'എന്റെ സിനിമ ജീവിതത്തില്‍ ഇതു പോലൊരു സ്‌ക്രിപ്പ്റ്റ് ഞാന്‍ ഒരിക്കലും വായിച്ചിട്ടില്ല’ ബറോസിന്റെ തിരക്കഥയെ പ്രശംസിച്ച് പൃഥ്വിരാജ്

'എന്റെ  സിനിമ ജീവിതത്തില്‍ ഇതു പോലൊരു സ്‌ക്രിപ്പ്റ്റ് ഞാന്‍ ഒരിക്കലും വായിച്ചിട്ടില്ല’ ബറോസിന്റെ തിരക്കഥയെ പ്രശംസിച്ച് പൃഥ്വിരാജ്

പൃഥ്വിരാജിന്റെ വാക്കുകള്‍

'ഇന്ന് ഈ സദസില്‍ ഇരിക്കുന്ന ആള്‍ക്കാരില്‍ ബറോസ് എന്ന സിനിമയെ പൂര്‍ണ്ണമായും വായിച്ചറിഞ്ഞ ആളുകളില്‍ ഒരാളാണ് ഞാന്‍. അതുകൊണ്ട് തന്നെ ഞാന്‍ ഈ സിനിമയുടെ ഭാഗമായതിനാല്‍ എനിക്ക് ബറോസിനെ പൊക്കി പറയാന്‍ സാധിക്കില്ല. ഞാന്‍ ഈ സിനിമയുടെ ഭാഗമല്ലാത്ത ആളായിരുന്നെങ്കില്‍ ഞാന്‍ ഒരുപാട് പൊക്കി പറഞ്ഞേനെ. എനിക്ക് ആദ്യം നന്ദി പറയാനുള്ളത് ലാലേട്ടനോടാണ്. ലാലേട്ടന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ഇത്രയും വലിയൊരു സിനിമയില്‍ ഞാന്‍ ചെയ്യാന്‍ പോകുന്ന വേഷത്തില്‍ ഇന്ത്യയിലെയോ അല്ലെങ്കില്‍ ലോകത്തിലെയോ ഏത് നടനെ വേണമെങ്കിലും വെയ്ക്കാം . പക്ഷെ ആ നിമിഷത്തില്‍ അദ്ദേഹത്തിന്റെ മനസില്‍ എന്റെ മുഖം തെളിഞ്ഞത് വലിയൊരു ഭാഗ്യമായി ഞാന്‍ കരുതുന്നു. അതിന് ലാലേട്ടനോടും, ജിജോ സാറിനോടും, ആന്റണി ചേട്ടനോടും ഒരുപാട് നന്ദി.

ഈ സിനിമയുടെ ഭാഗമാകാന്‍ സാധിക്കുക എന്ന് പറയുന്നത് തന്നെ വലിയൊരു നേട്ടമായാണ് ഞാന്‍ കാണുന്നത്. ലൂസിഫറിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ നടക്കുന്ന സമയത്താണ് ലാലേട്ടന്‍ എന്നോട് ഈ സിനിമ സംവിധാനം ചെയ്യാന്‍ പോവുകയാണെന്ന് പറയുന്നത്. എനിക്കത് വലിയ അത്ഭുതമായി തോന്നിയില്ല. പിന്നെ ലൂസിഫര്‍ ഷൂട്ട് തുടങ്ങിയപ്പോള്‍ ഞാന്‍ എന്റെ ക്യാമറമാനോട് പറഞ്ഞു 'മൂപ്പര് ശരിക്കും ഒരു ഫിലിം മേക്കറാണെന്ന്'. കാരണം ഷോട്ട് വെക്കുമ്പോള്‍ മറ്റുള്ളവരോട് പറഞ്ഞ് കൊടുക്കേണ്ട പോലെ ലാലേട്ടനോട് പറയണ്ട. ഒരുപാട് കാലത്തെ അനുഭവം കൊണ്ട് സിനിമ എന്ന മാധ്യമത്തെ വളരെ ആഴത്തില്‍ മനസിലാക്കിയ ആളാണ് ലാലേട്ടന്‍ എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.

ബറോസിന്റെ സ്‌ക്രിപ്പ്റ്റ് പൂര്‍ണ്ണമായി വായിച്ച് കഴിഞ്ഞപ്പോള്‍ എനിക്ക് തോന്നിയത് സിനിമ സംവിധാനം ചെയ്യാന്‍ രണ്ട് കാര്യങ്ങളാണ് പ്രധാനമായി വേണ്ടത്. ഒന്ന് ഭയങ്കരമാ മാന്‍ മാനേജ്‌മെന്റ് സ്‌കില്ല് വേണം. പിന്നെ ഇമാജിനേഷന്‍ വേണം. ബറോസ് വളരെ ടെക്‌നിക്കലായി മാന്‍ മാനേജ്‌മെന്റ് സ്‌കില്ലുള്ള, ഒരു കൊച്ച് കുട്ടിയുടെ ഇമാജിനേഷനുള്ള ആള്‍ക്കെ സംവിധാനം ചെയ്യാന്‍ സാധിക്കു. അപ്പോ ഈ കഴിവുകളെല്ലാം ഉള്ള ലാലേട്ടനെക്കാള്‍ മികച്ച ഒരു കുട്ടിയെ എനിക്ക് പരിചയമില്ല. അപ്പോള്‍ അത് കൊണ്ട് തന്നെ ബറോസ് എന്ന ചിത്രം ഈ ലോകത്ത് സംവിധാനം ചെയ്യാന്‍ എന്റെ അറിവില്‍ ഏറ്റവും നല്ല ആള് ലാലേട്ടനാണ്. ജിജോ ചേട്ടനാണെങ്കിലും അങ്ങനെ തന്നെയാണ്. ലാലേട്ടന്‍ സംവിധാന രംഗത്തേക്ക് വരുന്നതിനൊപ്പം ജിജോ ചേട്ടനെ സിനിമയിലേക്ക് തിരിച്ചുകൊണ്ടുവരികയാണ്. എന്നോട് ഒരിക്കല്‍ മണിരത്‌നം സര്‍ ജിജോ ചേട്ടന്‍ വളരെ മികച്ച ഒരു ഫിലിം മേക്കറാണെന്ന് പറഞ്ഞിട്ടുണ്ട്. മാത്രമല്ല, എന്റെ സിനിമ ജീവിതത്തില്‍ ഇതു പോലൊരു സ്‌ക്രിപ്പ്റ്റ് ഞാന്‍ ഒരിക്കലും വായി്ച്ചിട്ടില്ല.’

Related Stories

No stories found.
logo
The Cue
www.thecue.in