'അന്ന് കഥ പറയാന്‍ ഒരു വിശിഷ്ട അതിഥി എത്തിയിരുന്നു'; പുഴു ട്രെയിലര്‍

'അന്ന് കഥ പറയാന്‍ ഒരു വിശിഷ്ട അതിഥി എത്തിയിരുന്നു'; പുഴു ട്രെയിലര്‍

മമ്മൂട്ടിയെ നായകനാക്കി റത്തീന സംവിധാനം ചെയ്യുന്ന പുഴുവിന്‍റെ ട്രെയിലര്‍ പുറത്ത്. മമ്മൂട്ടിക്കൊപ്പം പാര്‍വ്വതി തിരുവോത്തും ഒന്നിക്കുന്ന ചിത്രം മെയ് 13ന് സോണി ലിവിലൂടെ പുറത്തെത്തും. ആകാംഷ നിറച്ച ഒരു ഫാമിലി ത്രില്ലറായിരിക്കും ചിത്രമെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചനകള്‍. മമ്മൂട്ടിയുടെ നെഗറ്റീവ് ഷെയിഡുള്ള കഥാപാത്രമാണെന്ന സൂചനകള്‍ ആദ്യം പുറത്തിറങ്ങിയ ടീസറില്‍ തന്നെ വ്യക്തമായിരുന്നു.

മമ്മൂട്ടിയുടെ കരിയറിലെ ആദ്യത്തെ നേരിട്ടുള്ള ഒടിടി റിലീസാണ് പുഴു. ഇത് മൂന്നാം തവണയാണ് മമ്മൂട്ടി ഒരു വനിതാ സംവിധായികയുടെ സിനിമയിൽ അഭിനയിക്കുന്നത്. ഉണ്ട എന്ന സിനിമയുടെ തിരക്കഥാകൃത്ത് ഹര്‍ഷദിന്‍റെയാണ് പുഴുവിന്‍റെ കഥ. വൈറസിന് ശേഷം ഷറഫ്, സുഹാസ് കൂട്ടുകെട്ട് ഹര്‍ഷദിനൊപ്പം ചേ‍‍ർന്നാണ് തിരക്കഥയൊരുക്കിയത്.

മമ്മൂട്ടി, പാർവതി എന്നിവർക്കൊപ്പം പ്രമുഖരായ ഒരുപിടി താരനിര തന്നെ പുഴുവിന്‍റെ ഭാഗമായി എത്തുന്നുണ്ട്. ചിത്രത്തിനു വേണ്ടി ക്യാമറ ചലിപ്പിച്ചത് തേനി ഈശ്വറാണ്. ബാഹുബലി, മിന്നൽ മുരളി തുടങ്ങിയ ചിത്രങ്ങളുടെ കലാ സംവിധായകനായ മനു ജഗദ് ആണ്, പുഴുവിന്റെയും കലാസംവിധാനം.

റെനിഷ് അബ്ദുൾഖാദർ, രാജേഷ് കൃഷ്ണ, ശ്യാം മോഹൻ എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്. എഡിറ്റർ ‌ – ദീപു ജോസഫ്, സംഗീതം – ജേക്സ് ബിജോയ്‌, പ്രൊജക്ട് ഡിസൈനർ- എൻ.എം ബാദുഷ, വിഷ്ണു ഗോവിന്ദും , ശ്രീശങ്കറും ചേർന്നാണ് സൗണ്ട് നിർവ്വഹിച്ചിരിക്കുന്നത്, പ്രൊഡക്ഷൻ കൺട്രോളർ- പ്രശാന്ത് നാരായണൻ, വസ്ത്രാലങ്കാരം- സമീറ സനീഷ്, സ്റ്റിൽസ്- രോഹിത് കെ സുരേഷ്, അമൽ ചന്ദ്രനും & എസ്. ജോർജ്ജും ചേർന്നാണ്.

Related Stories

No stories found.
logo
The Cue
www.thecue.in