വരദരാജ മന്നാര്‍ ആയി പൃഥ്വിരാജ്, സലാറിന്റെ പുതിയ കാരക്ടര്‍ പോസ്റ്റര്‍

വരദരാജ മന്നാര്‍ ആയി പൃഥ്വിരാജ്, സലാറിന്റെ പുതിയ കാരക്ടര്‍ പോസ്റ്റര്‍

കെ.ജി.എഫിന് ശേഷം പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം സലാറിലെ പൃഥ്വിരാജിന്റെ കാരക്ടര്‍ പോസ്റ്റര്‍ പുറത്ത്. വരദരാജ മാന്നാര്‍ ആയിട്ടാണ് പൃഥ്വിരാജ് സിനിമയില്‍ എത്തുന്നത്.കെ.ജി. എഫിന്റെ നിര്‍മ്മാതാക്കളായ ഹോംബാലെ ഫിലിംസാണ് ചിത്രം നിര്‍മിക്കുന്നത്. പ്രഭാസാണ് ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നത്.പൃഥ്വിരാജ് സുകുമാരന്റെ ജന്മദിനത്തോടനുബന്ധിച്ച് , ജന്മദിനാശംസകള്‍ അറിയിച്ചുകൊണ്ടാണ്പോസ്റ്റര്‍ റിലീസ് ചെയ്തിരിക്കുന്നത്.

ആക്ഷന്‍ പശ്ചാത്തലം ഉള്ള സിനിമ ആണ് എന്നാണ് പോസ്റ്റര്‍ നല്‍കുന്ന സൂചനകള്‍. ഡാര്‍ക്ക് ടോണില്‍ സെറ്റ് ചെയ്തിരിക്കുന്ന കഥാപാത്രങ്ങളാണ് അധികവും എന്നാണ് മുമ്പ് റിലീസായ പോസ്റ്ററുകളില്‍ നിന്നും മനസ്സിലാകുന്നത്.പ്രഭാസ്,പൃഥ്വിരാജ് സുകുമാരന്‍ , ശ്രുതി ഹസ്സന്‍, ജഗപതി ബാബു തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.

ഭുവന്‍ ഗൗഡ ഛായാഗ്രഹണം നിര്‍വഹിക്കുന്ന സിനിമയില്‍ രവി ബസ്റൂര്‍ ആണ് സംഗീത സംവിധാനം. കോവിഡ് കാരണം ചിത്രീകരണം പൂര്‍ത്തിയാക്കാന്‍ തടസ്സം നേരിട്ട സിനിമയുടെ റിലീസ് ഡേറ്റ് നീട്ടി വെക്കുകയായിരുന്നു. 28 സെപ്റ്റംബര്‍ 2023 -ാണ് പുതിയ റിലീസ് തീയതി.ഡാര്‍ക്ക് സെന്‍ട്രിക്ക് തീം ടെക്നോളജി ഉപയോഗിക്കുന്ന സിനിമ കൂടിയാണ് സലാര്‍. കന്നട, തെലുങ്ക് എന്നീ ഭാഷകളിലാണ് ചിത്രം ഷൂട്ട് ചെയ്യുന്നത്. അതോടൊപ്പം മലയാളം, ഹിന്ദി, തമിഴ് എന്നീ ഭാഷകളിലേക്ക് ചിത്രം ഡബ്ബ് ചെയ്യുകയും ചെയ്യും.

താന്‍ ഇതുവരെ ചെയ്തതില്‍ ഏറ്റവും അധികം വയലന്‍സുള്ള കഥാപാത്രമാണ് സലാറിലേതെന്ന് പ്രഭാസ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഇതുവരെ ചെയ്യാത്ത റോളാണെന്നും സലാര്‍ പാന്‍ ഇന്ത്യന്‍ സ്വീകാര്യത ലക്ഷ്യമിടുന്ന ചിത്രമാണെന്നും പ്രഭാസ് പറഞ്ഞിരുന്നു

Related Stories

No stories found.
logo
The Cue
www.thecue.in