പുഷ്പ 2, വീണ്ടും വില്ലാധിവില്ലനായി ഫഹദ് ഫാസിൽ, നെ​ഗറ്റീവ് റോളിൽ ഫഹദ് ഇതിന് മുമ്പ് കസറിയ റോളുകൾ

പുഷ്പ 2, വീണ്ടും വില്ലാധിവില്ലനായി ഫഹദ് ഫാസിൽ, നെ​ഗറ്റീവ് റോളിൽ ഫഹദ് ഇതിന് മുമ്പ് കസറിയ റോളുകൾ
Published on

പുഷ്പ സെക്കൻഡിലൂടെ അല്ലു അർജുൻ പുഷ്പരാജായി ഇന്ത്യൻ ബോക്സ് ഓഫീസിലും ടോളിവുഡിന്റെ ഒന്നാം നിരയിലും തന്റെ സൂപ്പർസ്റ്റാർഡം അരക്കിട്ടുറപ്പിക്കാനിറങ്ങിയപ്പോൾ മുഴുനീള റോളിൽ വില്ലനായി നിറഞ്ഞാടുകയാണ് ഫഹദ് ഫാസിൽ. ശിവകാർത്തികേയന്റെ വില്ലനായി വേലൈക്കാരൻ, വടിവേലുവിനും ഉദയനിധിക്കും എതിരിയായ മാമന്നൻ, പുഷ്പ ആദ്യഭാ​ഗം എന്നിവക്ക് ശേഷം നായകനൊത്ത വില്ലനായ ഫ​ഹദിന്റെ അതി​ഗംഭീര സ്ക്രീൻ പ്രസൻസിന് സാക്ഷ്യമേകുന്ന ചിത്രമാണ് പുഷ്പ സെക്കൻഡ്. തന്റെ ഇതുവരെയുള്ള ഇതരഭാഷാറിലീസുകളിലൊന്നിൽ പോലും ഫഹദ് ഫാസിൽ പ്രീ റിലീസ്- പോസ്റ്റ് റിലീസ് പ്രമോഷനുകളിലോ, ചാനല്-ഓൺലൈൻ ഇതര മാധ്യമഅഭിമുഖങ്ങളിലോ പങ്കെടുത്തിട്ടില്ല. എസ്.പി ബൻവാർ സിം​ഗ് ഷെഖാവത്ത് എന്ന ഈ​ഗോയുടെയും ശത്രുതയുടെയും പര്യായമായ ഐപിഎസ് ഓഫീസറായി പുഷ്പ ഫസ്റ്റിൽ തന്നെ ഫഹദ് ഫാസിൽ തന്റെ എൻട്രി അടയാളപ്പെടുത്തിയിരുന്നു. ആദ്യ ഭാ​ഗത്തെക്കാൾ ഇരട്ടി ബജറ്റിലും പ്രൊഡക്ഷൻ സ്കെയിലിലും പൂർത്തിയായ പുഷ്പ സെക്കൻഡിൽ പ്രതികാര ദാഹിയായ നിറഞ്ഞാടുന്ന ഷെഖാവത്തിനെയാണ് കാണാൻ സാധിക്കുന്നത്.

ഫഹദിന്റെ കഥാപാത്ര ഘടനയിലും സിനിമയുടെ പെർഫോർമൻസ് ട്രാക്കിലും ആദ്യഭാ​ഗത്തെക്കാൾ വലുപ്പമുള്ളതാണ് പുഷ്പ സെക്കൻഡ്. 2021 ഡിസംബറിൽ പുറത്തിങ്ങിയ പുഷ്പ ഒന്നാം ഭാ​ഗത്തിൽ വില്ലനായി ആദ്യം പരി​ഗണിച്ചിരുന്നത് വിജയ് സേതുപതിയെ ആയിരുന്നു. ഫഹദ് ഫാസിൽ പിന്നീട് ഈ റോൾ ഏറ്റെടുത്തത്തോടെ കഥാപാത്രത്തിലും അടിമുടി മാറ്റം വരുത്തി.

