ഇതാണ് പഴയ മധു, കൊട്ട മധു എന്ന ഗുണ്ടാലീഡര്‍ ആകും മുമ്പ്, 'കാപ്പ' പുതിയ ലുക്ക്

ഇതാണ് പഴയ മധു, കൊട്ട മധു എന്ന ഗുണ്ടാലീഡര്‍ ആകും മുമ്പ്, 'കാപ്പ' പുതിയ ലുക്ക്

കടുവയ്ക്ക് ശേഷം പൃഥ്വിരാജ്-ഷാജി കൈലാസ് കൂട്ടുക്കെട്ടില്‍ ഒരുങ്ങുന്ന പുതിയ ചിത്രമാണ് കാപ്പ. ചിത്രത്തില്‍ കോട്ട മധു എന്ന തിരുവനന്തപുരത്തുകാരന്‍ ഗുണ്ടാ നേതാവിന്റെ റോളിലാണ് പൃഥ്വിരാഡ് എത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ തന്റെ കഥാപാത്രത്തെ ലുക്ക് പങ്കുവെച്ചിരിക്കുകയാണ് പൃഥ്വി. കോട്ട മധു ഗുണ്ടാ നേതാവ് ആകുന്നതിന് മുമ്പുള്ള ലുക്കാണ് പൃഥ്വിരാജ് പങ്കുവെച്ചത്. 'പഴയ മധു, കൊട്ട മധു എന്ന ഗുണ്ടാലീഡര്‍ ആകും മുമ്പ്' എന്നാണ് ചിത്രത്തിന്റെ ക്യാപ്ക്ഷന്‍.

ജി ആര്‍ ഇന്ദുഗോപന്റെ ശംഖുമുഖി എന്ന കഥയാണ് കാപ്പ എന്ന പേരില്‍ ചിത്രമാകുന്നത്. ജി ആര്‍ ഇന്ദുഗോപനാണ് തിരക്കഥയും സംഭാഷണവും. ചിത്രത്തില്‍ ആസിഫ് അലി, മഞ്ജു വാര്യര്‍, അന്ന ബെന്‍ എന്നിവരും കേന്ദ്ര കഥാപാത്രങ്ങളാണ്. കഴിഞ്ഞ ദിവസമായിരുന്നു ചിത്രത്തിന്റെ പൂജ ചടങ്ങുകള്‍ കഴിഞ്ഞ് ഷൂട്ടിംഗ് ആരംഭിച്ചത്.

ദിലീഷ് പോത്തന്‍, ജഗദീഷ്, നന്ദു എന്നിവരും ചിത്രത്തിന്റെ താരനിരയില്‍ ഉണ്ട്. ജോമോന്‍ ടി ജോണ്‍ ചായഗ്രഹണം നിര്‍വഹിക്കുന്നു. ജിനു വി ഏബ്രഹാം, ഡോള്‍വിന്‍ കുര്യാക്കോസ് ദിലീഷ് നായര്‍ എന്നിവരുടെ പങ്കാളിത്തത്തില്‍ ആരംഭിച്ച തിയേറ്റര്‍ ഓഫ് ഡ്രീംസ് ആണ് കാപ്പ നിര്‍മ്മിക്കുന്നത്. 'നീതിയല്ല, നിയമമാണ്' എന്ന ടാഗ് ലൈനുമായാണ് ചിത്രമെത്തുന്നത്.

പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ വേണു സംവിധാനം ചെയ്യുമെന്ന് പ്രഖ്യാപിച്ച ചിത്രമാണ് കാപ്പ. സിനിമയുടെ ആദ്യമായി പുറത്തുവന്ന മോഷന്‍ പോസ്റ്ററിലും വേണുവായിരുന്നു സംവിധായകന്റെ സ്ഥാനത്ത്. സാനു ജോണ്‍ വര്‍ഗീസ് ക്യാമറ ചെയ്യുമെന്നായിരുന്നു പ്രഖ്യാപിച്ചത്. നിര്‍മ്മാതാക്കളുമായുള്ള അഭിപ്രായ ഭിന്നതകള്‍ക്ക് പിന്നാലെ വേണുവിന് പകരം ഷാജി കൈലാസ് സംവിധായകനായി എത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

Related Stories

No stories found.
logo
The Cue
www.thecue.in