'ബസിൽ നിന്ന് ചാടിയിറങ്ങവേ കാല് സ്ലിപ്പായി,ഷൂട്ടിം​ഗ് തീരാൻ ഒരുദിവസം നിൽക്കേ അപകടം';പൃഥ്വിരാജിന് ആറാഴ്ച വിശ്രമമെന്ന് ജയൻ നമ്പ്യാർ

'ബസിൽ നിന്ന് ചാടിയിറങ്ങവേ കാല് സ്ലിപ്പായി,ഷൂട്ടിം​ഗ് തീരാൻ ഒരുദിവസം നിൽക്കേ അപകടം';പൃഥ്വിരാജിന് ആറാഴ്ച വിശ്രമമെന്ന് ജയൻ നമ്പ്യാർ

'വിലായത്ത് ബുദ്ധ' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ പരുക്കേറ്റ നടൻ പൃഥ്വിരാജിന് ഇന്ന് ശസ്ത്രക്രിയ. മറയൂരില്‍ വച്ച് ചിത്രീകരണത്തിന്റെ ഭാഗമായി ബസില്‍ നിന്ന് ചാടിയിറങ്ങവെ കാല്‍ വഴുതിയ താരത്തിന് ലിഗമന്റിനാണ് പരുക്കേറ്റത്. പൃഥ്വിരാജിനെ എറണാകുളം സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കായി പ്രവേശിപ്പിച്ചിരിക്കുകയാണ് പൃഥ്വിരാജിന് ആറാഴ്ചയോളം വിശ്രമം ആവശ്യമാണെന്നും, അതിനാല്‍ ചിത്രീകരണം താത്കാലികമായി നിര്‍ത്തി വച്ചിരിക്കുകയാണ് എന്നും 'വിലായത്ത് ബുദ്ധ' യുടെ സംവിധായകന്‍ ജയന്‍ നമ്പ്യാര്‍ ക്യു സ്റ്റുഡിയോയോട് പറഞ്ഞു. ചിത്രീകരണം പൂര്‍ത്തിയാകാന്‍ ഒരു ദിവസം കൂടെ ബാക്കി നില്‍ക്കെയാണ് സംഭവം.

ഷൂട്ടിങ്ങിനിടെ ബസില്‍ നിന്ന് ചാടിയിറങ്ങിയപ്പോള്‍ കാല്‍ സ്ലിപ്പ് ആയി ലിഗമന്റിന് പരുക്കേല്‍ക്കുകയായിരുന്നു. സര്‍ജറി ചെയ്യുകയാണ് നല്ലത് എന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു. ആറാഴ്ച റെസ്റ്റ് വേണമെന്നാണ് പറഞ്ഞത്. ഒരു ദിവസം കൂടെ മാത്രമാണ് ഷൂട്ടിംഗ് ബാക്കി നില്‍ക്കുന്നുണ്ടായിരുന്നത്. ഇനി ചിത്രീകരിക്കാനുള്ള സീനുകളിലെല്ലാം പൃഥ്വിരാജ് ഭാഗമാണ്. അതുകൊണ്ട് ഷൂട്ടിങ് ആറാഴ്ച കഴിഞ്ഞേ പുനരാരംഭിക്കുകയുള്ളൂ.

ജയന്‍ നമ്പ്യാര്‍

ജി ആര്‍ ഇന്ദുഗോപന്റെ 'വിലായത്ത് ബുദ്ധ' എന്ന കൃതിയെ ആസ്പദമാക്കി ജയന്‍ നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരിക്കഥയൊരുക്കിയിരിക്കുന്നത് ജി ആര്‍ ഇന്ദുഗോപനും, രാജേഷ് പിന്നാടനും ചേര്‍ന്നാണ്. ചിത്രത്തില്‍ ഡബിള്‍ മോഹനന്‍ എന്ന ചന്ദനക്കടത്തുകാരനായാണ് പൃഥ്വിരാജ് എത്തുന്നത്.

ഏറ്റവും മൂല്യമുള്ള ചന്ദനമരത്തിനായി ഗുരുവും ശിഷ്യനുമിടയിലുണ്ടാകുന്ന ഏറ്റുമുട്ടലുകളാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഉര്‍വശി തിയറ്റേഴ്‌സിന്റെ ബാനറില്‍ സന്ദീപ് സേനനാണ് ചിത്രം നിര്‍മിക്കുന്നത്. കാന്താര, 777 ചാര്‍ലി എന്നീ വമ്പന്‍ ഹിറ്റുകളുടെ ഛായാഗ്രാഹകനായിരുന്ന അരവിന്ദ് കശ്യപാണ് ക്യാമറ. അയ്യപ്പനും കോശിയും എന്ന ചിത്രത്തിന് ശേഷം സച്ചി സംവിധാനം ചെയ്യാനിരുന്ന സിനിമ കൂടിയാണ് വിലായത്ത് ബുദ്ധ.

സംഗീതം - ജേക്ക്‌സ് ബിജോയ്. എഡിറ്റിംഗ് - ശ്രീജിത്ത് സാരംഗ്, കലാസംവിധാനം - ബം?ഗ്ലാന്‍. മേക്കപ്പ്-മനുമോഹന്‍, കോസ്റ്റ്യും ഡിസൈന്‍ - സുജിത് സുധാകരന്‍. പ്രൊജക്റ്റ് ഡിസൈനര്‍ - മനു ആലുക്കല്‍. എക്‌സിക്കുട്ടീവ് പ്രൊഡ്യൂസര്‍ -സംഗീത് സേനന്‍, ലൈന്‍ പ്രൊഡ്യൂസര്‍, - രലു സുഭാഷ് ചന്ദ്രന്‍. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ - കിരണ്‍ റാഫേല്‍. അസ്സോസ്സിയേറ്റ് ഡയറക്ടേര്‍സ് - മണ്‍സൂര്‍ റഷീദ്, വിനോദ് ഗംഗ, സഞ്ജയന്‍ മാര്‍ക്കോസ്. സഹസംവിധാനം - ആദിത്യന്‍ മാധവ്, ജിഷ്ണു വേണുഗോപാല്‍.അര്‍ജുന്‍.എ. പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടിവ്‌സ്- രാജേഷ് മേനോന്‍ ,നോബിള്‍ ജേക്കബ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- അലക്‌സ്. ഇ കുര്യന്‍.

Related Stories

No stories found.
logo
The Cue
www.thecue.in