അല്ലു അര്‍ജുന്റെ 'പുഷ്പ 2'; ചിത്രീകരണം ഉടന്‍ ആരംഭിക്കും

അല്ലു അര്‍ജുന്റെ 'പുഷ്പ 2'; ചിത്രീകരണം ഉടന്‍ ആരംഭിക്കും

അല്ലുഅര്‍ജുന്‍ - രശ്മിക മന്ദാന എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന 'പുഷ്പ ദി റൂളിന്റെ' പൂജ ചടങ്ങുകള്‍ ഹൈദരാബാദില്‍ വെച്ച് നടന്നു. കൊവിഡിന് ശേഷം പുറത്തിറങ്ങിയ ഏറ്റവും വലിയ ഹിറ്റ് സിനിമകളിലൊന്നായിരുന്ന പുഷ്പ ദി റൈസിന്റെ രണ്ടാം ഭാഗമാണ് പുഷ് ദി റൂള്‍. രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ഉടന്‍ തന്നെ ആരംഭിക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിട്ടുണ്ട്.

കൊവിഡ് പ്രതിസന്ധികള്‍ക്കിടയിലും 100 കോടി ക്ലബ്ബില്‍ ഇടം നേടിയ സിനിമയായിരുന്ന പുഷ്പ ദി റൈസ്. ചിത്രത്തില്‍ പുഷ്പ രാജ് എന്ന രക്തചന്ദന കടത്തുകാരന്റെ കഥാപാത്രമാണ് അല്ലു അര്‍ജുന്റേത്. കഥാപാത്രത്തിന്റെ മാനറിസങ്ങളും വേഷവുമെല്ലാം സിനിമക്കും കഥാപാത്രത്തിനും ഒരു പാന്‍ ഇന്ത്യന്‍ സ്വീകാര്യത നേടിക്കൊടുത്തിരുന്നു. ഒപ്പം സിനിമയിലെ പാട്ടുകളും ദേശീയ തലത്തില്‍ ഹിറ്റായിരുന്നു.

ഫഹദ് ഫാസിലിന്റെ ഭന്‍വാര്‍ സിംഗ് ഷിഖാവത്ത് പുഷ്പ 1ല്‍ അവസാന ഭാഗങ്ങളില്‍ മാത്രമാണ് ഉണ്ടായിരുന്നത്. എന്നാല്‍ രണ്ടാം ഭാഗത്തിലേക്ക് വരുമ്പോള്‍ ഭന്‍വാര്‍ സിംഗ് ഷിഖാവത്ത് കൂടുതല്‍ പ്രധാന്യത്തോടെ എത്തുമെന്ന് നേരത്തെ തന്നെ സംവിധായകന്‍ സുകുമാര്‍ അറിയിച്ചിരുന്നു.

ബോക്‌സ് ഓഫീസില്‍ ഹിറ്റ് ആയിരുന്ന സിനിമയുടെ ആകെ കളക്ഷന്‍ 350 കോടിക്ക് മുകളിലാണ്. ആദ്യ ഭാഗത്തിലെ ഹിറ്റ് പാട്ടുകള്‍ സംവിധാനം ചെയ്ത ദേവി ശ്രി പ്രസാദ് തന്നെയാണ് രണ്ടാം ഭാഗത്തിലും സംഗീത സംവിധായകന്‍.

Related Stories

No stories found.
logo
The Cue
www.thecue.in