'കാടിന്റെ സൗന്ദര്യം ആസ്വദിച്ച് ഷെയിൻ നിഗം' ; ഖുർബാനി ടീസർ

'കാടിന്റെ സൗന്ദര്യം ആസ്വദിച്ച് ഷെയിൻ നിഗം' ;  ഖുർബാനി ടീസർ

ഷെയിൻ നിഗം, ആർഷ ബൈജു എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ ജിയോ വി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഖുർബാനി' എന്ന ചിത്രത്തിന്റെ ടീസർ പുറത്തുവിട്ട് അണിയറപ്രവർത്തകർ. കാടിന്റെ പശ്ചാത്തലത്തിലാണ് സിനിമ ഒരുക്കിയിരിക്കുന്നതെന്ന സൂചനയാണ് ടീസർ നൽകുന്നത്. വർണ്ണചിത്രയുടെ ബാനറിൽ മഹാ സുബൈർ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്.

ചാരുഹാസൻ,സൗബിൻ ഷാഹിർ,ഹരിശ്രീ അശോകൻ,ജോയ് മാത്യു, ശ്രീജിത്ത് രവി, പ്രശാന്ത് അലക്സാണ്ടർ,ഹരീഷ് കണാരൻ, സുനിൽ സുഖദ,മൻരാജ്, രാജേഷ് ശർമ്മ, ജെയിംസ് ഏലിയ,അജി,കോട്ടയം പ്രദീപ്,സുധി കൊല്ലം,സതി പ്രേംജി, നന്ദിനി,നയന,രാഖി തുടങ്ങിയവരും ചിത്രത്തിലെ പ്രധാന അഭിനേതാക്കളാണ്. സിനോജ് വേലായുധൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് ജോൺകുട്ടി നിർവഹിക്കുന്നു.

എക്സിക്യുട്ടീവ് പ്രൊഡ്യൂസര്‍- സൈനുദ്ദീന്‍,കല- സഹസ് ബാല, വസ്ത്രാലങ്കാരം- അക്ഷയ പ്രേംനാഥ്, മേക്കപ്പ്-ഷാജി പുൽപ്പള്ളി,പ്രൊഡക്ഷൻ കൺട്രോളർ-ഷമീജ് കൊയിലാണ്ടി, സ്റ്റില്‍സ്- സൂപ്പര്‍ ഷിബു, ഡിസൈന്‍-ജിസ്സൺ പോള്‍, വിതരണം- വര്‍ണ്ണചിത്ര,പി ആർ ഒ-എ എസ് ദിനേശ്.

Related Stories

No stories found.
logo
The Cue
www.thecue.in