ആവാസവ്യൂഹത്തിന് ശേഷം കൃഷാന്ദ്, നായികയായി ദര്‍ശന; 'പുരുഷ പ്രേതം' പോസ്റ്റര്‍

ആവാസവ്യൂഹത്തിന് ശേഷം കൃഷാന്ദ്, നായികയായി ദര്‍ശന; 'പുരുഷ പ്രേതം' പോസ്റ്റര്‍

'ആവാസ വ്യൂഹം' എന്ന ചിത്രത്തിലൂടെ നിരൂപക പ്രശംസ നേടിയ സംവിധായകന്‍ കൃഷാന്ദിന്റെ പുതിയ ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു. സംവിധായകന്‍ ജിയോ ബേബിയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തത്. 'പുരുഷ പ്രേതം' എന്ന ടൈറ്റിലില്‍ എത്തുന്ന ചിത്രത്തില്‍ ദര്‍ശന രാജേന്ദ്രനാണ് നായിക. ജഗദീഷ്, പ്രശാന്ത് അലക്‌സാണ്ടര്‍ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

മനു തൊടുപുഴയുടെ കഥയില്‍ അജിത്ത് ഹരിദാസാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. മാന്‍കൈന്‍ഡ് സിനിമാസ്, എയ്ന്‍സ്റ്റീന്‍ മീഡിയ സിമ്മെട്രി സിനിമാസ് എന്നീ ബാനറുകളില്‍ ജോമോന്‍ ജേക്കബ്, എയ്ന്‍സ്റ്റീന്‍ സാക്ക് പോള്‍, ഡിജോ അഗസ്റ്റിന്‍, സജിന്‍ എസ് രാജ്, വിഷ്ണു രാജന്‍ അലക്‌സാണ്ടര്‍ പ്രശാന്തും എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

സംവിധായകന്‍ കൃഷാന്ദ് തന്നെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് സുഹൈല്‍ ബക്കര്‍ ആണ്. നിതിന്‍ രാജു, ആരോമല്‍ രാജന്‍, സിജോ ജോസഫ്, പോള്‍ പി ചെറിയാന്‍ എന്നിവരാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്.

ആക്ഷേപ ഹാസ്യ വിഭാഗത്തില്‍ എത്തുന്ന ചിത്രത്തില്‍ സഞ്ജു ശിവറാം, ജെയിംസ് ഏലിയാസ്, ജോളി ചിറയത്ത്,ഗീതി സംഗീത, സിന്‍സ് ഷാന്‍, രാഹുല്‍ രാജഗോപാല്‍, ദേവിക രാജേന്ദ്രന്‍, പ്രമോദ് വെളിയനാട്, ബാലാജി, ശ്രീജിത്ത് ബാബു, മാല പാര്‍വതി, അര്‍ച്ചന സുരേഷ്, അരുണ്‍ നാരായണന്‍, നിഖില്‍, ശ്രീനാഥ് ബാബു, സുധ സുമിത്ര, പൂജ മോഹന്‍രാജ് തുടങ്ങിയവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഒപ്പം, സംസ്ഥാന അവാര്‍ഡ് ജേതാവായ സംവിധായകന്‍ ജിയോ ബേബിയും ദേശീയ പുരസ്‌ക്കാര ജേതാവായ സംവിധായകന്‍ മനോജ് കാനയും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.

ചീഫ് അസോസിയേറ്റ് വൈശാഖ് റീത്ത, സൗണ്ട് ഡിസൈന്‍ പ്രശാന്ത് പി മേനോന്‍. വി എഫ് എക്‌സ് : മോഷന്‍കോര്‍, കോസ്റ്റ്യൂം ഡിസൈനര്‍: അരുണ്‍ മനോഹര്‍, പ്രൊഡക്ഷന്‍ ഡിസൈന്‍: ഹംസ വള്ളിത്തോട്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ജയേഷ് എല്‍ ആര്‍, സ്റ്റില്‍സ്: കിരണ്‍ വിഎസ്, മേക്കപ്പ് അര്‍ഷാദ് വര്‍ക്കല, ഫിനാന്‍സ് കണ്‍ട്രോളര്‍: സുജിത്ത്, അജിത്ത് കുമാര്‍. കളറിസ്റ്റ്: അര്‍ജുന്‍ മേനോന്‍, പോസ്റ്റര്‍ ഡിസൈന്‍: അലോക് ജിത്ത്, പി ആര്‍ ഒ: റോജിന്‍ കെ റോയ്.

Related Stories

No stories found.
logo
The Cue
www.thecue.in