നിങ്ങൾ പ്രതീക്ഷിക്കുത്തിനുമപ്പുറം കുറെ പരിപാടികളുള്ള സിനിമയായിരിക്കും ഐ നോബഡി: പൃഥ്വിരാജ്

നിങ്ങൾ പ്രതീക്ഷിക്കുത്തിനുമപ്പുറം കുറെ പരിപാടികളുള്ള സിനിമയായിരിക്കും ഐ നോബഡി: പൃഥ്വിരാജ്
Published on

ഐ നോബഡി എന്ന പുതിയ ചിത്രത്തെക്കുറിച്ച് സംസാരിച്ച് നടൻ പൃഥ്വിരാജ്. പ്രേക്ഷകർ പ്രതീക്ഷിക്കുന്നതിനപ്പുറം വലിയ ചിത്രമായിരിക്കും ഇത്. ടീസറിലോ ട്രെയ്ലറിലോ ഈ സിനിമയുടെ സ്കെയിൽ എന്തെന്നാൽ സംബന്ധിച്ച് സൂചനകൾ നൽകിയിട്ടില്ല. എന്നാൽ അതിനപ്പുറവും ചില കാര്യങ്ങൾ സിനിമയിലുണ്ടാകുമെന്ന് പൃഥ്വിരാജ് പറഞ്ഞു. ക്യു സ്റ്റുഡിയോ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു പൃഥ്വിരാജ്.

ഐ നോബഡി ഭയങ്കര എന്റർടെയ്നിങ്ങായ, എൻഗേജിങ്ങായ, നിങ്ങൾ പ്രതീക്ഷിക്കുത്തിനുമപ്പുറം കുറെ പരിപാടികളുള്ള, നിങ്ങൾ വിചാരിക്കുന്നതിനേക്കാൾ വലിയൊരു സിനിമയായിരിക്കും. ഇതിന്റെ ക്യാൻവാസ് ടീസറിലും ട്രെയ്ലറിലും വ്യക്തമാക്കിയിട്ടില്ല. ആ സിനിമയുടെ രീതി അങ്ങനെയാണ്. സിനിമ കണ്ടു കണ്ടു... വിഷയം വലുതാകുമ്പോഴാണ് ആ സിനിമയും വലുതാകുന്നത്,' പൃഥ്വിരാജ് പറഞ്ഞു.

അതേസമയം ഐ നോബഡി ജൂലൈ 9 ന് തിയറ്ററുകളിൽ റിലീസ് ചെയ്യും. നിസാം ബഷീർ ഒരുക്കുന്ന ചിത്രത്തിൽ പാർവതി തിരുവോത്തും പ്രധാന വേഷത്തിലെത്തുന്നുണ്ട്. എന്ന് നിന്റെ മൊയ്തീൻ, കൂടെ തുടങ്ങിയ സൂപ്പർഹിറ്റുകൾക്ക് ശേഷം പാർവതിയും പൃഥ്വിരാജും വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്. ഇ 4 എന്റർടൈൻമെന്‍റ്സ്, പൃഥ്വിരാജ് പ്രൊഡക്ഷൻസ് എന്നീ ബാനറുകളില്‍ സുപ്രിയ മേനോനും മുകേഷ് ആർ മേത്തയും സി വി സാരഥിയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. റോഷാക്ക്, ഇബിലീസ് എന്നീ ചിത്രങ്ങൾക്ക് ശേഷം സമീര്‍ അബ്ദുള്‍ ആണ് ഐ നോബഡിയുടെ രചന നിർവഹിക്കുന്നത്.

ഛായാഗ്രഹണം ദിനേശ് പുരുഷോത്തമൻ, ലൈൻ പ്രൊഡ്യൂസർ ഹാരിസ് ദേശം, പ്രൊഡക്ഷൻ ഡിസൈനർ അർഷാദ് നാക്കോത്ത്, മേക്കപ്പ് റോണക്സ് സേവിയർ, കോസ്റ്റ്യൂം ധന്യ ബാലകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ റിനി ദിവാകർ, സംഘട്ടന സംവിധാനം വാനിക്ക് ബെൻ & കലൈ കിംഗ്സ്റ്റൺ, സൗണ്ട് ഡിസൈനർ നിക്സൺ ജോർജ്, വി എഫ് എക്സ് ലവ കുശ, പ്രൊമോഷൻസ് പൊഫാക്ഷിയോ, ഡിജിറ്റൽ മാർക്കറ്റിംഗ് വിപിൻ കുമാർ.വി, സ്റ്റിൽസ് രോഹിത് കെ സുരേഷ്, ഡിസൈൻസ് യെല്ലോ ടൂത്ത്, വിതരണം ഹോം സ്ക്രീൻ എന്റർടെയ്ന്‍‍മെന്‍റ്.

logo
The Cue
www.thecue.in