ബാഹുബലിയും കെജിഎഫും പോലെ ബഹുഭാഷാ സാധ്യതയുള്ള സിനിമ, വീണ്ടും പൃഥ്വിയുടെ മെഗാപ്രൊജക്ട്

ബാഹുബലിയും കെജിഎഫും പോലെ ബഹുഭാഷാ സാധ്യതയുള്ള സിനിമ, വീണ്ടും പൃഥ്വിയുടെ മെഗാപ്രൊജക്ട്

Summary

ടെലിവിഷന്‍ രംഗത്ത് നിന്നാണ് മഹേഷ് സിനിമയിലെത്തുന്നത്. മാധ്യമപ്രവര്‍ത്തകന്‍ ബി ടി അനില്‍ കുമാര്‍ ആണ് പൃഥ്വിയുടെ ബ്രഹ്മാണ്ഡ സിനിമയുടെ രചന.

മലയാളത്തിന്റെ ഭാഷാ അതിര്‍ത്തിയെ മറികടക്കാവുന്ന സിനിമ ചെയ്യുന്നതിനെക്കുറിച്ച ദ ക്യു അഭിമുഖത്തില്‍ പൃഥ്വിരാജ് പറഞ്ഞിരുന്നു. ബാഹുബലിയും കെജിഎഫും പോലെ ഡിസൈനിംഗിലും കഥാഭൂമികയിലും എല്ലാ ഭാഷയിലും സ്വീകാര്യത നേടുന്നൊരു മലയാളസിനിമ ചെയ്യണമെന്ന ആഗ്രഹത്തിനൊപ്പം കാളിയന്‍ എന്ന ചിത്രം അത്തരമൊരു ആലോചനയാണെന്ന് പൃഥ്വിരാജ് സുകുമാരന്‍ സൂചിപ്പിച്ചിരുന്നു.

ആട് ജീവിതം, കറാച്ചി 81 എന്നീ സിനിമകള്‍ക്ക് പിന്നാലെ 2020ല്‍ മറ്റൊരു മെഗാ പ്രൊജക്ടിലേക്ക് കടന്നിരിക്കുകയാണ് പൃഥ്വിരാജ് സുകുമാരന്‍. നേരത്തെ തന്നെ പ്രഖ്യാപിച്ച കാളിയന്‍ ഒക്ടോബറില്‍ ചിത്രീകരണം തുടങ്ങുമെന്നാണ് അറിയുന്നത്. സിനിമയുടെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ സജീവമായി. നവാഗതനായ എസ് മഹേഷ് ആണ് സംവിധാനം. ടെലിവിഷന്‍ രംഗത്ത് നിന്നാണ് മഹേഷ് സിനിമയിലെത്തുന്നത്. മാധ്യമപ്രവര്‍ത്തകന്‍ ബി ടി അനില്‍ കുമാര്‍ ആണ് പൃഥ്വിയുടെ ബ്രഹ്മാണ്ഡ സിനിമയുടെ രചന. മാജിക് മൂണ്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രാജീവ് ഗോവിന്ദന്‍ നിര്‍മ്മാണം. അനാര്‍ക്കലി നിര്‍മ്മിച്ചതും രാജീവ് ആണ്. ലൂസിഫറിന് ശേഷം പൃഥ്വിരാജിന് വേണ്ടി സുജിത് വാസുദേവ് ക്യാമറ ചലിപ്പിക്കുന്ന ചിത്രവുമാണ് കാളിയന്‍. ബംഗ്ലാന്‍ ആണ് പ്രൊഡക്ഷന്‍ ഡിസൈന്‍.

