സൈജു കുറുപ്പിന് ജന്മദിന ആശംസയുമായി 'പ്രേമപ്പനി' ​ഗാനം, 'അഭിലാഷം' ഈദ് റിലീസായി തിയറ്ററുകളിലെത്തും

സൈജു കുറുപ്പിന് ജന്മദിന ആശംസയുമായി 'പ്രേമപ്പനി' ​ഗാനം, 'അഭിലാഷം' ഈദ് റിലീസായി തിയറ്ററുകളിലെത്തും
Published on

നടൻ സൈജു കുറുപ്പിന് ജന്മദിന ആശംസകളുമായി 'അഭിലാഷം' ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. സൈജു കുറുപ്പിനുള്ള പിറന്നാൾ ആശംസ ചിത്രത്തിലെ വീഡിയോ സോങ് ആയാണ് ടീം പുറത്തിറക്കിയിരിക്കുന്നത്. സൈജു കുറുപ്പ്, തൻവി റാം, അർജുൻ അശോകൻ, എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മണിയറയിലെ അശോകന് ശേഷം ഷംസു സെയ്ബ സംവിധാനം ചെയ്യുന്ന ചിത്രമാണ് അഭിലാഷം. സെക്കന്റ്‌ ഷോ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആൻ സരിഗ ആന്റണി, ശങ്കർ ദാസ് എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് ജെനിത് കാച്ചപ്പിള്ളിയാണ്. ചിത്രം ഈദ് റിലീസായി തിയറ്ററുകളിലെത്തും.

മലബാറിന്റെ പശ്‌ചാത്തലത്തിൽ കഥ പറയുന് ചിത്രമാണ് അഭിലാഷം. ചിത്രത്തിൽ അഭിലാഷ് എന്ന കഥാപാത്രമായാണ് സൈജു കുറുപ്പ് എത്തുന്നത്. ചിത്രത്തിൽ ഷെറിൻ എന്ന കഥാപാത്രത്തെയാണ് തൻവി റാം അവതരിപ്പിക്കുന്നത്. താജു എന്ന കഥാപാത്രമായാണ് അർജുൻ അശോകൻ എത്തുന്നത്. സൈജു കുറുപ്പ്, തൻവി റാം, അർജുൻ അശോകൻ, എന്നിവർക്കൊപ്പം ബിനു പപ്പു, നവാസ് വള്ളിക്കുന്ന്, ഉമ കെ പി, നീരജ രാജേന്ദ്രൻ, ശീതൾ സക്കറിയ, അജിഷ പ്രഭാകരൻ, നിംന ഫതൂമി, വസുദേവ് സജീഷ്, ആദിഷ് പ്രവീൺ, ഷിൻസ് ഷാൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കാത്തിരിപ്പിന്റെ സുഖമുള്ള, പ്രണയത്തിന്റെ മണമുള്ള ഒരു പ്രണയകഥകൂടി' എന്ന ടാഗ് ലൈനോടെയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറ പ്രവർത്തകർ മുമ്പ് പുറത്തു വിട്ടത്.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ -ഷോർട്ട്ഫ്ലിക്സ്, ഛായാഗ്രഹണം - സജാദ് കാക്കു, സംഗീത സംവിധായകൻ - ശ്രീഹരി കെ നായർ, എഡിറ്റർ - നിംസ്, വസ്ത്രാലങ്കാരം - ധന്യ ബാലകൃഷ്ണൻ, മേക്കപ്പ് - റോണക്സ് സേവ്യർ, കലാസംവിധാനം - അർഷദ് നാക്കോത്ത്, പ്രൊഡക്ഷൻ കൺട്രോളർ - രാജൻ ഫിലിപ്പ്, ഗാനരചന - ഷർഫു & സുഹൈൽ കോയ, സൗണ്ട് ഡിസൈൻ - പി സി വിഷ്ണു, VFX - അരുൺ കെ രവി, കളറിസ്റ്റ് - ബിലാൽ റഷീദ്, സ്റ്റിൽസ് -ഷുഹൈബ് എസ്.ബി. കെ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- സാംസൺ, ഡിസൈൻസ് - വിഷ്ണു നാരായണൻ, ഡിസ്ട്രിബൂഷൻ - ഫിയോക്ക്, ഓവർസീസ് ഡിസ്ട്രിബ്യൂഷൻ - ഫാർസ് ഫിലിംസ്, മ്യൂസിക് റൈറ്റ്സ് - 123 മ്യൂസിക്സ്, ഡിജിറ്റൽ മാർക്കറ്റിംഗ് - ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്സ്, പിആർഓ - വാഴൂർ ജോസ്, ശബരി

Related Stories

No stories found.
logo
The Cue
www.thecue.in