'നമ്മൾ എത്രയൊക്കെ തുടച്ച് കളഞ്ഞാലും, തട്ടി കളഞ്ഞാലും, പോളിഷ് ചെയ്ത് നോക്കിയാലും ജാതിയുടെ നിറം പൊങ്ങി വരും'; അപ്പുണ്ണി ശശി

'നമ്മൾ എത്രയൊക്കെ തുടച്ച് കളഞ്ഞാലും, തട്ടി കളഞ്ഞാലും, പോളിഷ് ചെയ്ത് നോക്കിയാലും ജാതിയുടെ നിറം പൊങ്ങി വരും'; അപ്പുണ്ണി ശശി

കള്ളുകുടി അവസാനിപ്പിക്കണം എന്ന് പറഞ്ഞുകൊണ്ട് സമരം ചെയ്യുന്ന സംഘടനയുടെ പ്രസിഡണ്ട് കള്ളുകുടിക്കുന്ന പോലെയാണ് ജാതി വ്യവസ്ഥയും അതിന്റെ വക്താക്കളുമെന്ന് അപ്പുണ്ണി ശശി ദ ക്യു ഷോ ടൈമിൽ പറഞ്ഞു. ജാതകം നോക്കരുതെന്ന് പറയുന്നവർ പലരും സ്വന്തം മകളെ ജാതകം നോക്കിയിട്ടേ കല്യാണം കഴിച്ച് കൊടുക്കുള്ളോയെന്നും അപ്പുണ്ണി ശശി കൂട്ടി ചേർത്തു.

അപ്പുണ്ണി ശശിയുടെ വാക്കുകൾ

സിനിമയിൽ എഴുതിവെച്ച ഒരു കാര്യമുണ്ടല്ലോ, 'മനുഷ്യൻ പോയി റോബോട്ട് വന്നാലും ഈ പരിപാടി ഇങ്ങനെയൊന്നും അവസാനിക്കില്ല. അതിങ്ങനെ ഫാൻസി ഡ്രസ്സ് കളിച്ചോണ്ടിരിക്കും.' അത് കറക്റ്റാണ് പറഞ്ഞിരിക്കുന്നത്. നമ്മുക്ക് എത്ര തുടച്ചു നോക്കാം, എത്ര തട്ടി നോക്കാം, എത്ര പോളിഷ് ചെയ്തു നോക്കാം പക്ഷെ ജാതീയതയുടെ നിറം പൊങ്ങി വരും. ആ രീതിയിലാണ് നമ്മുടെ അനുഭവം വെച്ചിട്ട് ഇതുവരെ കാണുന്നത്. കള്ളുകുടി അവസാനിപ്പിക്കണം എന്ന് പറഞ്ഞുകൊണ്ട് സമരം ചെയ്യുന്ന സംഘടനയുടെ പ്രസിഡണ്ട് കള്ളുകുടിക്കുന്ന പോലെയാണ് ഇത്.

ജാതി പാടില്ല, ജാതി പാടില്ല എന്ന് പറയുന്നവരുണ്ട് പക്ഷെ അവരുടെ വീട്ടിൽ അങ്ങനെയെന്തെങ്കിലും നടന്നാൽ അത് ഭയങ്കര പ്രശ്നമായി മാറും. അങ്ങനെയല്ലേ പോയിക്കൊണ്ട് ഇരിക്കുന്നത്. പലരും ജാതകം നോക്കരുതെന്ന് പറയും പക്ഷെ ജാതകം നോക്കിയിട്ടേ മോളെ കല്യാണം കഴിച്ച് കൊടുക്കുള്ളു. ഇതിനെയെല്ലാം നമ്മുക്ക് പൊളിച്ചെഴുതാൻ കഴിയുമെന്നതിന് തെളിവൊന്നും നൽകാൻ നമ്മുക്ക് കഴിയില്ലലോ.

Related Stories

No stories found.
logo
The Cue
www.thecue.in