അണ്ണാ...ആ എമ്പുരാന്‍ ബജറ്റില്‍ ഒന്നൂടെ ഇരിക്കണം: തീ പാറുമെന്ന് ആന്റണി പെരുമ്പാവൂരിനോട് പൃഥ്വിരാജ്

അണ്ണാ...ആ എമ്പുരാന്‍ ബജറ്റില്‍ ഒന്നൂടെ ഇരിക്കണം: തീ പാറുമെന്ന് ആന്റണി പെരുമ്പാവൂരിനോട് പൃഥ്വിരാജ്

എമ്പുരാന്‍ സിനിമയുടെ ബജറ്റില്‍ ഒരു സിനിമ കൂടി ഇറക്കണം എന്ന് ട്വിറ്ററിലൂടെ ആന്റണി പെരുമ്പാവൂരിനോട് ആവശ്യപ്പെട്ട് നടന്‍ പൃഥ്വിരാജ്. ബ്രോ ഡാഡിയുടെ റിലീസിനോട് അനുബന്ധിച്ച് മോഹന്‍ലാല്‍ പങ്കുവെച്ച ട്വീറ്റിന് താഴെയായിരുന്നു പൃഥ്വിയുടെ പ്രതികരണം.

ഈശോ ജോണ്‍ കാറ്റാടിയേ പോലെ ഒരു മകന്‍ എല്ലാ അച്ഛന്‍മാരുടെയും ആഗ്രഹമാണ്. ഞാന്‍ തമാശ പറഞ്ഞതല്ലെന്നാണ് മോഹന്‍ലാല്‍ ട്വീറ്റ് ചെയ്തത്. അതിന് താഴെ ഈ കോംപ്ലിമെന്റ് ഒരു സര്‍പ്രൈസാണെന്ന് പൃഥ്വിരാജ് മറുപടി കൊടുത്തിട്ടുണ്ട്. അതിന് ഒപ്പമാണ് ആന്റണി പെരുമ്പാവൂരിനോട് എമ്പുരാനെ കുറിച്ചും പൃഥ്വി സൂചിപ്പിച്ചത്.

'സെറ്റാക്കാം അണ്ണാ....തീ പാറും. ബൈ ദ ബൈ ആ എമ്പുരാന്‍ ബജറ്റില്‍ ഒന്നൂടെ ഇരിക്കാം' എന്നാണ് പൃഥ്വിയുടെ ട്വീറ്റ്. നിരവിധി പേരാണ് ഇതിനോടകം തന്നെ ട്വീറ്റ് റീ ട്വീറ്റ് ചെയ്തിരിക്കുന്നത്.

അതേസമയം ഇന്ന് രാത്രി 12 മണിക്കാണ് ബ്രോ ഡാഡി ഹോട്ട്‌സ്റ്റാറില്‍ റിലീസ് ചെയ്യുന്നത്. ലൂസിഫറിന് ശേഷം പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രമാണ് ബ്രോ ഡാഡി. ചിത്രത്തില്‍ മോഹന്‍ലാലിന്റെ മകന്റെ വേഷമാണ് പൃഥ്വി അവതരിപ്പിക്കുന്നത്. മീന, കല്യാണി പ്രിയദര്‍ശന്‍, ലാലു അലക്‌സ്, ജഗതീഷ്, കനിഹ എന്നിവരും ചിത്രത്തിലുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in