'ഭൂതകാലം കണ്ടിട്ട് ഭയങ്കരമായിട്ട് പേടിക്കും എന്ന് കരുതി ഭ്രമയു​ഗം കാണരുത്'; ചിത്രം ടെെം ലൂപ്പ് അല്ലെന്ന് രാഹുൽ സദാശിവൻ

'ഭൂതകാലം കണ്ടിട്ട് ഭയങ്കരമായിട്ട് പേടിക്കും എന്ന് കരുതി ഭ്രമയു​ഗം കാണരുത്'; ചിത്രം ടെെം ലൂപ്പ് അല്ലെന്ന് രാഹുൽ സദാശിവൻ

ഭൂതകാലം എന്ന ചിത്രം കണ്ടിട്ട് ഭയങ്കരമായി പേടിക്കും എന്ന കരുതി ഭ്രമയു​ഗം കാണരുത് എന്ന് സംവിധായകൻ രാഹുൽ സദാശിവൻ. ഹൊറർ എന്ന വിഭാ​ഗത്തിൽ തന്നെ പല സബ്ബ് വിഭാ​ഗങ്ങളുണ്ടെന്നും മുൻ സിനിമയിൽ നിന്നും എന്ത് വ്യത്യസ്തത കൊണ്ടു വരാം എന്ന ചിന്തയിൽ നിന്നാണ് ഭ്രമയു​ഗം വരുന്നതെന്നും രാഹുൽ സദാശിവൻ പറയുന്നു. ഭ്രമയു​ഗത്തിലെ കഥാപാത്രം തന്നെയാണ് ആകർഷിച്ചതെന്ന് മമ്മൂട്ടി. സിനിമയെക്കുറിച്ച് ഒരുപാട് സംസാരിച്ചു കഴിഞ്ഞാൽ സിനിമയുടെ രസച്ചരട് പൊട്ടിപ്പോകും എന്നതിനാലാണ് അധികം പ്രമോഷനുകൾ ചിത്രത്തിന് വേണ്ടി ചെയ്യാത്തതെന്നും പരീക്ഷണ ചിത്രങ്ങൾ എന്ന് കരുതി ചെയ്യുന്നതല്ല പല ചിത്രങ്ങളെന്നും സാധാരണ ചെയ്യുന്നതിന് അപ്പുറത്തേക്ക് എന്തെങ്കിലും പുതിയ കാര്യം ചെയ്യണം എന്നുള്ളൊരു ആ​ഗ്രഹത്തിൽ നിന്നാണ് ഇത്തരം ചിത്രങ്ങളുടെ ഭാ​ഗമാകുന്നതെന്നും മമ്മൂട്ടി പറഞ്ഞു. ചിത്രം ഒരു ടെെം ലൂപ്പ് അല്ലെന്നും സംവിധായകൻ രാഹുൽ സദാശിവൻ ഭ്രമയു​ഗത്തിന്റെ പ്രസ്സ് മീറ്റിൻ പറഞ്ഞു.

രാഹുൽ സദാശിവൻ പറ‍ഞ്ഞത്:

ഭുതകാലം സിനിമ കണ്ടിട്ട് ഇത് കാണുമ്പോൾ ഭങ്കരമായി പേടിക്കും എന്നുള്ളൊരു ഉദ്ദേശത്തിൽ നിങ്ങൾ വരാൻ പാടില്ല. ഹൊറർ എന്ന വിഭാ​​ഗത്തിൽ തന്നെ പല സബ്ബ് ഴോണറുകളും ഉണ്ട്. കോമഡി ഹൊറർ, സെെക്കോളജിക്കൽ ഹൊറർ, പാരനോർമൽ, സ്ലാഷർ ഹൊറർ എന്നിങ്ങനെ പല ഴോണറുകളുണ്ട്. അതുകൊണ്ട് തന്നെ മുമ്പത്തെ ചിത്രത്തിന് ശേഷം ഇനിയെന്ത് വ്യത്യസ്തമായി ചെയ്യാൻ പറ്റും എന്നതായിരുന്നു ഈ സിനിമയെക്കുറിച്ചുള്ള എന്റെ ചിന്ത. അങ്ങനെയാണ് ഇതിലേക്ക് വന്നത്.

