ഗോള്‍ നേടിയതിന് പിറകെ പുഷ്പ സ്റ്റൈലില്‍ ബ്ലാസ്റ്റേഴസ് താരത്തിന്‍റെ ആഘോഷം, വൈറല്‍

ഗോള്‍ നേടിയതിന് പിറകെ പുഷ്പ സ്റ്റൈലില്‍ ബ്ലാസ്റ്റേഴസ് താരത്തിന്‍റെ ആഘോഷം, വൈറല്‍

ഐ.എസ്.എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സിനെ വിജയവഴിയിലേക്ക് നയിച്ച ബോസ്നിയന്‍ താരം എനസ് സിപോവിച്ചിന്‍റെ ഗോള്‍ നേടിയ ശേഷമുള്ള ആഘോഷമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍റിങ്. ഗോള്‍ നേടിയ ശേഷം അല്ലു അര്‍ജുന്‍റെ പുഷ്പ സിനിമയിലെ നൃത്തരംഗവും സ്റ്റൈലും അനുകരിച്ചാണ് ബോസ്നിയന്‍ താരത്തിന്‍റെ ആഹ്ലാദ പ്രകടനം. നാല്‍പ്പത്തിയൊമ്പതാം മിനിറ്റിലായിരുന്നു സിപോവിച്ചിന്‍റെ ഗോള്‍. ശേഷം തോള്‍ ചരിച്ച് നടക്കുകയും താടി തടവുകയും ചെയ്തു.

അല്ലു അര്‍ജുന്‍റെ പുഷ്പയിലെ പല രംഗങ്ങള്‍ റീക്രിയേറ്റ് ചെയ്തുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ താരങ്ങള്‍ എത്തിയിരുന്നു. റീല്‍സിലൂടെയാണ് നിരവധി പേര്‍ പുഷ്പയെ അനുകരിച്ച് രംഗത്തെത്തിയത്. ക്രിക്കറ്റ് താരങ്ങളായ രവീന്ദ്ര ജഡേജ, ഡേവിഡ് വാര്‍ണര്‍ തുടങ്ങി ഒട്ടനവധി പ്രമുഖര്‍ പുഷ്പ റീല്സുമായി വൈറലായിരുന്നു.

ഈസ്റ്റ് ബംഗാളിനെതിരായ വിജയത്തിലൂടെ കേരള ബ്ലാസ്റ്റേഴ്സ് വിജയവഴിയില്‍ വീണ്ടും തിരിച്ചെത്തിയിരിക്കുകയാണ്. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ബ്ലാസ്റ്റേഴ്സിന്‍റെ വിജയം. സീസണിലെ ബ്ലാസ്റ്റേഴ്സിന്റെ ഏഴാം ജയമാണിത്. ഒരു സീസണിൽ ബ്ലാസ്റ്റേഴ്സ് ഏഴ് ജയം സ്വന്തമാക്കുന്നത് ഇതാദ്യം. 15 മത്സരങ്ങളിൽ നിന്ന് 26 പോയിന്റുമായി ബ്ലാസ്റ്റേഴ്സ് മൂന്നാം സ്ഥാനത്താണ്.

Related Stories

No stories found.
logo
The Cue
www.thecue.in