'മൂന്നോട്ട് വരൂ, ലൈഫ് സേവര്‍ ആകൂ', കൊവിഡ് മുക്തരായവരോട് അഭ്യര്‍ത്ഥനയുമായി രാജമൗലി

'മൂന്നോട്ട് വരൂ, ലൈഫ് സേവര്‍ ആകൂ', കൊവിഡ് മുക്തരായവരോട് അഭ്യര്‍ത്ഥനയുമായി രാജമൗലി

കൊവിഡ് 19 രോഗമുക്തരായവര്‍ എല്ലാവരും ആന്റിബോഡി ദാനത്തിനായി മുന്നോട്ട് വരണമെന്ന അഭ്യര്‍ത്ഥനയുമായി സംവിധായകന്‍ രാജമൗലി. തന്‍ ആന്റിബോഡി പരിശോധന നടത്തിയെന്നും എന്നാല്‍ ഇമ്യൂണോഗ്ലോബുലിന്‍ (ഐജിജി) അളവ് ആവശ്യത്തിന് ഇല്ലാത്തതിനാല്‍ കൊവിഡ് ചികിത്സയ്ക്കായി ആന്റിബോഡി ദാനം ചെയ്യാനാകില്ലെന്നും ട്വീറ്റില്‍ രാജമൗലി പറയുന്നുണ്ട്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'നമ്മുടെ ശരീരത്തില്‍ വികസിപ്പിക്കുന്ന ആന്റിബോഡികള്‍ പരിമിതമായ സമയത്തേക്ക് മാത്രമേ നിലനില്‍ക്കൂ. കൊവിഡ് 19 വന്ന് സുഖമായ എല്ലാവരും മുന്നോട്ട് വരികയും, ആന്റിബോഡി ദാനം ചെയ്യുകയും വേണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ്. അങ്ങനെ ജീവന്‍ രക്ഷിക്കൂ', രാജമൗലി കുറിച്ചു.

'മൂന്നോട്ട് വരൂ, ലൈഫ് സേവര്‍ ആകൂ', കൊവിഡ് മുക്തരായവരോട് അഭ്യര്‍ത്ഥനയുമായി രാജമൗലി
എമ്പുരാന്‍ ചിത്രീകരണം വൈകില്ല, പണിപ്പുരയിലാണെന്ന് ആന്റണി പെരുമ്പാവൂര്‍

'ആന്റിബോഡി പരിശോധിച്ചു. എന്റെ ഐജിജി ലെവല്‍ 8.62 ആണ്. ആന്റിബോഡി ദാനം ചെയ്യണമെങ്കില്‍ ഇത് 15ന് മുകളില്‍ ആയിരിക്കണം', മറ്റൊരു ട്വീറ്റില്‍ രാജമൗലി പറയുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in