ഇരുപത് മിനിറ്റിലാണ് ഞാൻ അദ്ദേഹത്തിനോട് കഥ പറഞ്ഞത്. ഈ സിനിമ എനിക്ക് ഒരിക്കലും ഒരു കളർ ഫോർമാറ്റിൽ കാണാൻ കഴിഞ്ഞിട്ടില്ല, ആദ്യം തന്നെ ഞാൻ മമ്മൂക്കയോട് ഇക്കാ ഞാൻ മൂന്ന് വാക്ക് മാത്രമേ പറയുന്നുള്ളൂ എന്നാണ് പറഞ്ഞത്, മിസ്റ്ററി, ഹൊറർ ഫിലിം, ബ്ലാക്ക് ആൻഡ് വെെറ്റ് എന്ന്. ബ്ലാക്ക് ആൻഡ് വെെറ്റിന്റെ പരിപാടികൾ എന്താണ് എന്ന് മമ്മൂക്ക ചോദിച്ചു. ഒരു ടെസ്റ്റ് ഷൂട്ട് ചെയ്ത് കാണിക്കാൻ പറഞ്ഞു. അങ്ങനെ ഞങ്ങൾ ഷൂട്ട് ചെയ്ത് മമ്മൂക്കയെ കാണിച്ചു. അപ്പോഴാണ് ഇതിന്റെ വ്യത്യാസവും മറ്റ് കാര്യങ്ങളുമൊക്കെ ഞങ്ങൾക്ക് മനസ്സിലായത്, അപ്പോഴാണ് ഇത് വർക്കാവുമെന്ന് തോന്നിയതും. ഒപ്പം ഇതിനെ സപ്പോർട്ട് ചെയ്യാൻ വളരെ നല്ലൊരു പ്രൊഡ്യൂസറും ഞങ്ങൾക്ക് ഉണ്ടായിരുന്നു,

മമ്മൂട്ടി പറഞ്ഞത്:

എന്നെ സംബന്ധിച്ചിടത്തോളം എന്നെ ആകർഷിച്ചത് ഈ കഥാപാത്രം തന്നെയാണ്, പിന്നെ കാലഘട്ടം, കഥ എല്ലാം.. തീരുമാനങ്ങൾ എപ്പോഴും എല്ലാവർക്കും ശരിയാവണമെന്നില്ല, ഞാനിങ്ങനെയൊന്ന് തീരുമാനിച്ചു. അങ്ങനെയാണ് ഇത് സംഭവിച്ചത്. ഇതിനെക്കുറിച്ച് ഒരുപാട് സംസാരിച്ചു കഴിഞ്ഞാൽ അതിന്റെ രസച്ചരട് പൊട്ടിപ്പോകും അതുകൊണ്ടാണ് ഒരുപാട് പ്രമോഷൻസ് ഒന്നും ചെയ്യാത്തത്. സിനിമ തന്നെ ഒരു പരീഷണമാണ് എന്നിരിക്കേ പരീക്ഷണ ചിത്രം എന്ന് പറയുന്നതിൽ പ്രത്യേകിച്ച് കാര്യമില്ല, നമുക്ക് ഒരു വ്യത്യസ്തത എന്നതിന് അപ്പുറത്തേക്ക് ഞാനതിനെ കണ്ടിട്ടില്ല, സാധാരണ ചെയ്യുന്നതിന് അപ്പുറത്തേക്ക് എന്തെങ്കിലും പുതിയ കാര്യം ചെയ്യണം എന്നുള്ളൊരു ആ​ഗ്രഹം അതിനുള്ള സാഹചര്യങ്ങളെല്ലാം ഒത്തു വരുമ്പോൾ ഞാൻ അതിന് സമ്മതം മൂളുന്നു എന്ന് മാത്രം. പലതും മനപുർവ്വം ചെയ്യുന്നതല്ല,

logo
The Cue
www.thecue.in