ക്ലീൻ ഷേവ് ലുക്കിൽ ദുൽഖർ സൽമാൻ; ലക്കി ഭാസ്കർ ഫസ്റ്റ് ലുക്ക്

ക്ലീൻ ഷേവ് ലുക്കിൽ ദുൽഖർ സൽമാൻ; ലക്കി ഭാസ്കർ ഫസ്റ്റ് ലുക്ക്

'വാത്തി' എന്ന ചിത്രത്തിന് ശേഷം വെങ്കി അട്ലൂരി സംവിധാനം ചെയ്ത് ദുൽഖർ സൽമാൻ നായകനാകുന്ന തെലുങ്ക് ചിത്രം 'ലക്കി ഭാസ്‌കറിന്റെ' ഫസ്റ്റ് ലുക്ക് പുറത്തുവിട്ട് അണിയറപ്രവർത്തകർ. ഫോര്‍ച്യൂണ്‍ ഫയര്‍ സിനിമാസിന്റെ ബാനറിൽ സിതാര എന്റെര്‍റ്റൈന്മെന്റ്‌സും നാഗ വംശി,സായി സൗജന്യാ എന്നിവരും ചേര്‍ന്നാണ് ചിത്രം നിർമിക്കുന്നത്. ക്ലീൻ ഷേവ് ലുക്കിൽ വട്ട കണ്ണാടിയുമായി നോട്ടുകെട്ടുകൾക്കിടെയിലൂടെ നടന്നു വരുന്ന ദുൽഖറിനെയാണ് പോസ്റ്ററിൽ കാണാനാവുക. ദുൽഖർ സൽമാന്റെ അഭിനയജീവിതം ആരംഭിച്ചിട്ട് 12 വർഷം തികയുന്ന ദിവസത്തിലാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് അണിയറ പ്രവർത്തർ പുറത്തു വിട്ടിരിക്കുന്നത്.

മഗധ ബാങ്കിൽ ജോലി ചെയ്യുന്ന ഒരു കാഷ്യറായാണ് ചിത്രത്തിൽ ദുൽഖർ സൽമാൻ എത്തുന്നത്. 90-കളിലെ ബോംബെയിലെ സാമ്പത്തിക പ്രതിസന്ധിയുടെ സമയത്ത് ഒരു കാഷ്യർ കടന്നുപോവുന്ന പ്രതിസന്ധികളാണ് സിനിമയുടെ ഇതിവൃത്തം. മീനാക്ഷി ചൗധരിയാണ് ചിത്രത്തിൽ ദുൽഖറിന്റെ നായികയായി എത്തുന്നത്. തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി എന്നീ 4 ഭാഷകളിലായി ഒരുങ്ങുന്ന ചിത്രത്തിന്റെ സം​ഗീതസംവിധാനം നിർവഹിക്കുന്നത് സംഗീത സംവിധായകൻ ജി വി പ്രകാശ് കുമാറാണ്. ഛായാഗ്രഹണം നിർവഹിക്കുന്നത് നിമിഷ് രവി, ചിത്രസംയോജനം നവിൻ നൂലി, പിആർഒ: ശബരി.

അഭിലാഷ് ജോഷി സംവിധാനം ചെയ്ത 'കിംഗ് ഓഫ് കൊത്ത' യാണ് ഒടുവിലായി തിയറ്ററുകളിലെത്തിയ ദുൽഖർ സൽമാൻ ചിത്രം. ചിത്രത്തിൽ രാജു എന്ന കഥാപാത്രത്തെയാണ് ദുൽഖർ സൽമാൻ അവതരിപ്പിച്ചത്. ദുൽഖറിന്റെ കരിയറിലെ ഏറ്റവും മുതൽ മുടക്കുള്ള ചിത്രം കൂടിയായിരുന്ന കിം​ഗ് ഓഫ് കൊത്തയിൽ ഷബീർ കല്ലറക്കൽ, പ്രസന്ന, ചെമ്പൻ വിനോദ്, ഷമ്മി തിലകൻ, ഗോകുൽ സുരേഷ്, വടചെന്നൈ ശരൺ, ഐശ്വര്യ ലക്ഷ്മി, നൈല ഉഷ, ശാന്തി കൃഷ്ണ, അനിഖ സുരേന്ദ്രൻ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in