കൊള്ളയുടെ ഷൂട്ടില്‍ ഡിസ്‌ക് പ്രശ്‌നമായതാണ് ; പരുക്കുകളില്‍ നിന്ന് ഇപ്പോഴും റിക്കവറായിട്ടില്ലെന്ന് പ്രിയ പ്രകാശ് വാര്യര്‍

കൊള്ളയുടെ ഷൂട്ടില്‍ ഡിസ്‌ക് പ്രശ്‌നമായതാണ്  ; പരുക്കുകളില്‍ നിന്ന് ഇപ്പോഴും റിക്കവറായിട്ടില്ലെന്ന് പ്രിയ പ്രകാശ് വാര്യര്‍

നവാഗതനായ സൂരജ് വര്‍മ്മ സംവിധാനം ചെയ്ത് രജിഷ വിജയന്‍, പ്രിയ വാര്യര്‍, വിനയ് ഫോര്‍ട്ട് എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തുന്ന ചിത്രമാണ് 'കൊള്ള'. രണ്ടു പെണ്‍കുട്ടികളുടെ ജീവിതത്തിലൂടെ ഒരു കവര്‍ച്ചയുടെ കഥ പറയുന്ന ചിത്രം ത്രില്ലര്‍ ഴോണറിലുള്ളതാണ്. ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത്ത് തനിക്കും രജിഷ വിജയനും ശാരീരികമായി പരുക്കുകളേറ്റിരുന്നുവെന്നും, അതില്‍ നിന്ന് ഇപ്പോഴും പൂര്‍ണമായി സുഖം പ്രാപിച്ചിട്ടില്ല എന്നും പ്രിയ പി വാര്യര്‍ ക്യു സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

പ്രിയ പ്രകാശ് വാര്യര്‍ പറഞ്ഞത്;

ചിത്രീകരണത്തിന്റെ അവസാനമാകാറാകുമ്പോഴേക്ക് ഞങ്ങള്‍ക്ക് പേര്‍ക്കും ഒട്ടും വയ്യാതെയായിരുന്നു. എനിക്ക് കൊള്ളയുടെ ഷൂട്ടിങ് സമയത്ത് സ്ലിപ് ഡിസ്‌ക് പറ്റിയതാണ്. ഇപ്പോഴും ഞാനതില്‍ നിന്ന് മുഴുവനായും റിക്കവര്‍ ചെയ്തിട്ടില്ല. അന്നത്തോടെ വര്‍ക്ക് ഔട്ടും നിര്‍ത്തിയതാണ്. ഒരു ചിത്രത്തിന് വേണ്ടിയാണ് അത് ചെയ്യുന്നത് എങ്കിലും, ആ സിനിമക്ക് ശേഷം അതു നമ്മുടെ മാത്രം പ്രശ്‌നമാണ്. മറ്റൊരു ചിത്രത്തിന്റെ ചിത്രീകരണ സമയത്ത് പറ്റിയ പരിക്ക് പറ്റിയ അതേ കാല്‍ വച്ചാണ് ശാരീരികമായി ഒരുപാട് ബുദ്ധിമുട്ടുകള്‍ ഉള്ള സീനുകളും രജിഷ ചേച്ചി ചെയ്തത്. അത് ഡെഡിക്കേഷനാണ്.

ബോബി-സഞ്ജയ് കൂട്ടുകെട്ടിന്റെ കഥക്ക് തിരക്കഥയെഴുതിയിരിക്കുന്നത് ഡോക്ടര്‍മാരായ ജാസിം ജലാലും നെല്‍സന്‍ ജോസഫും ചേര്‍ന്നാണ്. രജീഷ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെവി രജീഷ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ലച്ചു രജീഷ് സഹനിര്‍മാതാവാണ്. ചിത്രം ജൂണ്‍ 9-ന് തിയറ്ററുകളിലെത്തും.സംഗീത സംവിധാനം ഷാന്‍ റഹ്‌മാന്‍. രാജാവേല്‍ മോഹനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.

അലന്‍സിയര്‍, പ്രശാന്ത് അലക്‌സാണ്ടര്‍, ജിയോ ബേബി , ഷെബിന്‍ ബെന്‍സന്‍, പ്രേം പ്രകാശ് തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍. രവി മാത്യു പ്രൊഡക്ഷന്‍സും ചിത്രവുമായി സഹകരിക്കുന്നു. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: രവി മാത്യൂ, എഡിറ്റര്‍: അര്‍ജുന്‍ ബെന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഷെബീര്‍ മലവട്ടത്ത്, കലാസംവിധാനം: രാഖില്‍, കോസ്റ്റ്യൂം: സുജിത്ത്, മേക്കപ്പ്: റോണക്‌സ്, ടൈറ്റില്‍ ഡിസൈന്‍: പാലായി ഡിസൈന്‍സ്, ഡിസൈനര്‍: ജിസന്‍ പോള്‍, പിആര്‍ഒ: മഞ്ജു ഗോപിനാഥ്, വാഴൂര്‍ ജോസ്, മാര്‍ക്കറ്റിംഗ്: കണ്‍ടന്റ് ഫാക്ടറി, സ്റ്റില്‍സ്: സന്തോഷ് പട്ടാമ്പി. അയ്യപ്പന്‍ മൂവീസാണ് ചിത്രം വിതരണം ചെയ്യുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in