'ഇനി ചാപ്പയേറില്ല'; ഛായാഗ്രഹണം, സംവിധാനം രാജീവ് രവി; ഇത് കൊച്ചി 'തുറമുഖം'

'ഇനി ചാപ്പയേറില്ല'; ഛായാഗ്രഹണം, സംവിധാനം രാജീവ് രവി; ഇത് കൊച്ചി 'തുറമുഖം'

രാജീവ് രവിയുടെ സംവിധാനത്തില്‍ നിവിന്‍ പോളി നായകനാകുന്ന തുറമുഖത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. കൊച്ചി തുറമുഖവും തൊഴിലാളി സമരവും പ്രക്ഷോഭവും പ്രമേയമാകുന്ന ചിത്രം ജൂണ്‍ മൂന്നിനാണ് തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്നത്. ഗോപന്‍ ചിദംബരം തിരക്കഥയെഴുതിയ തുറമുഖം പിരീഡ് ഡ്രാമയാണ്.

പ്രേക്ഷകര്‍ ഏറെ നാളായി കാത്തിരുന്ന ചിത്രത്തിന്റെ എല്ലാ ആവേശവും പകരുന്നതാണ് ട്രെയിലര്‍. ജോജു ജോര്‍ജ്, ഇന്ദ്രജിത്ത്, നിവിന്‍ പോളി, അര്‍ജുന്‍ അശോകന്‍, സുദേവ് നായര്‍, നിമിഷ സജയന്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തിലെത്തുന്നത്. 1962 വരെ കൊച്ചിയില്‍ നിലനിന്നിരുന്ന ചാപ്പ തൊഴില്‍ വിഭജന സമ്പ്രദായത്തിനെതിരെ തൊഴിലാളികള്‍ നടത്തിയ സമരമാണ് തുറമുഖത്തിന്റെ പ്രമേയം.

തൊഴിലാളി സമരവും പ്രക്ഷോഭവും അടിച്ചമര്‍ത്തലുമെല്ലാം ചേര്‍ത്ത് പുറത്തിറക്കിയ പോസ്റ്ററും, ടീസറും വലിയ രീതിയില്‍ ശ്രദ്ധ നേടിയിരുന്നു. കേരളത്തില്‍ വൈദ്യുതി ഇല്ലാത്ത കാലഘട്ടം ചിത്രത്തിലൂടെ കാണിക്കുന്നുണ്ട് എന്നതും തുറമുഖത്തിന്റെ പ്രത്യേകതയാണ്. 1920കളില്‍ പുതിയ കൊച്ചി തുറമുഖം നിര്‍മിക്കുന്ന കാലത്ത് തുടങ്ങുന്ന കഥ, 40കളിലൂടെയും 50കളിലൂടെയും കടന്നു പോകുന്നുണ്ട്. സുകുമാര്‍ തെക്കേപ്പാട്ടാണ് തുറമുഖത്തിന്റെ നിര്‍മ്മാണം.

Related Stories

No stories found.
logo
The Cue
www.thecue.in