വലുതെന്നോ ചെറുതെന്നോ ഇല്ല, തിയറ്ററില്‍ ആളുകളെ കയറ്റാനുള്ള ആ മാജിക്ക് വളരെ സിംപിളാണ്: രാജ് ബി ഷെട്ടി

വലുതെന്നോ ചെറുതെന്നോ ഇല്ല, തിയറ്ററില്‍ ആളുകളെ കയറ്റാനുള്ള ആ മാജിക്ക് വളരെ സിംപിളാണ്: രാജ് ബി ഷെട്ടി
Published on

തിയറ്ററിൽ ആളുകളെ ആകർഷിക്കാൻ കോമഡിക്ക് ഒരു പ്രത്യേക കഴിവാണെന്ന് സംവിധായകനും നടനുമായ രാജ് ബി ഷെട്ടി. അറിയപ്പെടുന്ന മുഖങ്ങളോ വലിയ ക്യാൻവാസോ വേണം എന്നില്ല, മികച്ച എഴുത്തും നന്നായി പെർഫോം ചെയ്യാൻ അറിയുന്ന ആർട്ടിസ്റ്റുകളും ഉണ്ടെങ്കിൽ കോമഡി സിനിമകളെ ആളുകൾ ഏറ്റെടുക്കുമെന്ന് രാജ് ബി ഷെട്ടി ക്യു സ്റ്റുഡിയോയോട് പറഞ്ഞു.

കോമഡിയുടെ പ്രത്യേകതയാണത്. അതിന് വലിയ സ്കേൽ വേണമെന്നില്ല. നല്ല എഴുത്തും മികച്ച പെർഫോമൻസുകളുമാണ് അതിന് ആവശ്യം. സു ഫ്രം സോയുടെ കാര്യത്തിൽ രണ്ടും ഒത്തിണങ്ങി വന്നിട്ടുണ്ട്.

ജെ പി തുമിനാടിന്റെ വാക്കുകൾ

സു ഫ്രം സോയുടെ കഥ ആദ്യം പറയുന്നത് രാജ് ബി ഷെട്ടിയോടാണ്. ഒന്തു മൊട്ടയിൻ കഥൈ മുതലേ ഞാൻ രാജ് സാറിനൊപ്പം ഉണ്ട്. അന്നു മുതൽ ഒരുപാട് കഥകൾ ഞങ്ങൾ ഡിസ്കസ് ചെയ്തിട്ടുണ്ട്. പക്ഷെ, അതൊന്നും സിനിമയാകാൻ പാകത്തിന് പൊട്ടൻഷ്യൽ ഉണ്ടായിരുന്നില്ല. എന്നാൽ, ഈ കഥ പറഞ്ഞപ്പോൾ അദ്ദേഹം പല സജഷനുകൾ തന്നു. ഈ സിനിമയുടെ ആദ്യത്തെ ലൈൻ വളരെ സീരിയസായിരുന്നു. പക്ഷെ, രാജ് ബി ഷെട്ടി പറഞ്ഞു, ഇതിലെ 70 ശതാമാനം മാറ്റിവെക്ക്. ബാക്കി 30 ശതമാനം എടുത്ത്, അതിൽ ഹ്യുമർ കൊണ്ടു വാ. പടം വർക്ക് ആകും എന്ന്. അതിന് ശേഷം ഒരുപാട് കൂടിയാലോചനകൾ നടന്നു. എന്നിട്ടാണ് ഇപ്പോൾ കാണുന്ന രൂപത്തിലേക്ക് സിനിമ എത്തുന്നത്.

രാജ് ബി ഷെട്ടിയുടെ വാക്കുകൾ

തിയറ്ററിൽ വലിയ സിനിമകൾക്ക് മാത്രമേ റിസപ്ഷൻ ലഭിക്കുകയുള്ളൂ എന്നൊന്നുമില്ല. അതല്ല സിനിമ ചെയ്യേണ്ടതിന്റെ മാനദണ്ഡം. പറയാൻ പോകുന്ന കഥ നമുക്ക് വർക്ക് ആകുന്നുണ്ടോ ഇല്ലയോ എന്നത് മാത്രമാണ്. തിയറ്ററിൽ ആളുകളെ കയറ്റാൻ വേണ്ടിയാണ് ഞാൻ സിനിമ ചെയ്യുന്നത്. ഇത് ചെയ്യുമ്പോൾ ഈ സിനിമ ഇത്രയും വലിയ ഹിറ്റാകും എന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. പക്ഷെ, 200 - 300 ഷോകളിൽ തുടങ്ങി ഇന്ന് സു ഫ്രം സോ കർണാടകയിൽ 900 ഷോകൾ വരെയായി. കോമഡിയുടെ പ്രത്യേകതയാണത്. അതിന് വലിയ സ്കേൽ വേണമെന്നില്ല. നല്ല എഴുത്തും മികച്ച പെർഫോമൻസുകളുമാണ് അതിന് ആവശ്യം. സു ഫ്രം സോയുടെ കാര്യത്തിൽ രണ്ടും ഒത്തിണങ്ങി വന്നിട്ടുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in