'ലൂസിഫ'റിന്റെ ഓര്‍മ്മകളുമായി പൃഥ്വിരാജ്; എമ്പുരാന് വേണ്ടി കാത്തിരിക്കുന്നുവെന്ന് ആരാധകര്‍

'ലൂസിഫ'റിന്റെ ഓര്‍മ്മകളുമായി പൃഥ്വിരാജ്; എമ്പുരാന് വേണ്ടി കാത്തിരിക്കുന്നുവെന്ന് ആരാധകര്‍

പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫര്‍ മലയാള സിനിമയ്ക്ക് ഒരുപാട് സാധ്യതകള്‍ തുറന്നിട്ട ചിത്രമാണ്. മലയാളത്തില്‍ നിന്ന് ആദ്യമായി 200 കോടി ക്ലബ്ബില്‍ ഇടം പിടിച്ച ചിത്രം കൂടിയായിരുന്നു ലൂസിഫര്‍. അതോടൊപ്പം തന്നെ മോഹന്‍ലാലിന്റെ സ്റ്റീഫന്‍ നെടുമ്പള്ളിയെ പ്രേക്ഷകര്‍ ഏറ്റെടുക്കുകയും ചെയ്തു. ഇപ്പോഴിതാ തന്റെ ആദ്യ സംവിധാന സംരംഭത്തിന്റെ ഓര്‍മ്മകള്‍ പങ്കുവെച്ചിരിക്കുകയാണ് പൃഥ്വിരാജ്.

2019ലേക്കൊരു തിരിഞ്ഞു നോട്ടം എന്ന ക്യാപ്ക്ഷനോടെ ലൂസിഫറിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ സമയത്തെ ചിത്രങ്ങളാണ് താരം പങ്കുവെച്ചത്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രത്തിന് താഴെ ആരാധകര്‍ ഒന്നടങ്കം കമന്റ് ചെയ്തിരിക്കുന്നത് എമ്പുരാനിനെ കുറിച്ചാണ്. ലൂസിഫറിന്റെ റിലീസിന് പിന്നാലെ തന്നെ ചിത്രത്തിന്റെ രണ്ടാം ഭാഗമായ എമ്പുരാനും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കൊവിഡ് വ്യാപനത്താല്‍ ഷൂട്ടിങ്ങ് ഇതുവരെ ആരംഭിക്കാന്‍ സാധിച്ചിട്ടില്ല.

രണ്ട് വര്‍ഷത്തോളമായ പ്രേക്ഷകര്‍ 'എമ്പുരാന്' വേണ്ടി കാത്തിരിക്കുന്നു. എന്നാണ് ചിത്രം തുടങ്ങുക എന്ന ആകാംഷയിലാണ് ആരാധകര്‍ എല്ലാവരും. അടുത്ത വര്‍ഷം ചിത്രത്തിന്റെ ഷൂട്ടിങ്ങ് തുടങ്ങാന്‍ സാധ്യതയുണ്ടെന്ന് പൃഥ്വിരാജും മുരളി ഗോപിയും നേരത്തെ അറിയിച്ചിരുന്നു. എമ്പുരാന്‍ യൂണിവേഴ്സലായുള്ള പ്രശ്നം സംസാരിക്കുന്ന ചിത്രമായിരിക്കുമെന്നും അടുത്തിടെ തിരക്കഥാകൃത്ത് മുരളി ഗോപി വ്യക്തമാക്കി.

അതേസമയം കൊവിഡ് സാഹചര്യത്തില്‍ മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമാണ് ബ്രോ ഡാഡി. ചിത്രം അടുത്ത് തന്നെ ഒടിടി പ്ലാറ്റ്‌ഫോമിലൂടെ പ്രേക്ഷകരിലേക്ക് എത്തും. കൊവിഡ് സാഹചര്യത്തില്‍ എമ്പുരാന്റെ ചിത്രീകരണം നീണ്ട് പോയപ്പോഴാണ് പൃഥ്വിരാജ് ബ്രോ ഡാഡി സംവിധാനം ചെയ്തത്.

Related Stories

No stories found.
logo
The Cue
www.thecue.in