ലൂസിഫര്‍ ഒരു ബഹുഭാഷാ ചിത്രമായിരുന്നില്ല. സ്റ്റൈലിംഗും ഡിസൈനിംഗും അങ്ങനെയായിരുന്നില്ല. ബാഹുബലിയും കെജിഎഫും എല്ലാ ഭാഷയിലും അപ്പീലിംഗ് ആകണം എന്ന നിലയിലാണ്. എമ്പുരാന്‍ പോലും കേരളത്തിന്റെ തന്നെ കഥയാണ്. കാളിയന്‍ അങ്ങനെ ഡിസൈന്‍ ചെയ്ത് കൊണ്ടുവരണമെന്നുണ്ട്. അതിന് പറ്റിയ കരുത്ത് ആ സിനിമയുടെ പ്രമേയത്തിനുണ്ട്.

പൃഥ്വിരാജ് സുകുമാരന്‍ 

വേണാട് ചരിത്രത്തിലെ വീരപുരുഷനും പടത്തലവനുമായ ഇരവിക്കുട്ടിപ്പിള്ളയുടെയും ആത്മമിത്രം കുഞ്ചിറക്കോട്ട് കാളിയുടെയും കഥയാണ് കാളിയന്‍. ഏറെ ഗവേഷണങ്ങളുടെ പിന്‍ബലത്തിലാണ് ബി ടി അനില്‍കുമാര്‍ ഈ പ്രൊജക്ടിലേക്ക് കടന്നിരിക്കുന്നത്. 2015 നവംബര്‍ 24നാണ് കാളിയനെക്കുറിച്ച് പൃഥ്വിരാജ് ആദ്യ സൂചന നല്‍കിയിരുന്നത്. സിനിമയുടെ പ്രീ ഷൂട്ട് ഡയലോഗ് ടീസറും പുറത്തുവിട്ടിരുന്നു.

ബാഹുബലിയും കെജിഎഫും പോലെ ബഹുഭാഷാ സാധ്യതയുള്ള സിനിമ, വീണ്ടും പൃഥ്വിയുടെ മെഗാപ്രൊജക്ട്
‘ആവര്‍ത്തിക്കാന്‍ കഴിയാതെ പോയ ആദ്യ റിഹേഴ്‌സല്‍ പ്രേക്ഷകരുടെ നഷ്ടം’; റിപ്പറായുള്ള ഇന്ദ്രന്‍സിന്റെ പ്രകടനത്തെക്കുറിച്ച് മിഥുന്‍

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കാളിയന്‍ ആദ്യ ടീസറിലെ ഹിറ്റായി മാറിയ ഡയലോഗ്

അടവ് പഠിപ്പിച്ചത് ഇരവിയാണ് തമ്പുരാനെ. നായ്ക്കരുടെ പടയില്‍ ആണ്‍ബലം ഇനിയുമുണ്ടെങ്കില്‍ കല്പ്പിച്ചോളൂ. പത്തുക്ക് ഒന്നോ നൂറുക്കൊന്നോ പക്ഷെ തിരുമലൈ കോട്ടയുടെ കവാടം വരെ ഞാന്‍ എന്തിനു എത്തിയോ അതും കൊണ്ടേ മടങ്ങൂ. വാഴുന്ന മണ്ണിനും വണങ്ങുന്ന ദൈവത്തിനും കാളിയന്‍ കൊടുത്ത വാക്കാണത് ഞാന്‍ കാളിയന്‍

നിലവില്‍ ബ്ലെസി സംവിധാനം ചെയ്യുന്ന ആട് ജീവിതത്തിന് വേണ്ടി ശരീരം മെലിയാന്‍ മൂന്ന് മാസത്തേക്ക് സിനിമയില്‍ നിന്ന് ബ്രേക്ക് എടുത്തിരിക്കുകയാണ് പൃഥ്വിരാജ് സുകുമാരന്‍. മുരളി ഗോപിയുടെ രചനയില്‍ രതീഷ് അമ്പാട്ട് ചിത്രം, പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫര്‍ രണ്ടാം ഭാഗം എമ്പുരാന്‍, ഇര്‍ഷാദ് പരാരിയുടെ അയല്‍വാശി എന്നിവയാണ് ഈ വര്‍ഷത്തെ മറ്റു പ്രൊജക്ടുകള്‍.

Related Stories

No stories found.
logo
The Cue
www.thecue.in