ഇനി ഒരിക്കലും ചെയ്യില്ല കാരണം ശരീരത്തിന് അത് താങ്ങാനാകില്ല' ; ഏറ്റവും മെലിഞ്ഞ രൂപം ഇതുവരെ ഒരു പോസ്റ്ററിലും വന്നിട്ടില്ലെന്ന് പൃഥ്വിരാജ്

ഇനി ഒരിക്കലും ചെയ്യില്ല കാരണം ശരീരത്തിന് അത് താങ്ങാനാകില്ല' ; ഏറ്റവും മെലിഞ്ഞ രൂപം ഇതുവരെ ഒരു പോസ്റ്ററിലും വന്നിട്ടില്ലെന്ന് പൃഥ്വിരാജ്

തന്റെ ഏറ്റവും മെലിഞ്ഞ രൂപം ഇതുവരെ ഒരു പോസ്റ്ററിലും വന്നിട്ടില്ലെന്ന് നടൻ പൃഥ്വിരാജ് സുകുമാരൻ. തന്റെ റിസേർവ് ഒരു പത്ത് ശതമാനം പോലും വയ്ക്കാതെ മുഴുവൻ എഫേർട്ടും ഈ സിനിമക്ക് ഇടും എന്ന് ഇത് ഏറ്റെടുക്കുമ്പോഴേ തീരുമാനിച്ചിരുന്നു. പക്ഷെ ഇനി ഒരിക്കലും ഇത് ഞാൻ ചെയ്യില്ല കാരണം തന്റെ ശരീരത്തിന് അത് താങ്ങാനാകില്ലെന്നും ക്യു സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ പൃഥ്വിരാജ് പറഞ്ഞു.

പൃഥ്വിരാജ് സുകുമാരൻ പറഞ്ഞത് :

ഇത്ര കിലോ കുറക്കണം എന്ന് വിചാരിച്ചിട്ടല്ല ഈ ട്രാൻസ്ഫോർമേഷൻ തുടങ്ങുന്നത്. എന്റെ മനസ്സിൽ എനിക്കിനിയും ചെയ്യാൻ പറ്റുമെന്ന ചിന്തയായിരുന്നു. എത്രയും കുറയ്ക്കാൻ പറ്റുമോ അത്രയും കുറയ്ക്കാം എന്നായിരുന്നു. ഒരിക്കലും 31 കിലോ വരെയൊക്കെ കുറക്കാം പറ്റുമെന്ന് കരുതിയില്ല. എന്റെ ഏറ്റവും മെലിഞ്ഞ രൂപം ഒരു പോസ്റ്ററിലും വന്നിട്ടില്ല. എന്റെ റിസേർവ് ഒരു പത്ത് ശതമാനം പോലും വയ്ക്കാതെ മുഴുവൻ എഫേർട്ടും ഈ സിനിമക്ക് ഇടും എന്ന് ഇത് ഏറ്റെടുക്കുമ്പോഴേ തീരുമാനിച്ചിരുന്നു. പക്ഷെ ഇനി ഒരിക്കലും ഇത് ഞാൻ ചെയ്യില്ല കാരണം എന്റെ ശരീരത്തിന് അത് താങ്ങാനാകില്ല.

'ആടുജീവിതം' എന്ന സിനിമയ്ക്ക് വേണ്ടി 72 മണിക്കൂറോളം ഭക്ഷണം കഴിക്കാതെയിരുന്നിട്ടുണ്ട് എന്ന് പൃഥ്വിരാജ് മുൻപ് വെളിപ്പെടുത്തിയിരുന്നു. 72 മണിക്കൂറോളം തുടർച്ചയായി ഭക്ഷണം കഴിക്കാതെയിരിക്കുമ്പോൾ വെള്ളമോ കാപ്പിയോ മാത്രമായിരുന്നു കഴിച്ചതെന്നും അത് ശാരീരികമായി ചെയ്യുന്ന ഒരു പരിശ്രമം മാത്രമല്ല മാനസികവും കൂടിയാണ് എന്ന് പൃഥ്വിരാജ് പറയുന്നു. രണ്ടോ മൂന്നോ ദിവസം ഭക്ഷണം കഴിക്കാതെയിരിക്കാൻ മനുഷ്യന് സാധിക്കും. എന്നാൽ രണ്ടാമത്തെ ദിവസം നിങ്ങൾ എഴുന്നേൽക്കുമ്പോൾ തന്നെ നിങ്ങളുടെ മനസ്സ് പറയുന്നത് മുഴുവൻ ഭക്ഷണം കഴിക്കൂ എന്നായിരിക്കും.അപ്പോഴാണ് യഥാർത്ഥ വെല്ലുവിളി ആരംഭിക്കുന്നത്. എനിക്ക് കഴിയുന്നത്ര ഭാരം കുറയ്ക്കുക എന്നതായിരുന്നു ലക്ഷ്യം. പക്ഷേ 31 കിലോയോളം ഭാരം കുറച്ച് ഞാൻ എന്നെ തന്നെ ഞെട്ടിച്ചു എന്ന് എനിക്ക് തോന്നുന്നുവെന്നും ഹിന്ദുസ്ഥാൻ ടെെംസിന് നൽകിയ അഭിമുഖത്തിൽ പൃഥ്വിരാജ് പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in