ഞങ്ങള്‍ ആഹ്‌ളാദത്തിലാണ്: പ്രിയങ്കയ്ക്കും നിക്കിനും കുഞ്ഞ് ജനിച്ചു

ഞങ്ങള്‍ ആഹ്‌ളാദത്തിലാണ്: പ്രിയങ്കയ്ക്കും നിക്കിനും കുഞ്ഞ് ജനിച്ചു

പ്രിയങ്ക ചോപ്രയ്ക്കും ഭര്‍ത്താവ് നിക്ക് ജോനസിനും കുഞ്ഞ് ജനിച്ചു. സറൊഗസിയിലൂടെയാണ് (വാടക ഗര്‍ഭധാരണം) ഇരുവര്‍ക്കും കുഞ്ഞ് ജനിച്ചത്. പ്രിയങ്ക ചോപ്രയും നിക്ക് ജോനസും ഒരുമിച്ചാണ് കുഞ്ഞിനെ ജീവിത്തിലേക്ക് സ്വീകരിച്ച വിവരം സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്. ജീവിതത്തില്‍ കുഞ്ഞതിഥി എത്തിയതിന്റെ സന്തോഷത്തിലാണ് ഇരുവരും.

പ്രിയങ്കയുടെയും നിക്കിന്റെയും വാക്കുകള്‍:

'ഞങ്ങള്‍ സറൊഗേറ്റ് വഴി ഒരു കുഞ്ഞിനെ ജീവിതത്തിലേക്ക് ക്ഷണിച്ചിരിക്കുകയാണ് എന്ന സന്തോഷം നിങ്ങളെ അറിയിക്കുന്നു. ഈ സന്തോഷ സമയത്ത് ഞങ്ങള്‍ക്ക് വേണ്ട സ്വകാര്യത നിങ്ങളോട് ബഹുമാനപൂര്‍വ്വം ചോദിക്കുകയാണ്. ഈ സമയം ഞങ്ങളുടെ കുടുംബത്തിനാണ് ശ്രദ്ധ വേണ്ടത്. എല്ലാവര്‍ക്കും ഒരുപാട് നന്ദി.'

2018ലാണ് പ്രിയങ്ക ചോപ്രയും നിക്ക് ജോനസും വിവാഹിതരാവുന്നത്. ആറ് മാസത്തെ പ്രണയത്തിന് ഒടുവിലായിരുന്നു ഇവരുടെ വിവാഹം. ജോദ്പൂരില്‍ വെച്ചായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്.

ദി മെട്രിക്‌സ് റിസറക്ഷനാണ് അവസാനമായി റിലീസ് ചെയ്ത പ്രിയങ്കയുടെ ഹോളിവുഡ് ചിത്രം. ചിത്രത്തില്‍ സതി എന്ന കഥാപാത്രത്തെയാണ് പ്രിയങ്ക അവതരിപ്പിച്ചിരിക്കുന്നത്. സിറ്റാഡല്‍ സീരീസാണ് ഇനി പ്രിയങ്കയുടെതായി റിലീസ് ചെയ്യാനിരിക്കുന്നത്. ആമസോണ്‍ പ്രൈമിലാണ് റിലീസ്.

Related Stories

No stories found.
logo
The Cue
www.thecue.in