മമ്മൂട്ടിക്കമ്പനിയുടെയും പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെയും നികുതി കൃത്യം ; ധനകാര്യ മന്ത്രാലയത്തിന്റെ സര്‍ട്ടിഫിക്കറ്റ്

മമ്മൂട്ടിക്കമ്പനിയുടെയും പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെയും നികുതി കൃത്യം ; ധനകാര്യ മന്ത്രാലയത്തിന്റെ സര്‍ട്ടിഫിക്കറ്റ്

Published on

ആദായ നികുതി കൃത്യമായി ഫയല്‍ ചെയ്തതിനും ജിഎസ്ടി കൃത്യമായി അടച്ചതിനും പൃഥ്വിരാജ് പ്രൊഡക്ഷന്സിനെയും മമ്മൂട്ടി കമ്പനിയെയും അഭിനന്ദിച്ച് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്റ്റ് ടാക്സസ് ആന്‍ഡ് കസ്റ്റംസ്. 2022-23 സാമ്പത്തിക വര്‍ഷത്തിലെ നികുതി അടവുമായി ബന്ധപ്പെട്ടാണ് കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന് കീഴില്‍ വരുന്ന ബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റാണ് ഇരു പ്രൊഡക്ഷന്‍ കമ്പനികള്‍ക്കും ലഭിച്ചത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും മമ്മൂട്ടി കമ്പനിയും അവരുടെ ഔദ്യോഗിക സാമൂഹ്യ മാധ്യമങ്ങളിലൂടെലായാണ് സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് പങ്കുവച്ചത്.

9 എന്ന ചിത്രത്തിലൂടെയാണ് പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് സിനിമ നിര്‍മാണ മേഖലയിലേക്ക് വരുന്നത്. 'നന്‍പകല്‍ നേരത്ത് മയക്കം' എന്ന ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചിത്രത്തിലൂടെയാണ് മമ്മൂട്ടി കമ്പനിയും അടുത്തിടെ സിനിമ നിര്‍മ്മാണത്തിലേക്ക് ചുവടുവച്ചത്.

മലയാള സിനിമയിലെ നിര്‍മാതാക്കള്‍ക്ക് നേരെ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണമെന്ന് മുന്‍പ് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. താരങ്ങളുടെയും നിര്‍മാതാക്കളുടെയും വീട്ടിലെ റെയ്ഡിന് പിന്നാലെ ഒരു നിര്‍മാതാവിനെ കേന്ദ്ര ഏജന്‍സി കസ്റ്റഡിയിലെടുത്തതായും നടന്‍ പൃഥ്വിരാജ് പിഴയൊടുക്കി നടപടി ഒഴിവാക്കിയെന്നും 'മറുനാടന്‍ മലയാളി' എന്ന യൂട്യൂബ് ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ തനിക്കെതിരെ വ്യാജവാര്‍ത്ത നല്‍കിയ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചു എന്ന വിഷയത്തില്‍ പൃഥ്വിരാജ് നിയമനടപടി സ്വീകരിച്ചിരുന്നു.

logo
The Cue
www.thecue.in