'ആടുജീവിതത്തിൽ സൺറൈസ് സീൻ ഷൂട്ട് ചെയ്തത് 25 ദിവസം കൊണ്ട്' ; ഒരു ഷോട്ടോ രണ്ട് ഷോട്ടോ ആകും ചിലപ്പോൾ കിട്ടുകയെന്ന് പൃഥ്വിരാജ്

'ആടുജീവിതത്തിൽ സൺറൈസ് സീൻ ഷൂട്ട് ചെയ്തത് 25 ദിവസം കൊണ്ട്' ; ഒരു ഷോട്ടോ രണ്ട് ഷോട്ടോ ആകും ചിലപ്പോൾ കിട്ടുകയെന്ന് പൃഥ്വിരാജ്

ആടുജീവിതത്തിൽ ഒരു സൺറൈസ് ഷൂട്ട് ചെയ്തത് 25 ദിവസം കൊണ്ടാണെന്ന് നടൻ പൃഥ്വിരാജ് സുകുമാരൻ. താൻ ഷൂട്ടിങ് സ്പോട്ടിങ്ങിൽ എത്തിയാൽ ആ ലൈറ്റിന് വേണ്ടി വെയിറ്റ് ചെയ്യും, ലൈറ്റ് വരുമ്പോൾ ആ റെഡി എന്നുപറഞ്ഞ് ഷോട്ട് എടുക്കുകയാണ് ചെയ്യുന്നത്. ഒരു സൺറൈസ് ഷൂട്ട് ചെയ്യുന്നത് 25 ദിവസം കൊണ്ടാണ്. ചിലപ്പോൾ ഒരു ഷോട്ടോ ഭാഗ്യമുണ്ടെങ്കിൽ രണ്ട് ഷോട്ടോ ആകും കിട്ടുക അങ്ങനത്തെ പല സീനുകളും ഈ സിനിമയിലുണ്ട്. അതൊരു ചലഞ്ച് ആയിരുന്നുവെന്നും പൃഥ്വിരാജ് ക്യു സ്റ്റുഡിയോ ആഭിമുഖത്തിൽ പറഞ്ഞു.

പൃഥ്വിരാജ് പറഞ്ഞത് :

മരുഭൂമിയിൽ സൺ റൈസ് എന്നത് ഒരു 4.55 ആകുമ്പോൾ ഹൊറൈസണിൽ ഇങ്ങനെ വന്നുതുടങ്ങും. അതൊരു ഇരുപത് മിനിറ്റിലേക്കായിരിക്കും. അത് കഴിഞ്ഞ് മുകളിൽ സൂര്യൻ വന്നാൽ ഡെസേർട്ട് ഫുൾ ബ്രൈറ്റ് ആകും. ഒരു 20 -25 മിനിറ്റ് മാത്രമേ ആ ലൈറ്റ് കിട്ടു നമുക്ക്. അത്രയും സമയത്തിൽ നമുക്കൊരു സീനൊന്നും എടുക്കാൻ പറ്റില്ല. ചിലപ്പോൾ ഒരു ഷോട്ടോ ഭാഗ്യമുണ്ടെങ്കിൽ രണ്ട് ഷോട്ടോ ആകും കിട്ടുക. ഞാൻ ഷൂട്ടിങ് സ്പോട്ടിങ്ങിൽ എത്തിയാൽ ആ ലൈറ്റിന് വേണ്ടി വെയിറ്റ് ചെയ്യും, ലൈറ്റ് വരുമ്പോൾ ആ റെഡി എന്നുപറഞ്ഞ് ഷോട്ട് എടുക്കുകയാണ് ചെയ്യുന്നത്. ഒരു സൺറൈസ് ഷൂട്ട് ചെയ്യുന്നത് 25 ദിവസം കൊണ്ടാണ്. അങ്ങനത്തെ പല സീനുകളും ഈ സിനിമയിലുണ്ട്. അത് ചലഞ്ചിങ് ആണ്.

ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതം ആണ് പൃഥ്വിരാജിന്റേതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രം. ചിത്രത്തിൽ നജീബ് എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. വിദേശത്തേക്ക് കുടിയേറിയ നജീബ് എന്ന ചെറുപ്പക്കാരന്റെ ജീവിതത്തിന്റെയും സഹനത്തിന്റെയും കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം. 14 വർഷവും കോവിഡ് എന്ന പ്രതിസന്ധിയും താണ്ടിയാണ് ചിത്രം മാർച്ച് 28 ന് തിയറ്ററുകളിലെത്താൻ പോകുന്നത്. മലയാളത്തിന് പുറമേ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ചിത്രം തിയറ്ററുകളിലെത്തും.

Related Stories

No stories found.
logo
The Cue
www.thecue.in