'ഇത് ബോക്സ് ഓഫീസ് ഫയർ', പുഷ്പ 2 വിന്റെ കളക്ഷൻ കണക്കുകൾ പുറത്ത്

'ഇത് ബോക്സ് ഓഫീസ് ഫയർ', പുഷ്പ 2 വിന്റെ കളക്ഷൻ കണക്കുകൾ പുറത്ത്
Published on

ബോക്സ് ഓഫീസിനെ വിറപ്പിച്ച് അല്ലു അർജുൻ ചിത്രം 'പുഷ്പ 2 ; ദി റൂൾ'. 4 ദിവസം കൊണ്ട് അപൂർവ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ചിത്രം. ഇന്ത്യൻ ബോക്സ് ഓഫീസിൽ നിന്ന് മാത്രം 529.45 കോടി രൂപയാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. ഇതോടുകൂടി ചിത്രത്തിന്റെ ആഗോള കളക്ഷൻ 800 കോടി കടന്നു. വൈകാതെ തന്നെ 1000 കോടി എന്ന നാഴിക കല്ല് ചിത്രം മറികടക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ നിരീക്ഷണം. നാലാം ദിനമായ ഞായറാഴ്ച ചിത്രം ഇന്ത്യയിൽ നിന്ന് മാത്രം 141.50 കോടി രൂപയാണ് കളക്ട് ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ തെലുങ്ക് വേർഷനെക്കാളും അധികം കളക്ഷൻ ഹിന്ദി വെർഷന് ലഭിച്ചു എന്നതും അപൂർവതയാണ്.

4 ദിവസം കൊണ്ട് ഹിന്ദി വേർഷൻ മാത്രം കളക്ട് ചെയ്തിരിക്കുന്നത് 285.7 കോടി രൂപയാണ്. ചിത്രത്തിന്റെ തെലുങ്ക് വേർഷൻ ഇതുവരെ കളക്ട് ചെയ്തിരിക്കുന്നത് 198.55 കോടി രൂപയും. ചിത്രം ഉത്തരേന്ത്യയിൽ അംഗീകരിക്കപ്പെടുന്നതിന്റെ സൂചന കൂടിയാണിത്. ഒരേ ദിവസം രണ്ട് ഭാഷകളിലായി 50 കോടിയിലധികം കളക്ഷൻ നേടുന്ന ആദ്യ ചിത്രമെന്ന നേട്ടവും പുഷ്പ സ്വന്തമാക്കിയിരുന്നു. വരും ദിവസങ്ങൾ കൂടുതൽ ബോക്സ് ഓഫീസ് റെക്കോർഡുകൾ തകരുമെന്ന് തന്നെയാണ് ചിത്രത്തിന്റെ കളക്ഷൻ കണക്കുകൾ വ്യക്‌തമാക്കുന്നത്‌. റിലീസ് ചെയ്ത രണ്ടാം ദിനത്തിൽ സിനിമയുടെ കളക്ഷനിൽ നേരിയ ഇടിവ് രേഖപ്പെടുത്തിയിരുന്നെങ്കിലും ശക്തമായ തിരിച്ചുവരവാണ് വീക്കെന്റിൽ ചിത്രം നടത്തിയിരിക്കുന്നത്.

'പുഷ്പ ദ റെെസ്' ന് ശേഷം അല്ലു അർജുനെ നായകനാക്കി സുകുമാർ സംവിധാനം ചെയ്ത ചിത്രമാണ് 'പുഷ്പ ദ റൂൾ'.പുഷ്പയുടെ രണ്ടാം ഭാഗമായി പുറത്തെത്തിയ ചിത്രം 500 കോടി ബഡ്ജറ്റിലാണ് ഒരുങ്ങിയത്. ലോകം മുഴുവനുമായി പന്ത്രണ്ടായിരത്തിലേറെ സ്ക്രീനുകളിലും ഐമാക്സിലുമായാണ് ചിത്രം റിലീസിന് എത്തിയത്. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി, കന്നഡ, ബംഗാളി ഭാഷകളിലായാണ് പുഷ്പ 2 പ്രദർശനത്തിനെത്തിയിരിക്കുന്നത്. ഇ ഫോർ എന്‍റർടെയ്ൻമെന്‍റ്സാണ് പുഷ്പ 2 കേരളത്തിലെത്തിച്ചിരിക്കുന്നത് അല്ലു അര്‍ജുനും രശ്മിക മന്ദാനയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ഫഹദ് ഫാസിൽ, സുനില്‍, അനസൂയ ഭരദ്വാജ് തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മൈത്രി മൂവി മേക്കേഴ്‌സാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in