'മനുഷ്യത്വരഹിതമായ നിമിഷം'; അടിവസ്ത്രം കാണിക്കാന്‍ ആവശ്യപ്പെട്ടു; തുടക്ക കാലത്ത് നേരിട്ട അപമാനത്തെക്കുറിച്ച് പ്രിയങ്ക ചോപ്ര

'മനുഷ്യത്വരഹിതമായ നിമിഷം'; അടിവസ്ത്രം കാണിക്കാന്‍ ആവശ്യപ്പെട്ടു; തുടക്ക കാലത്ത് നേരിട്ട അപമാനത്തെക്കുറിച്ച് പ്രിയങ്ക ചോപ്ര

തന്റെ അഭിനയ ജീവിതത്തിന്റെ ആദ്യകാലത്ത് അനുഭവിക്കേണ്ടി വന്ന അപമാനത്തെപ്പറ്റി തുറന്നു പറഞ്ഞ് നടി പ്രിയങ്ക ചോപ്ര. ഒരു രഹസ്യ ഏജന്റ് കഥാപാത്രമായ താൻ ഒരാളെ വശീകരിക്കുന്ന സീനിൽ വസ്ത്രം അഴിച്ചു മാറ്റുമ്പോൾ അടിവസ്ത്രം കാണണമെന്ന് സംവിധായകൻ ആവശ്യപ്പെട്ടു . അടിവസ്ത്രം കാണിച്ചില്ലെങ്കിൽ പിന്നെന്തിനാണ് ആരെങ്കിലും ഈ സിനിമ കാണാൻ വരുന്നത് എന്ന് അയാൾ തന്റെ സ്റ്റൈലിസ്റ്റിനോട് ചോദിച്ചുവെന്നും അന്താരാഷ്ട്ര മാധ്യമമായ ദ സോ റിപ്പോർട്ടിന് നൽകിയ അഭിമുഖത്തിൽ പ്രിയങ്ക ചോപ്ര പറഞ്ഞു.

2002- 2003 കാലഘട്ടത്തിലാണ് ഇത് സംഭവിച്ചത്. താൻ അന്ന് സിനിമയിൽ പുതുമുഖമായിരുന്നുവെന്ന് പ്രിയങ്ക ചോപ്ര പറയുന്നു. തികച്ചും 'മനുഷ്യത്വരഹിതമായ നിമിഷം' എന്നാണ് പ്രിയങ്ക ഈ അനുഭവത്തെ വിശേഷിപ്പിക്കുന്നത്.

'അടിവസ്ത്രം കാണിച്ചില്ലെങ്കിൽ പിന്നെന്തിനാണ് ആരെങ്കിലും ഈ സിനിമ കാണാൻ വരുന്നത് എന്ന് അയാൾ ചോദിച്ചു. പക്ഷേ അയാൾ അത് എന്നോടല്ല എന്റെ മുന്നിലിരുന്ന എന്റെ സ്‌റ്റൈലിസ്റ്റിനോട് പറഞ്ഞത്. എന്റെ കലയോ ഞാൻ സിനിമയ്ക്ക് എന്ത് സംഭാവന ചെയ്യുമെന്നതോ അവർക്ക് പ്രധാനമല്ലായിരുന്നു. അവർ എന്നെ ഉപയോഗിക്കാനാണ് ശ്രമിച്ചത്'.

പ്രിയങ്ക ചോപ്ര

ഈ സംഭവം കഴിഞ്ഞ് രണ്ട് ദിവസത്തിന് ശേഷം താൻ സിനിമയിൽ നിന്ന് ഇറങ്ങിയെന്നും അച്ഛന്റെ നിർബന്ധപ്രകാരം അവർ തനിക്ക് വേണ്ടി ചിലവഴിച്ച പണം തിരികെ നൽകിയെന്നും പ്രിയങ്ക പറഞ്ഞു.'പിന്നീട് ഒരിക്കലും ആ സംവിധായകന്റെ മുഖത്തു നോക്കാൻ പോലും എനിക്ക് ഇഷ്ടമായിരുന്നില്ല.' പ്രിയങ്ക അഭിമുഖത്തിൽ കൂട്ടിച്ചേർത്തു

Related Stories

No stories found.
logo
The Cue
www.thecue.in