വിലായത്ത് ബുദ്ധ സംഘട്ടന രംഗത്തിനിടെയുണ്ടായ പരുക്ക്, ഫിസിയോതെറാപ്പിയും വിശ്രമമവും; വൈകാതെ തിരികെയെത്താമെന്ന് പൃഥ്വിരാജ്

വിലായത്ത് ബുദ്ധ സംഘട്ടന രംഗത്തിനിടെയുണ്ടായ പരുക്ക്, ഫിസിയോതെറാപ്പിയും വിശ്രമമവും;  വൈകാതെ തിരികെയെത്താമെന്ന് പൃഥ്വിരാജ്
Published on: 

വിലായത്ത് ബുദ്ധയുടെ ആക്ഷൻ സീക്വൻസിനിടെയുണ്ടായ അപകടത്തിൽ പരുക്കേറ്റ നടൻ പൃഥ്വിരാജ് സുകുമാരൻ വിശ്രമത്തിൽ. മറയൂരിലെ ചിത്രീകരണത്തിനിടെ ബസിൽ നിന്ന് ചാടിയിറങ്ങുമ്പോഴായിരുന്നു അപകടം. കൊച്ചിയിലെ ആശുപത്രിയിൽ കീ ഹോൾ ശസ്ത്രക്രിയക്ക് ശേഷം വിശ്രമത്തിലാണ് പൃഥ്വിരാജ് സുകുമാരൻ. ആക്ഷൻ സീക്വൻസിനിടെയായിരുന്നു അപകടമെന്നും ഭാ​ഗ്യവശാൽ വിദ​ഗ്ധ ചികിൽസയും സർജറിയും നടത്തി സുഖം പ്രാപിച്ചുവരികയാണെന്ന് പൃഥ്വിരാജ് സോഷ്യൽ മീഡിയ കുറിപ്പിലൂടെ പങ്കുവച്ചു. കുറച്ചുമാസം ഫിസിയോ തെറാപ്പിയും വിശ്രമവുമാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. ഈ കാലയളവ് ക്രിയാത്മകമായി പ്രയോജനപ്പെടുത്താൻ ശ്രമിക്കും. വേദനയിൽ നിന്ന് മുക്തി നേടി വേ​ഗത്തിൽ തന്നെ ജോലിയിലേക്ക് തിരികെയെത്തുമെന്നും പൃഥ്വിരാജ്. ഈ ഘട്ടത്തിൽ ഓടിയെത്തുകയും സ്നേഹമറിയിക്കുകയും ചെയ്തവർക്കെല്ലാം നന്ദി അറിയിക്കുന്നതായും പൃഥ്വിരാജ് സുകുമാരൻ.

സന്ദീപ് സേനന്റെ നിർമ്മാണത്തിൽ ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് വിലായത്ത് ബുദ്ധ. ബി​ഗ് ബജറ്റിലൊരുങ്ങുന്ന സിനിമ ഇടവേളക്ക് ശേഷമെത്തുന്ന പൃഥ്വിയുടെ മാസ് ആക്ഷൻ എന്റർടെയിനറാണ്. കാന്താരക്ക് ശേഷം അരവിന്ദ് കശ്യപ് ക്യാമറ ചലിപ്പിക്കുന്ന ചിത്രം കൂടിയാണ്. ചന്ദനക്കടത്തുകാരനായ ഡബിൾ മോഹനനെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. മോഹനന്റെ ​ഗുരുവും എതിരാളിയുമായ ഭാസ്കരനായി ഷമ്മി തിലകനും വേഷമിടുന്നു. ഉർവശി തിയറ്റേഴ്സാണ് നിർമ്മാണവും വിതരണവും.

ഏറ്റവും മൂല്യമുള്ള ചന്ദനമരത്തിനായി ​ഗുരുവും ശിഷ്യനുമിടയിലുണ്ടാകുന്ന ഏറ്റുമുട്ടലുകളെ കേന്ദ്രീകരിച്ചാണ് ചിത്രം. ഇതേ പേരിലുള്ള ജി ആർ ഇന്ദു​ഗോപന്റെ കൃതിയാണ് സിനിമയാകുന്നത്. അനുമോഹൻ, ഷമ്മി തിലകൻ, പ്രിയംവദ കൃഷ്ണൻ രാജശ്രീ നായർ എന്നിവർക്കൊപ്പം ടി.ജെ. അരുണാചലം എന്ന ഇതരഭാഷാ താരവും ചിത്രത്തിൽ പ്രധാന വേഷമണിയുന്നു. ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത് ഇന്ദുഗോപനും രാജേഷ് പിന്നാടനും ചേർന്നാണ്.

സംഗീതം - ജേക്ക്സ് ബിജോയ്. എഡിറ്റിംഗ് - ശ്രീജിത്ത് സാരംഗ്, കലാസംവിധാനം - ബം​ഗ്ലാൻ. മേക്കപ്പ്-മനുമോഹൻ, കോസ്റ്റ്യും ഡിസൈൻ - സുജിത് സുധാകരൻ. പ്രൊജക്റ്റ് ഡിസൈനർ - മനു ആലുക്കൽ. എക്സിക്കുട്ടീവ് പ്രൊഡ്യൂസർ -സംഗീത് സേനൻ, ലൈൻ പ്രൊഡ്യൂസർ, - രലു സുഭാഷ് ചന്ദ്രൻ. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - കിരൺ റാഫേൽ. അസ്സോസ്സിയേറ്റ് ഡയറക്ടേർസ് - മൺസൂർ റഷീദ്, വിനോദ് ഗംഗ, സഞ്ജയൻ മാർക്കോസ്. സഹസംവിധാനം - ആദിത്യൻ മാധവ്, ജിഷ്ണു വേണുഗോപാൽ.അർജുൻ.എ. പ്രൊഡക്ഷൻ എക്സിക്യൂട്ടിവ്സ്- രാജേഷ് മേനോൻ ,നോബിൾ ജേക്കബ്. പ്രൊഡക്ഷൻ കൺട്രോളർ- അലക്സ്. ഈ കുര്യൻ.

logo
The Cue
www.thecue.in