കന്നഡയില്‍ അരങ്ങേറ്റം കുറിയ്ക്കാന്‍ ഒരുങ്ങി പ്രിയ പ്രകാശ് വാര്യര്‍ ?

കന്നഡയില്‍ അരങ്ങേറ്റം കുറിയ്ക്കാന്‍ ഒരുങ്ങി പ്രിയ പ്രകാശ് വാര്യര്‍ ?

Published on

‘ഒരു അടാര്‍ ലവ്’ എന്ന ചിത്രത്തിലെ ഗാനത്തിലൂടെ ഇന്ത്യ മുഴുവന്‍ ശ്രദ്ധിക്കപ്പെട്ട താരമാണ് പ്രിയ പ്രകാശ് വാര്യര്‍. അഭിനയിച്ച സിനിമ പുറത്തിറങ്ങുന്നതിന് മുന്‍പേ ഇത്രമാത്രം പ്രശസ്തി നേടിയ മറ്റൊരു താരമുണ്ടാവില്ല. ആദ്യ റിലീസിന് മുന്‍പേ തന്നെ ബോളിവുഡിലേക്കും പ്രിയയ്ക്ക് ക്ഷണം ലഭിച്ചു.

മറ്റ് ഭാഷകളിലേക്കുളള പ്രിയയുടെ അരങ്ങേറ്റത്തിനും ആരാധകര്‍ കാത്തിരിക്കുകയാണ്. കന്നഡ സിനിമയില്‍ താരം ഉടന്‍ തന്നെ അരങ്ങേറ്റം കുറിക്കുമെന്നാണ് പുറത്തു വരുന്ന വാര്‍ത്തകള്‍. നവാഗതനായ രഘു രവി സംവിധാനം ചെയ്യുന്ന ചിത്രത്തിലെ പ്രധാന കഥാപാത്രം ചെയ്യുവാനായി പ്രിയയെ സമീപിച്ചെന്ന് ‘ഇന്ത്യന്‍ എക്‌സ്പ്രസ്’ റിപ്പോര്‍ട്ട് ചെയ്യുന്നു.

View this post on Instagram

💫

A post shared by Priya Prakash Varrier (@priya.p.varrier) on

ഇനിയും നായകനെ തീരുമാനിച്ചിട്ടില്ലാത്ത പ്രണയചിത്രത്തിനായിട്ടാണ് അണിയറപ്രവര്‍ത്തകര്‍ പ്രിയയെ വീട്ടിലെത്തി കണ്ടത്. പ്രിയ ചിത്രത്തിന് സമ്മതം മൂളിയതായിട്ടാണ് വാര്‍ത്തകള്‍. അടാര്‍ ലവിന്റെ റിലീസിന് ശേഷം പ്രിയ മറ്റ് ചിത്രങ്ങള്‍ ഒന്നും തന്നെ തെരഞ്ഞെടുത്തിട്ടില്ല. തെലുങ്കില്‍ നിന്നും പ്രിയയെ തേടി സംവിധായകരെത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഉപേന്ദ്ര, പ്രേം തുടങ്ങിയ സംവിധായകരുടെ സഹായിയായി പ്രവര്‍ത്തിച്ചിട്ടുള്ള വ്യക്തിയാണ് രഘു. ബിഎസ് സുചീന്ദ്രയും ഇ ശിവപ്രകാശും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന് സംഗീതം നിര്‍വഹിക്കുന്നത് അര്‍ജുന്‍ ജന്യയാണ്. സത്യ ഹെഡ്‌ജെ ക്യാമറ കൈകാര്യം ചെയ്യും. ചിത്രം ആഗസ്റ്റില്‍ ചിത്രീകരണമാരംഭിച്ചേക്കും.

logo
The Cue
www.thecue.in