ഗാനമാണ് ഇത് എന്ന് വിചാരിച്ച് ചെയ്ത പാട്ടായിരുന്നു റോക്കൻകുത്ത്. ഏത് തരത്തിലുള്ള പാട്ട് വേണം എന്ന് ദീർഘമായ ഒരു ചർച്ചയുണ്ടായിരുന്നു. റോക്ക്, കുത്ത് ഇതുപോലുള്ള വാക്കുകൾ ചേർത്ത് ചെയ്യാം എന്ന് കരുതി. പിന്നെ സ്വാഭാവികമായും അത് റോക്കൻകുത്തായി മാറി.

ഈ പാട്ട് അനിരുദ്ധാണ് പാടിയിരിക്കുന്നത് എന്ന് പലർക്കും ഇപ്പോഴും അറിയില്ല. ആളുകൾക്ക് ഇപ്പോഴും വലിയൊരു കൺഫ്യൂഷനുള്ള കാര്യമാണത്. ഈയടുത്ത് എന്നോട് ഒരാൾ വന്ന് ചോദിച്ചു, അത് അനിരുദ്ധാണല്ലേ പാടിയത് എന്ന്. ഞാൻ പറഞ്ഞു, അതെ.. അപ്പോൾ തിരിച്ച്, ഞാൻ അത് ഇപ്പോഴാണ് അറിയുന്നത് എന്ന്. ഏത്, സിനിമ ഇറങ്ങി ഇത്രയും വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. അനിരുദ്ധിനെ കൊണ്ടുവരിക എന്ന് പറയുന്നത് ഒരു രീതിയിൽ മാർക്കറ്റിങ് എന്നൊക്കെ പറയാമെങ്കിലും അതിനപ്പുറത്തേക്ക് ആ വോയ്സ് പാട്ടിന് ആവശ്യമായിരുന്നു. രാജേഷ് മുരുകേശൻ പറയുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in