ഭാഷ ഏതായാലും എപ്പോഴും നല്ല സിനിമ ഉണ്ടായാൽ മതി: രാജ് ബി ഷെട്ടി

ഭാഷ ഏതായാലും എപ്പോഴും നല്ല സിനിമ ഉണ്ടായാൽ മതി: രാജ് ബി ഷെട്ടി
Published on

ഭാഷ ഏതായാലും എപ്പോഴും നല്ല സിനിമ ഉണ്ടായാൽ മതിയെന്ന് സു ഫ്രം സോ സിനിമയുടെ അണിയറ പ്രവർത്തകർ. ഭാഷകൾ ഒരിക്കലും സിനിമകളുടെ അതിർവരമ്പുകൾ അല്ല. സിനിമയിലെ കഥാപാത്രങ്ങൾ സീരിയസാണെങ്കിലും അവർ കടന്നുപോകുന്ന സന്ദർഭങ്ങളാണ് സിനിമയിൽ തമാശ ഉണ്ടാക്കുന്നതെന്നും സു ഫ്രം സോ സിനിമയുടെ അണിയറ പ്രവർത്തകർ ക്യു സ്റ്റുഡിയോയോട് പറഞ്ഞു.

രാജ് ബി ഷെട്ടി, ജെ പി തുമ്പിനാട്, ഹനീൽ ഗൗതം എന്നിവരുടെ വാക്കുകളുടെ സം​ഗ്രഹം

സു ഫ്രം സോ എന്ന സിനിമയുടെ സംവിധായകൻ ജെ.പി. തൂമിനാഡ് ഞങ്ങളുടെ ടീമിൽ തന്നെയുള്ള ആളാണ്. ഒന്തു മൊട്ടയിൻ കഥൈ എന്ന സിനിമയിലൂടെയാണ് ടീമാകുന്നത്. അന്നുമുതൽ ഒരുപാട് കഥകൾ ഞങ്ങളോട് പറയുമായിരുന്നു. ഒരു ദിവസം ഞാൻ ചോദിച്ചു, ഈ പറച്ചിൽ മാത്രമേ ഉള്ളൂ, സിനിമ ചെയ്യണ്ടേ, സംവിധാനം ചെയ്യണ്ടേ എന്ന്. അതിന് ശേഷം ഈ സിനിമയുടെ ത്രെഡ് എന്നോട് പറഞ്ഞു. അങ്ങനെയാണ് ഈ സിനിമ ഉണ്ടാകുന്നത്. അല്ലാതെ, സിനിമ പ്രൊഡ്യൂസ് ചെയ്യണമെന്ന് പറഞ്ഞോ അഭിനയിക്കണമെന്ന് പറഞ്ഞോ പിച്ച് ചെയ്തതല്ല.

ഈ സിനിമയിലെ പ്രധാന കഥാപാത്രം വളരെ സീരിയസായ ഒരു വ്യക്തിയാണ്. പക്ഷെ, അദ്ദേഹം കടന്നുപോകുന്ന സാഹചര്യങ്ങൾ സംഭവങ്ങളെ തമാശ കലർന്നതാക്കുന്നതാണ്. സിനിമയ്ക്ക് മുന്നേ സംവിധായകൻ ഒരുപാട് വർക്ക് ഷോപ്പുകൾ നടത്തിയിരുന്നു. ഭാഷ ഏതായാലും എപ്പോഴും നല്ല സിനിമ ഉണ്ടായാൽ മതി. ഭാഷകൾ ഒരിക്കലും സിനിമകളുടെ അതിർവരമ്പുകൾ അല്ല.

Related Stories

No stories found.
logo
The Cue
www.thecue.in