'പുതിയ അവതാരം'; അല്ലു അർജുൻ ചിത്രം പുഷ്പ 2 ടീസർ

'പുതിയ അവതാരം'; അല്ലു അർജുൻ ചിത്രം പുഷ്പ 2 ടീസർ

അല്ലു അർജുനെ നായകനാക്കി സുകുമാർ സംവിധാനം ചെയ്യുന്ന ചിത്രം പുഷ്പ 2 വിന്റെ ടീസർ പുറത്ത്. 2024 ആ​ഗസ്റ്റ് 15 ന് ചിത്രം ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ ചിത്രം റിലീസിനെത്തും. പുഷ്പയുടെ ആദ്യ ഭാ​ഗമായ പുഷ്പ ദ റെെസിന് മികച്ച പ്രതികരണമാണ് തിയറ്ററുകളിൽ നിന്നും ലഭിച്ചത്. അല്ലു അർജുൻ അവതരിപ്പിച്ച പുഷ്പരാജ് എന്ന കള്ളക്കടത്തുകാരനെ കേന്ദ്രീകരിച്ച് നീങ്ങുന്ന സിനിമയുടെ രണ്ടാം ഭാ​ഗത്തിൽ ബൻവാർ സിങ് ശെഖാവത് എന്ന വില്ലൻ പോലീസ് കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിക്കുന്നത്. രണ്ടാം ഭാ​ഗത്തിൽ ശെഖാവത്തിന് കൂടുതൽ പ്രാധാന്യം ഉണ്ടെന്നും പുഷ്പയുടെ ശെഖാവത്തിന്റെയും സംഘർഷത്തെ ചുറ്റിപ്പറ്റിയാണ് പുഷ്പ ടു മുന്നോട്ട് പോകുന്നതെന്നും ഫഹദ് മുമ്പ് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.

ഫഹദ് ഫാസിൽ പറഞ്ഞത്:

പുഷ്പ രണ്ടാം ഭാ​ഗം ഭൻവാർ സിം​ഗ് ഷെഖാവത്തിന് ആദ്യഭാ​ഗത്തെക്കാൾ കൂടുതൽ പ്രാധാന്യമുള്ളതാണ്. പുഷ്പരാജും ഷെഖാവത്തും തമ്മിലുള്ള സംഘർഷങ്ങളെ കേന്ദ്രീകരിച്ചാണ് പല സംഭവ വികാസങ്ങളും അരങ്ങേറുന്നത്.

പുഷ്പയിലെ അഭിനയത്തിനാണ് കഴിഞ്ഞ വർഷം മികച്ച നടനുള്ള ദേശീയ പുരസ്കാരം അല്ലു അർജുനെത്തേടിയെത്തിയത്. പുഷ്പയിലൂടെ മികച്ച സംഗീത സംവിധായകനുള്ള പുരസ്കാരം ദേവി ശ്രീ പ്രസാദും നേടിയിരുന്നു.ആന്ധ്രാപ്രദേശിലെ ശേഷാചലം കാട്ടിലെ രക്തചന്ദനക്കടത്തുകാരനായ പുഷ്പരാജ് എന്ന കഥാപാത്രമായാണ് ചിത്രത്തിൽ അല്ലു അർജുൻ എത്തുന്നത്. അല്ലു അർജുനെയും ഫഹദ് ഫാസില്ലിനെയും കൂടാതെ രശ്മിക മന്ദാന്ന, സുനില്‍, അനസൂയ ഭരദ്വാജ് എന്നിവരായിരുന്നു പുഷ്പ ദ റെെസിലെ പ്രധാന അഭിനേതാക്കള്‍. മൈത്രി മൂവി മേക്കേഴ്‌സിന്റെ ബാനറില്‍ നവീൻ യേർനേനിയും വൈ രവിശങ്കറും ചേർന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in