പുതിയ തലമുറയിലെ അഭിനേതാക്കൾക്ക് മൾട്ടി സ്റ്റാർ സിനിമകളുടെ ഭാ​ഗമാകാൻ താൽപര്യമില്ല: പൃഥ്വിരാജ് സുകുമാരൻ

പുതിയ തലമുറയിലെ അഭിനേതാക്കൾക്ക് മൾട്ടി സ്റ്റാർ സിനിമകളുടെ ഭാ​ഗമാകാൻ താൽപര്യമില്ല: പൃഥ്വിരാജ് സുകുമാരൻ
Published on

പുതിയ തലമുറ മൾട്ടി സ്റ്റാർ സിനിമകളുടെ ഭാ​ഗമാകാൻ വിമുഖത കാണിക്കുന്നുണ്ടെന്ന് നടനും സംവിധായകനുമായ പൃഥ്വിരാജ്. മലയാളം ഇൻഡസ്ട്രി വളരെ ചെറുതായത് കൊണ്ടും ഒപ്പം മിക്ക ആർട്ടിസ്റ്റുകളും കൊച്ചിയിൽ തന്നെ താമസിക്കുന്നുണ്ടെന്നത് കൊണ്ടുമാണ് അഭിനേതാക്കൾക്ക് എളുപ്പത്തിൽ ഒത്തു ചേരാനും ഇടെയ്ക്കിടെ തമ്മിൽ കാണാനും സാധിക്കുന്നത്. എന്നാൽ ജോലിക്കാര്യത്തിലേക്ക് വരുമ്പോൾ എന്തുകൊണ്ടോ പുതിയ തലമുറയിലെ അഭിനേതാക്കൾ മൾട്ടി സ്റ്റാർ ചിത്രങ്ങളുടെ ഭാ​ഗമാകുന്നതിൽ താൽപര്യമുള്ളവരല്ലെന്നാണ് തനിക്ക് തോന്നുന്നതെന്ന് ​ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിൽ പൃഥ്വിരാജ് പറഞ്ഞു.

പൃഥ്വിരാജ് പറഞ്ഞത്:

എന്റെ ജനറേഷന് ശേഷം വന്ന അഭിനേതാക്കൾ ഒരു മൾട്ടിസ്റ്റാർ സിനിമ ചെയ്യാൻ വളരെ തുറന്ന മനസ്സുള്ളവരാണെന്ന് എനിക്ക് തോന്നുന്നില്ല. ബാഗ്ലൂർ ഡേയ്സ്, അമർ അക്ബർ ആന്റണി തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം എത്ര മൾട്ടിസ്റ്റാർ പടങ്ങൾ വന്നു? ഒന്നിലധികം അഭിനേതാക്കൾ ഒരുപോലെ സ്ക്രീൻ ഷെയർ ചെയ്യുന്ന എത്ര സിനിമകൾ ഉണ്ടായി. ഇപ്പോൾ മൾട്ടി സ്റ്റാർ സിനിമയായി ഒരുങ്ങുന്ന മഹേഷിന്റെ സിനിമ എല്ലാ അഭിനേതാക്കൾക്കും ഒരുപോലെ സ്ക്രീൻ ടൈം കിട്ടുന്ന സിനിമയല്ല. അതൊരു സ്പെഷ്യൽ പ്രൊജക്ട് ആണ്. മലയാളം ഇൻഡസ്ട്രി കുറച്ചു കൂടി ചെറുതാണ് എന്നത് കൊണ്ടാണ് അഭിനേതാക്കൾക്ക് ഒരുപാട് തരത്തിൽ ഒത്തു ചേരുന്നത്. മിക്ക ആർട്ടിസ്റ്റുകളും കൊച്ചിയിൽ തന്നെ താമസിക്കുന്നു. അതുകൊണ്ട് തന്നെ ഫ്രീ ടൈമിൽ അവർ തമ്മിൽ കാണുകയും സംസാരിക്കുകയും ചെയ്യും. അത് സംഭവിക്കും. പക്ഷേ ജോലിയുടെ കാര്യത്തിലേക്ക് വരികയാണെങ്കിൽ തുടർച്ചയായി മൾട്ടി സ്റ്റാർ ചിത്രം കൊണ്ടുവരുന്ന നമ്മുടെ ട്രഡീഷനിൽ നിന്ന് നമ്മൾ അകന്നു പോവുകയാണ് എന്ന്. മാത്രമല്ല പുതിയ ജനറേഷനിലെ അഭിനേതാക്കൾ മൾട്ടിസ്റ്റാർ ചിത്രങ്ങളുടെ ഭാ​ഗമാകാൻ അവരുടേതായ കാരണങ്ങൾ കൊണ്ട് വിമുഖത കാണിക്കുന്നവരാണെന്നാണ് എനിക്ക് തോന്നുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in