ഈ​ഗോയിൽ പിറന്ന മനുഷ്യനെന്ന് തോന്നുന്ന രീതിയിലാണ് പുഷ്പ 2ലും ഫഹദിനെ സംവിധായകൻ സുകുമാർ അവതരിപ്പിച്ചിരിക്കുന്നത്. എന്നാൽ മാമന്നൻ, വിക്രം, ആവേശം എന്നീ സിനിമകൾക്ക് ശേഷം തെലുങ്കിലും തമിഴിലും ഫഹദിന് ലഭിക്കുന്ന സ്വീകാര്യതയെ മുൻനിർത്തി പുഷ്പരാജിനൊപ്പം പോന്ന വില്ലനെന്ന നിലക്ക് ഷെഖാവത്തിന്റെ റോൾ സുകുമാർ പുതുക്കിയെടുത്തിട്ടുണ്ട്. ലക്ഷ്യസ്ഥാനത്തേക്ക് കുതിക്കുന്ന പുഷ്പരാജിനെ ഏത് ഘട്ടത്തിലും ഉന്മൂലനം ചെയ്യണമെന്ന പ്രതികാര ദാഹവുമായി നീങ്ങുന്ന വില്ലൻ എന്നതിനൊപ്പം വിചിത്രമായ പെരുമാറ്റത്തെ പ്ലേസ് ചെയ്യുന്ന സീനുകളും രണ്ടാം ഭാ​ഗത്തിലുണ്ട്. ആദ്യ ഭാ​ഗം 200 കോടി ബജറ്റിലാണെങ്കിൽ 460 കോടിക്ക് മുകളിലാണ് പുഷ്പ 2 ബജറ്റ്.

#Pushpa2TheRuleReview
#Pushpa2TheRuleReview

പ്രീ റിലീസ് ടിക്കറ്റ് ബുക്കിം​ഗിലൂടെയും ആദ്യ ദിനകളക്ഷനിലൂടെയും 275 കോടിയോളം ബോക്സ് ഓഫീസ് കളക്ഷനാണ് നിർമ്മാതാക്കളും ആരാധകരും പ്രതീക്ഷിക്കുന്നത്.

മാമന്നനിൽ ജാതിവാദിയും ജാതിരാഷ്ട്രീയത്തിന്റെ പ്രതീകവുമായ വെട്രിസെൽവത്തെയാണ് ഫഹദ് ഫാസിൽ അവതരിപ്പിച്ചത്. വടിവേലുവും ഉദയനിധിയും ദളിത് രാഷ്ട്രീയ നേതാക്കളെ പ്രതിനിധീകരിച്ച സിനിമയിൽ ജാതിമേൽക്കോയ്മയാൽ മനുഷ്യർക്ക് മേൽ വയലൻസ് പ്രയോ​ഗിക്കുന്ന കഥാപാത്രമായി വെട്രിയെന്ന കഥാപാത്രത്തെ ഫഹദ് ഉജ്വലമാക്കിയിരുന്നു. സിനിമയിൽ വടിവേലുവിനൊപ്പം നിരൂപക പ്രശംസ നേടിയ റോൾ ആയിരുന്നു ഫഹദിന്റേത്.

വേലക്കാരൻ എന്ന സിനിമയിൽ കോർപ്പറേറ്റ് തിൻമകളുടെ ആൾരൂപമായ അറിവ് എന്ന വില്ലനായാണ് ഫഹദ് എത്തിയത്. തമിഴ് കമേഴ്സ്യൽ സിനിമകളിലെ ടെംപ്ലേറ്റ് വില്ലനായാണ് അറിവിനെ സിനിമ അവതരിപ്പിച്ചതെങ്കിലും ഫ​ഹദിന്റെ നെ​ഗറ്റീവ് റോൾ കയ്യടി നേടിയിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in