മലയാളം സിനിമ ഒരുപാട് കാര്യങ്ങള്‍ പഠിപ്പിച്ചു, അതില്‍ ചിലത് ഇതെല്ലാമാണ്: രാജ് ബി ഷെട്ടി

മലയാളം സിനിമ ഒരുപാട് കാര്യങ്ങള്‍ പഠിപ്പിച്ചു, അതില്‍ ചിലത് ഇതെല്ലാമാണ്: രാജ് ബി ഷെട്ടി
Published on

മലയാള സിനിമ തനിക്ക് ഒരുപാട് കാര്യങ്ങൾ പഠിപ്പിച്ച് തന്നുവെന്ന് നടനും സംവിധായകനുമായ രാജ് ബി ഷെട്ടി. ഇന്നത്തെ കാലത്ത് മലയാളം, തമിഴ്, കന്നഡ തുടങ്ങിയ അതിർവരമ്പുകൾ ഇല്ല എന്നും നല്ല സിനിമ, മോശം സിനിമ എന്നിങ്ങനെ രണ്ട് വിഭാ​ഗങ്ങൾ മാത്രമാണ് ഉള്ളതെന്നും രാജ് ബി ഷെട്ടി ക്യു സ്റ്റുഡിയോയോട് പറഞ്ഞു.

രാജ് ബി ഷെട്ടിയുടെ വാക്കുകൾ

ഇപ്പോൾ മലയാളം സിനിമ, കന്നഡ സിനിമ, തമിഴ് സിനിമ തുടങ്ങിയ തരംതിരിക്കൽ പൂർണമായും ഒഴിവായി കഴിഞ്ഞു. ഇപ്പോഴെല്ലാം നല്ല സിനിമ മോശം സിനിമ എന്ന രണ്ട് ക്യാറ്റ​ഗറികൾ മാത്രമേ ഉള്ളൂ. ആ ബൗണ്ടറികളെല്ലാം ഇല്ലാതായി. കഴിഞ്ഞ 10 മുതൽ 15 വർഷം വരെയുള്ള കാലയളവിൽ മലയാളത്തിൽ നിന്ന് കൃത്യമായ അളവിൽ നല്ല സിനിമകളുടെ എണ്ണം വർധിച്ചുവരുന്നത് നമുക്ക് കാണാൻ സാധിക്കും. അതാണ് മലയാള സിനിമയെന്ന് പറയുമ്പോൾ നമ്മൾ എക്സൈറ്റഡാകാനുള്ള കാരണം. ഒരു പ്രേക്ഷകൻ എന്ന നിലയ്ക്ക് നമുക്ക് നല്ല സിനിമ കണ്ടാൽ മാത്രം മതി. ഹൃദയപൂർവ്വം വരുന്നു, ഓടും കുതിര ചാടും കുതിര വരുന്നു, ലോക വരുന്നു. ഇതെല്ലാം എനിക്കറിയാം, ഞാൻ അപ്ഡേറ്റഡാണ്. കാരണം, ഞാനൊരു സിനിമ പ്രേമിയാണ്. അതുപോലെ കന്നഡയിൽ നിന്നും കാന്താര പോലുള്ള മികച്ച സിനിമകൾ വരുന്നു. എനിക്ക് നല്ല സിനിമ കണ്ടാൽ മതി. മലയാളം സിനിമ ഞങ്ങളെ ഒരുപാട് കാര്യങ്ങൾ പഠിപ്പിച്ചു. ഏത് ഭാഷയായിക്കോട്ടെ, എല്ലാ സിനിമകളും പഠിക്കാനായി നമുക്ക് ഒരുപാട് കാര്യങ്ങൾ തുറന്നുതരും. രാജ് ബി ഷെട്ടി പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in