'രാ ശലഭങ്ങളായി നമ്മൾ'; അർജുൻ അശോകൻ നായകനാകുന്ന അൻപൊടു കൺമണിയിലെ പ്രണയഗാനം

'രാ ശലഭങ്ങളായി നമ്മൾ'; അർജുൻ അശോകൻ നായകനാകുന്ന അൻപൊടു കൺമണിയിലെ പ്രണയഗാനം
Published on

അർജുൻ അശോകൻ നായകനാകുന്ന അൻപോട് കൺമണിയിലെ പ്രണയഗാനമെത്തി. 'രാ ശലഭങ്ങളായി' എന്ന് തുടങ്ങുന്ന പാട്ടിൽ ചിത്രത്തിലെ പ്രധാന കഥാപത്രങ്ങൾ തമ്മിലുള്ള പ്രണയമാണ് അവതരിപ്പിക്കുന്നത്. മനു മഞ്ജിത്തിന്റെ വരികൾക്ക് സാമുവൽ എബിയാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. കെ എസ് ഹരിശങ്കറാണ് ഗാനം ആലപിച്ചിരിക്കുന്നത്. ലിജു തോമസാണ് 'അന്‍പോട് കണ്‍മണിയുടെ സംവിധായകൻ. 123മ്യൂസിക്സിനാണ് ചിത്രത്തിന്റെ ഓഡിയോ റൈറ്റ്സ്. ചിത്രം ജനുവരി 24 ന് തിയറ്ററുകളിലെത്തും.

ക്രിയേറ്റീവ് ഫിഷിന്റെ ബാനറിൽ വിപിൻ പവിത്രൻ നിർമ്മിക്കുന്ന ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് അനീഷ് കൊടുവള്ളിയാണ്. അല്‍ത്താഫ് സലിം, മാലാ പാര്‍വതി, ഉണ്ണി രാജ, നവാസ് വള്ളിക്കുന്ന്, മൃദുല്‍ നായര്‍, ഭഗത് മാനുവല്‍, ജോണി ആന്റണി എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍. ഛായാഗ്രഹണം സരിന്‍ രവീന്ദ്രനും എഡിറ്റിംഗ് സുനില്‍ എസ്. പിള്ളയുമാണ് നിര്‍വഹിക്കുന്നത്.

ഒരു കല്യാണവും അതിനു ശേഷം ഉണ്ടാകുന്ന രസകരമായ സംഭവങ്ങളുമാണ് ചിത്രത്തിന്റെ കഥാതന്തുവെന്ന് നേരത്തെ പുറത്തുവിട്ട ടീസര്‍ സൂചന നല്‍കുന്നുണ്ട്. നര്‍മ്മത്തിന് പ്രാധാന്യം നല്‍കുന്ന ചിത്രമാണ് അന്‍പോട് കണ്‍മണി എന്ന് ടീസറില്‍ നിന്ന് മനസ്സിലാക്കാം. അനഘ നാരായണനാണ് ചിത്രത്തില്‍ അര്‍ജുന്‍ അശോകന്റെ നായികയായി എത്തുന്നത്. 'തിങ്കളാഴ്ച നിശ്ചയം' എന്ന സിനിമയിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നടിയാണ് അനഘ നാരായണന്‍.

പ്രദീപ് പ്രഭാകറും പ്രിജിന്‍ ജെസ്സിയുമാണ് ചിത്രത്തിന്റെ ചീഫ് അസോസിയേറ്റ് ഡയറക്ടര്‍മാര്‍. ജിതേഷ് അഞ്ചുമനയാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. മേക്കപ്പ് നരസിംഹ സ്വാമിയും വസ്ത്രാലങ്കാരം ലിജി പ്രേമനും നിര്‍വഹിക്കുന്നു. ചിന്റു കാര്‍ത്തികേയന്‍ ക്രിയേറ്റീവ് പ്രൊഡ്യൂസറും ബാബു പിള്ള കലാസംവിധാനവും നിര്‍വ്വഹിക്കുന്നു. കളറിസ്റ്റ് ലിജു പ്രഭാകര്‍. ശബ്ദരൂപകല്പന കിഷന്‍ മോഹനും ഫൈനല്‍ മിക്‌സ് ഹരിനാരായണനുമാണ് നിര്‍വഹിച്ചിരിക്കുന്നത്. സ്റ്റുഡിയോ: സപ്താ റെക്കോര്‍ഡ്‌സ്. സനൂപ് ദിനേശാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. പബ്ലിസിറ്റി ഡിസൈന്‍ യെല്ലോ ടൂത്ത്‌സ്. മാര്‍ക്കറ്റിംഗും കമ്യൂണിക്കേഷനും കൈകാര്യം ചെയ്യുന്നത് ഡോ.സംഗീത ജനചന്ദ്രനാണ് (സ്റ്റോറീസ് സോഷ്യല്‍).

Related Stories

No stories found.
logo
The Cue
www.thecue.in