ആൻസൻ പോളിനെ നായകനാക്കി 'റാഹേൽ മകൻ കോര' ; ഫസ്റ്റ് ലുക്ക് പോസ്റ്റർ

ആൻസൻ പോളിനെ നായകനാക്കി 'റാഹേൽ മകൻ കോര' ; ഫസ്റ്റ് ലുക്ക് പോസ്റ്റർ

ആൻസൻ പോൾ, സ്മിനു സിജോ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ഉബൈനി സംവിധാനം ചെയ്യുന്ന 'റാഹേൽ മകൻ കോര' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. എസ്.കെ.ജി ഫിലിംസിന്‍റെ ബാനറിൽ ഷാജി കെ ജോർജ്ജാണ് സിനിമയുടെ നിര്‍മ്മാണം. ബേബി എടത്വയാണ് ചിത്രത്തിനായി കഥയും തിരക്കഥയുമൊരുക്കുന്നത്. നാട്ടിൻപുറത്തുള്ള ഒരു കുടുംബത്തിലെ അമ്മയുടേയും മകന്‍റേയും അയാളുടെ പ്രണയിനിയുടേയും ജീവിതകഥയാണ് ചിത്രം പറയുന്നത്.

അൽത്താഫ് സലീം, മനു പിള്ള, മെറിൻ ഫിലിപ്പ്, വിജയകുമാർ തുടങ്ങിയവരാണ് സിനിമയിലെ മറ്റു അഭിനേതാക്കൾ. ഷിജി ജയദേവൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റ് നിർവഹിക്കുന്നത് അബൂതാഹിർ ആണ്. സംഗീത സംവിധാനം കൈലാസ്, ഗാനരചന ഹരിനാരായണൻ, മനു മഞ്ജിത്ത് എന്നിവര് കൈകാര്യം ചെയ്യുന്നു.

പ്രൊഡക്ഷൻ കൺട്രോളർ ദിലീപ് ചാമക്കാല, അസോസിയേറ്റ് ഡയറക്ടർ ജോമോൻ എടത്വ, ശ്രിജിത്ത് നന്ദൻ, ഫിനാൻസ് കൺട്രോളർ ഷെബിൻ ചാക്കോ അറക്കത്തറ, സൗണ്ട് ഡിസൈനർ ധനുഷ് നായനാർ, മേക്കപ്പ് സിജേഷ് കൊണ്ടോട്ടി, കോസ്റ്റ്യൂം ഗോകുൽ മുരളി, വിപിൻ ദാസ്, ആർട്ട് വിനീഷ് കണ്ണൻ, ഡി.ഐ വിസ്ത ഒബ്സ്യുക്യൂറ, സി.ജി ഐ വി എഫ് എക്സ്, സ്റ്റിൽസ് അജേഷ് ആവണി, ശ്രീജിത്ത്, പി ആർ ഒ വാഴൂർ ജോസ്, ഡിസൈൻസ് യെല്ലോ ടൂത്ത്സ്

Related Stories

No stories found.
logo
The Cue
www.thecue.in