സ്‌പൈ യുണിവേഴ്‌സിലേക്ക് പ്രിയങ്ക ചോപ്രയും, ആക്ഷന്‍ ത്രില്ലര്‍ 'സിറ്റഡല്‍' ട്രെയ്‌ലര്‍

സ്‌പൈ യുണിവേഴ്‌സിലേക്ക് പ്രിയങ്ക ചോപ്രയും, ആക്ഷന്‍ ത്രില്ലര്‍ 'സിറ്റഡല്‍' ട്രെയ്‌ലര്‍

പ്രിയങ്ക ചോപ്രയും ഗെയിം ഓഫ് ത്രോണ്‍സ് താരം റിച്ചാര്‍ഡ് മാഡനും പ്രധാനവേഷത്തിലെത്തുന്ന ആക്ഷന്‍ സ്‌പൈ ത്രില്ലര്‍ വെബ് സീരീസായ സിറ്റഡലിന്റെ ട്രെയ്‌ലര്‍ റിലീസ് ചെയ്തു. അവഞ്ചേഴ്‌സ് ഇന്‍ഫിനിറ്റി വാര്‍, എന്‍ഡ് ഗെയിം തുടങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ സംവിധായകരായ റൂസോ ബ്രദേഴ്‌സ് നിര്‍മാതാക്കളാകുന്ന ആമസോണ് പ്രൈം വീഡിയോയുടെ വെബ് സീരീസ് സിറ്റഡല്‍ ഏപ്രില്‍ 28നാണ് സ്ട്രീം ചെയ്യുന്നത്. ഏപ്രില്‍ 28ന് സീരീസിന്റെ ആദ്യ രണ്ട് എപ്പിസോഡുകള്‍ സ്ട്രീം ചെയ്യും.

സ്റ്റാന്‍ലി ടുച്ചിയും ലെസ്ലി മാന്‍വില്ലെയും സീരിസില്‍ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. സീരിസില്‍ നാദിയ സിന്‍ഹ് എന്ന ഏജന്റായാണ് പ്രിയങ്ക ചോപ്രയെത്തുന്നത്. ആമസോണ്‍ സ്റ്റുഡിയോയില്‍ നിന്നും റുസ്സോ ബ്രദേഴ്സിന്റെ AGBO.യില്‍ നിന്നും, സിറ്റഡല്‍ എക്സിക്യൂട്ടീവ് നിര്‍മ്മിക്കുന്നത് ആന്റണി റുസ്സോ, ജോ റൂസ്സോ, മൈക്ക് ലാറോക്ക, ഏഞ്ചല റുസ്സോ-ഒറ്റ്സ്റ്റോട്ട്, AGBO.-യ്ക്കായി സ്‌കോട്ട് നെയിംസ് എന്നിവര്‍ ചേര്‍ന്നാണ്. ഡേവിഡ് വെയില്‍ ഷോ റണ്ണറായും എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായും സേവനമനുഷ്ഠിക്കുന്നു. ജോഷ് അപ്പല്‍ബോം, ആന്ദ്രേ നെമെക്, ജെഫ് പിങ്ക്‌നര്‍, സ്‌കോട്ട് റോസെന്‍ബെര്‍ഗ് എന്നിവര്‍ മിഡ്‌നൈറ്റ് റേഡിയോയുടെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാരാണ്. ന്യൂട്ടണ്‍ തോമസ് സിഗല്‍, പാട്രിക് മോറന്‍ എന്നിവര്‍ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറായും പ്രവര്‍ത്തിക്കുന്നു. ലോകമെമ്പാടുമുള്ള 240-ലധികം രാജ്യങ്ങളിലെ പ്രദേശങ്ങളില്‍ സിറ്റഡല്‍ ലഭ്യമാകും.

സ്വതന്ത്ര ആഗോള ചാര ഏജന്‍സിയായ സിറ്റഡലിന്റെ തകര്‍ച്ചയും ,സിറ്റഡലിന്റെ പതനത്തോടെ, രക്ഷപെട്ട ഏജന്റുമാരായ മേസണ്‍ കെയ്നും (റിച്ചാര്‍ഡ് മാഡന്‍) നാദിയ സിനും (പ്രിയങ്ക ചോപ്ര ജോനാസ്) അവരുടെ ഭൂതകാലത്തെക്കുറിച്ച് അറിയാതെ പുതിയ ഐഡന്റിറ്റികള്‍ക്ക് കീഴില്‍ പുതിയ ജീവിതം കെട്ടിപ്പടുക്കുന്നതും വീണ്ടും ജനങ്ങളുടെ സുരക്ഷയ്ക്ക് വേണ്ടി ഒരു ദൗത്യത്തിനിറങ്ങുന്നതുമാണ് സീരീസിന്റെ പ്രമേയം.

റിച്ചാര്‍ഡ് മാഡന്‍ മേസണ്‍ കെയ്‌നായും, പ്രിയങ്ക ചോപ്ര ജോനാസ് നാദിയ സെന്‍ ആയും, സ്റ്റാന്‍ലി ടുച്ചി ബെര്‍ണാഡ് ഓര്‍ലിക്ക് ആയും, ലെസ്ലി മാന്‍വില്ലെ ഡാലിയ ആര്‍ച്ചറായും, ഓസി ഇഖിലെ കാര്‍ട്ടര്‍ സ്‌പെന്‍സായും, ആഷ്ലീ കമ്മിംഗ്‌സ് എബി കോണ്‍റോയായും, റോളണ്ട് മുള്ളര്‍ ആന്‍ഡേഴ്സ് സില്‍യും ഡേവിക് സില്‍യും ആയും, കയോലിന്‍ സ്പ്രിംഗാല്‍ ഹെന്‍ഡ്രിക്‌സ് കോണ്‍റോയായും, ഇതില്‍ അഭിനയിക്കുന്നു. ഇവരെ കൂടാതെ വലിയ ഒരു താരനിര തന്നെയുള്ള സീരീസ് ഒരു ആഗോള ഫ്രാഞ്ചൈസിയുടെ അരങ്ങേറ്റം കൂടിയാണ്. മട്ടില്‍ഡ ഡി ആഞ്ചലിസ്, വരുണ്‍ ധവാന്‍, സാമന്ത റൂത്ത് പ്രഭു എന്നിവര്‍ അഭിനയിക്കുന്ന പരമ്പരകള്‍ യഥാക്രമം ഇറ്റലിയിലും ഇന്ത്യയിലും ഇതിനകം നടന്നുകൊണ്ടിരിക്കുകയാണ്.

Related Stories

No stories found.
logo
The Cue
www.thecue.in