'ഇവിടെ നോട്ടും നിരോധിക്കും വേണ്ടി വന്നാല്‍ വോട്ടും നിരോധിക്കും': 'ജനഗണമന' ട്രെയ്‌ലര്‍

'ഇവിടെ നോട്ടും നിരോധിക്കും വേണ്ടി വന്നാല്‍ വോട്ടും നിരോധിക്കും': 'ജനഗണമന' ട്രെയ്‌ലര്‍

ക്വീനിന് ശേഷം ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ജന ഗണ മന'. പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമ്മൂട് മമ്ത മോഹന്‍ദാസ്, വിന്‍സി അലോഷ്യസ് തുടങ്ങിയവര്‍ പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു.

സാധാരണ ട്രെയിലറുകളില്‍ നിന്ന് വ്യത്യസ്തമായി സിനിമയിലെ വിവിധ സീനുകള്‍ ചേര്‍ത്തുള്ളതല്ല ചിത്രത്തിന്റെ ട്രെയിലര്‍. ഒരു സീനാണ് ട്രെയിലറായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. നേരത്തെ റിലീസ് ചെയ്ത ടീസര്‍ പോലെ തന്നെ പൊളിറ്റിക്കല്‍ സ്റ്റേറ്റ്‌മെന്റ് ഉള്‍പ്പെടുത്തി തന്നെയാണ് ട്രെയിലറും അണിയറപ്രവര്‍ത്തകര്‍ ഒരുക്കിയിരിക്കുന്നത്. രാജ്യദ്രോഹകുറ്റം ചുമത്തപ്പെട്ട് ജയിലിലാവുന്നതും തുടര്‍ന്നുള്ള സംഭവങ്ങളുമാണ് സിനിമയുടെ പശ്ചാത്തലമെന്ന് നേരത്തെ പുറത്തിറങ്ങിയ ടീസര്‍ സൂചിപ്പിച്ചിരുന്നു. ഏപ്രില്‍ 28 നാണു ചിത്രം റീലീസ് ചെയ്യുക.

പൃഥ്വിരാജ് പ്രൊഡക്ഷന്‍സും മാജിക് ഫ്രെയിംസും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് ഷരിസ് മുഹമ്മദാണ്. ഛായാഗ്രഹണം സുദീപ് ഇളമണ്‍. സംഗീതം ജേക്സ് ബിജോയ്.

Related Stories

No stories found.
logo
The Cue
www.thecue.in