റെക്കോഡുകൾ തിരുത്തി പുഷ്പ, പ്രീ സെയിൽ ബിസിനസ്സിലും ആദ്യ ദിന കളക്ഷനിലും താഴില്ലെന്ന് ഉറപ്പ്

റെക്കോഡുകൾ തിരുത്തി പുഷ്പ, പ്രീ സെയിൽ ബിസിനസ്സിലും ആദ്യ ദിന കളക്ഷനിലും താഴില്ലെന്ന് ഉറപ്പ്
Published on

'പുഷ്പ ദ റെെസ്' ന് ശേഷം അല്ലു അർജുനെ നായകനാക്കി സുകുമാർ സംവിധാനം ചെയ്ത ചിത്രമാണ് 'പുഷ്പ ദ റൂൾ'.പുഷ്പയുടെ രണ്ടാം ഭാഗമായി പുറത്തെത്തിയ ചിത്രം 500 കോടി ബഡ്ജറ്റിലാണ് ഒരുങ്ങിയത്. ലോകം മുഴുവനുമായി പന്ത്രണ്ടായിരത്തിലേറെ സ്ക്രീനുകളിലും ഐമാക്സിലുമായാണ് ചിത്രം റിലീസിന് എത്തിയത്. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രം ഇതിനകം തന്നെ 100 കോടിയിലധികം രൂപയുടെ അഡ്വാൻസ് ബുക്കിംഗുകൾ നേടിയിട്ടുണ്ട്.

പുഷ്പയുടെ തെലുങ്ക് പതിപ്പ് 46.8 കോടിയും ഹിന്ദി പതിപ്പ് 36.3 കോടിയും തമിഴ് പതിപ്പ് 3.32 കോടി രൂപയും ആ​​ദ്യ ദിവസം തന്നെ നേടിയെന്നാണ് റിപ്പോർട്ടുകൾ. ഇൻഡസ്ട്രി ട്രാക്കിംഗ് വെബ്‌സൈറ്റ് സാക്നിക്കിന്റെ കണക്ക് പ്രകാരം അഡ്വാൻസ് ബുക്കിം​ഗിൽ പുഷ്പ മികച്ച നേട്ടം കൈവരിച്ചിട്ടുണ്ട്. വിദേശത്ത് നിന്നും പ്രീ സെയിലിൽ 30 കോടി രൂപയാണ് പുഷ്പ നേടിയത്. ആഭന്ത്യര ബോക്സ് ഓഫീസിൽ ഡിസംബർ 4 വൈകുന്നേരം നടത്തിയ ആദ്യ പ്രീമിയറുകൾ ഷോ ഉൾപ്പടെ ബോക്സ് ഓഫീസ് 70 കോടി കവിഞ്ഞുവെന്നാണ് റിപ്പോർട്ടുകൾ. പ്രഭാസിൻ്റെ കൽക്കി 2898 എഡിക്ക് ശേഷം ലോകമെമ്പാടുമുള്ള അഡ്വാൻസ് ബുക്കിംഗ് ഗ്രോസിൽ 100 ​​കോടി കവിയുന്ന 2024 ലെ രണ്ടാമത്തെ ചിത്രമായി ഇതോടെ പുഷ്പ 2 മാറി.

രാജമൗലിയുടെ ബാഹുബലി 2: ദി കൺക്ലൂഷൻ, പ്രശാന്ത് നീലിന്റെ കെജിഎഫ്- ചാപ്റ്റർ 2, എന്നിവയെ മറികടന്ന് ഇതോടെ പുഷ്പ 2: ദി റൂൾ അഡ്വാൻസ് ബുക്കിംഗ് ചാർട്ടുകളിൽ ഒന്നാമതെത്തി. അ‍ഡ്വാൻസ് ബുക്കിംഗിൽ 58.73 കോടി രൂപയും നേടി പുഷ്പയുടെ പ്രീ-സെയിൽസ് ബിസിനസ്സ് രാജമൗലിയുടെ RRR-നെയും മറികടന്നിട്ടുണ്ട്.

തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി, കന്നഡ, ബംഗാളി ഭാഷകളിലായാണ് പുഷ്പ 2 പ്രദർശനത്തിനെത്തിയിരിക്കുന്നത്. ഇ ഫോർ എന്‍റർടെയ്ൻമെന്‍റ്സാണ് പുഷ്പ 2 കേരളത്തിലെത്തിച്ചിരിക്കുന്നത് അല്ലു അര്‍ജുനും രശ്മിക മന്ദാനയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ഫഹദ് ഫാസിൽ, സുനില്‍, അനസൂയ ഭരദ്വാജ് തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മൈത്രി മൂവി മേക്കേഴ്‌സാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in