പുഷ്പ 'ഫിലിം ഓഫ് ദി ഇയര്‍': ദാദാ സാഹേബ് ഫാല്‍ക്കേ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ അംഗീകാരം

പുഷ്പ 'ഫിലിം ഓഫ് ദി ഇയര്‍': ദാദാ സാഹേബ് ഫാല്‍ക്കേ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ അംഗീകാരം

അല്ലു അര്‍ജ്ജുന്‍ കേന്ദ്ര കഥാപാത്രമായ പുഷ്പ: ദി റൈസിന്' ദാദാ സാഹേബ് ഫാല്‍ക്കേ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിന്റെ ഫിലിം ഓഫ് ദി ഇയര്‍ അംഗീകാരം. ഇന്നലെ നടന്ന പുര്‌സ്‌കാര ചടങ്ങിലായിരുന്നു പ്രഖ്യാപനം. അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിന്റെ അധികൃതര്‍ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ ചിത്രത്തിന് അഭിനന്ദം അറിയിച്ചു.

'ഫിലിം ഓഫ് ദി ഇയര്‍ പുരസ്‌കാരം നേടിയ പുഷ്പ ദി റൈസിന് അഭിനന്ദനങ്ങള്‍. നിങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലമാണിത്. ദാദാ സാഹേബ് ഫല്‍ക്കേ ഫിലിം ഫെസ്റ്റിവല്‍ ടീമിന്റെ ഭാഗത്തു നിന്നും ആശംസകള്‍.' എന്നാണ് ഇന്‍സ്റ്റഗ്രാം പോസ്റ്റ്.

2021 ഡിസംബര്‍ 17നാണ് പുഷ്പ ലോകവ്യാപകമായി തിയേറ്ററില്‍ റിലീസ് ചെയ്യുന്നത്. തെലുങ്കിന് പുറമെ കന്നട, മലയാളം, തമിഴ്, ഹിന്ദി എന്നീ ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങിയത്. ലോക ബോക്സ് ഓഫീസില്‍ ചിത്രം 300 കോടിയാണ് കരസ്തമാക്കിയത്.

ചിത്രത്തില്‍ അല്ലു അര്‍ജുന്റെ നായികയായി എത്തിയത് രശ്മിക മന്ദാനയാണ്. ഫഹദ് ഫാസിലായിരുന്നു വില്ലന്‍. മൈത്രി മൂവീസാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍. ദേവി ശ്രീ പ്രസാദ് സംഗീത സംവിധാനം.

Related Stories

No stories found.
logo
The Cue
www.thecue.in