'ആടുജീവിതത്തിന് വേണ്ടി 72 മണിക്കുറോളം ഭക്ഷണം കഴിക്കാതെയിരുന്നു, വെള്ളവും കട്ടൻ കാപ്പിയും മാത്രം കുടിച്ചു'; പൃഥ്വിരാജ്

'ആടുജീവിതത്തിന് വേണ്ടി 72 മണിക്കുറോളം ഭക്ഷണം കഴിക്കാതെയിരുന്നു, വെള്ളവും കട്ടൻ കാപ്പിയും മാത്രം കുടിച്ചു'; പൃഥ്വിരാജ്

'ആടുജീവിതം' എന്ന സിനിമയ്ക്ക് വേണ്ടി 72 മണിക്കൂറോളം ഭക്ഷണം കഴിക്കാതെയിരുന്നിട്ടുണ്ട് എന്ന് നടൻ പൃഥ്വിരാജ്. 72 മണിക്കൂറോളം തുടർച്ചയായി ഭക്ഷണം കഴിക്കാതെയിരിക്കുമ്പോൾ വെള്ളമോ കാപ്പിയോ മാത്രമായിരുന്നു കഴിച്ചതെന്നും അത് ശാരീരികമായി ചെയ്യുന്ന ഒരു പരിശ്രമം മാത്രമല്ല മാനസികവും കൂടിയാണ് എന്ന് പൃഥ്വിരാജ് പറയുന്നു. രണ്ടോ മൂന്നോ ദിവസം ഭക്ഷണം കഴിക്കാതെയിരിക്കാൻ മനുഷ്യന് സാധിക്കും. എന്നാൽ രണ്ടാമത്തെ ദിവസം നിങ്ങൾ എഴുന്നേൽക്കുമ്പോൾ തന്നെ നിങ്ങളുടെ മനസ്സ് പറയുന്നത് മുഴുവൻ ഭക്ഷണം കഴിക്കൂ എന്നായിരിക്കും.അപ്പോഴാണ് യഥാർത്ഥ വെല്ലുവിളി ആരംഭിക്കുന്നത്. എനിക്ക് കഴിയുന്നത്ര ഭാരം കുറയ്ക്കുക എന്നതായിരുന്നു ലക്ഷ്യം. പക്ഷേ 31 കിലോയോളം ഭാരം കുറച്ച് ഞാൻ എന്നെ തന്നെ ഞെട്ടിച്ചു എന്ന് എനിക്ക് തോന്നുന്നുവെന്നും ഹിന്ദുസ്ഥാൻ ടെെംസിന് നൽകിയ അഭിമുഖത്തിൽ പൃഥ്വിരാജ് പറഞ്ഞു.

പൃഥ്വിരാജ് പറഞ്ഞത്:

ഈ സിനിമയിൽ ഭക്ഷണം കഴിക്കാൻ ലഭിക്കാത്ത അതേ സമയം എപ്പോഴും വിശന്നിരിക്കുന്ന ഒരാളായാണ് ഞാൻ അഭിനയിക്കേണ്ടത്. അതിൽ എനിക്ക് ചെയ്യാൻ കഴിയുന്ന ഒരേയൊരു മാർഗ്ഗം ആ പ്രക്രിയയെ യഥാർത്ഥത്തിൽ സ്വീകരിക്കുക എന്നതാണ്. അതിന് വേണ്ടി ഭക്ഷണം ഉപേക്ഷിക്കുക എന്നതായിരുന്നു എന്റെ ട്രാൻസ്ഫമേഷൻ പ്രോസസ് എന്ന് പറയുന്നത്. 72 മണിക്കൂറോളം ഞാൻ ഭക്ഷണം കഴിക്കാതെയിരുന്നിട്ടുണ്ട്. വെള്ളമോ കട്ടൻ കാപ്പിയോ മാത്രമാണ് ആ സമയങ്ങളിൽ കഴിച്ചത്. ആ രീതിയിൽ നമ്മൾ നമ്മളെ തന്നെ പുഷ് ചെയ്യുമ്പോൾ അത് കേവലം ശാരീരകമായി മാത്രമുള്ള പരിശ്രമമല്ല മറിച്ച മാനസികമായ പരിശ്രമം കൂടിയാണ്. രണ്ടോ മൂന്നോ ദിവസം ഭക്ഷണം കഴിക്കാതെയിരിക്കാൻ മനുഷ്യന് സാധിക്കും. രണ്ടാമത്തെ ദിവസം നിങ്ങൾ എഴുന്നേൽക്കുമ്പോൾ നിങ്ങളുടെ മനസ്സ് പറയുന്നത് മുഴുവൻ ഭക്ഷണം കഴിക്കൂ എന്നായിരിക്കും. അപ്പോഴാണ് യഥാർത്ഥ വെല്ലുവിളി ആരംഭിക്കുന്നത്. എനിക്ക് കഴിയുന്നത്ര ഭാരം കുറയ്ക്കുക എന്നതായിരുന്നു ഞങ്ങളുടെ ലക്ഷ്യം പക്ഷേ 31 കിലോയോളം ഭാരം കുറച്ച് ഞാൻ എന്നെ തന്നെ ഞെട്ടിച്ചു എന്ന് എനിക്ക് തോന്നുന്നു. ഇത്രയധികം തടി കുറയ്ക്കാൻ ഞാൻ തയ്യാറെടുക്കുമ്പോൾ തന്നെ എനിക്ക് അറിയാമായിരുന്നു ഇത് എൻ്റെ ആരോഗ്യത്തെയും എൻ്റെ ശരീരത്തെയും ബാധിക്കുമെന്ന്. ഇത് രണ്ട് തവണ ചെയ്യേണ്ടി വരുമെന്നത് അപ്രതീക്ഷിതമായി സംഭവിച്ചതാണ്.

ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ ആസ്പദമാക്കി ബ്ലെസി സംവിധാനം ചെയ്ത ചിത്രമാണ് 'ആടുജീവിതം'. ചിത്രത്തിൽ നജീബ് എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. വിദേശത്തേക്ക് കുടിയേറിയ നജീബ് എന്ന ചെറുപ്പക്കാരന്റെ ജീവിതത്തിന്റെയും സഹനത്തിന്റെയും കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം. 14 വർഷവും കോവിഡ് എന്ന പ്രതിസന്ധിയും താണ്ടിയാണ് ചിത്രം മാർച്ച് 28 ന് തിയറ്ററുകളിലെത്താൻ പോകുന്നത്. മലയാളത്തിന് പുറമേ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ചിത്രം തിയറ്ററുകളിലെത്തും.

Related Stories

No stories found.
logo
The Cue
www.thecue.in