'എനിക്ക് ഒസിഡി ഉണ്ട്, ഒരുപാട് കളറുകൾ എനിക്ക് ഇഷ്ടമല്ല'; ഇരുണ്ട കളർ പാലറ്റിന് പിന്നിലുള്ള കാരണം വെളിപ്പെടുത്തി പ്രശാന്ത് നീൽ

'എനിക്ക് ഒസിഡി ഉണ്ട്, ഒരുപാട് കളറുകൾ എനിക്ക് ഇഷ്ടമല്ല';  ഇരുണ്ട കളർ പാലറ്റിന് പിന്നിലുള്ള കാരണം വെളിപ്പെടുത്തി പ്രശാന്ത് നീൽ

പ്രശാന്ത് നീൽ സംവിധാനം ചെയ്ത് പ്രഭാസ് , പൃഥ്വിരാജ് തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് സലാർ. സലാറും കെജിഫും തമ്മിൽ ബന്ധമുണ്ടെന്ന് തരത്തിൽ മുമ്പ് വാർത്തകൾ പ്രചരിച്ചിരുന്നു. അതിന് പ്രധാനം കാരണം കെജിഎഫിനോട് സാമ്യം തോന്നുന്ന തരത്തിലുള്ള സലാറിന്റെ ഇരുണ്ട തീം ആയിരുന്നു. എന്നാൽ സലാറും കെജിഎഫും തമ്മിൽ ബന്ധമില്ലെന്നും തന്റെ സിനിമയിൽ ഇരുണ്ട നിറത്തിലുള്ള കളർ പാലറ്റുകൾ ഉപയോ​ഗിക്കുന്നത് തനിക്ക് ഒസിഡി (Obsessive-compulsive disorder) ഉള്ളത് കൊണ്ടാണെന്നും ഒരുപാട് കളറുകൾ തനിക്ക് ഇഷ്ടമല്ലെന്നും പ്രശാന്ത് നീൽ പറഞ്ഞു. ഭരദ്വാജ് രം​ഗനുമായി നടത്തിയ അഭിമുഖത്തിലാണ് പ്രശാന്ത് നീൽ ഇക്കാര്യം വ്യക്തമാക്കിയത്.

പ്രശാന്ത് നീൽ പറഞ്ഞത്:

എനിക്ക് ഒസിഡി ഉള്ളത് കൊണ്ടാണ് കെജിഫും സാലാറും ഒരുപോലെയുള്ളതായി തോന്നുന്നത്. ഒരുപാട് കളറുകൾ എനിക്ക് ഇഷ്ടമല്ല, ഒരുപാട് നിറങ്ങളുള്ള വസ്ത്രം ധരിക്കാനും എനിക്ക് ഇഷ്ടമല്ല, സ്ക്രീനിൽ കാണുന്നത് എന്റെ വ്യക്തിത്വത്തിന്റെ പ്രതിഭലനമാണ് എന്ന് എനിക്ക് തോന്നുന്നു. ​ഗ്രേ കളർ പശ്ചാത്തലം മനസ്സിൽ കണ്ടാണ് സിനിമാറ്റോ​ഗ്രാഫർ ഭുവൻ ​ഗൗഡ ചിത്രം ഷൂട്ട് ചെയ്തെങ്കിൽ അദ്ദേഹം എല്ലായ്പ്പോഴും അതിനോട് യോജിച്ചിരുന്നില്ല. പിന്നീട് ഞാൻ മനസ്സിലാക്കി ഒന്നുകിൽ ഇത് വളരെ നല്ല കാര്യമായിരിക്കും അല്ലെങ്കിൽ ഏറ്റവും മോശം. എനിക്ക് ഒരുപാട് അഭിപ്രായങ്ങൾ ലഭിച്ചിട്ടുണ്ട് ഇയാൾക്ക് കെജിഎഫ് മാത്രമേ നിർമിക്കാൻ സാധിക്കുകയുള്ളൂെ, അല്ലെങ്കിൽ കെജിഫ് പോലെയുള്ള സിനിമകൾ മാത്രമേ അയാൾക്ക് ചെയ്യാൻ സാധിക്കൂ. ഇത് സോഷ്യൽ മീഡിയിയിൽ നിന്ന് എനിക്ക് കിട്ടിയ അഭിപ്രായമല്ല, എന്റെ ചുറ്റുമുള്ള ആളുകൾ പറഞ്ഞതാണ്. അതിന് ശേഷമാണ് ഞാൻ മനസ്സിലാക്കാൻ തുടങ്ങിയത് എന്റെ ഒസിഡി, എന്റെ വ്യക്തിത്വം ഓൺസ്ക്രീനിലേക്ക് വരുന്നു എന്നത്. കെജിഎഫിനോട് സാമ്യം തോന്നുന്നു എന്ന കാരണത്താൽ എനിക്ക് ഇത് മാറ്റാൻ സാധിക്കില്ല. ഇതൊരു ​ഗ്രേ ഷേയ്ഡിൽ കാണിക്കേണ്ട സിനിമയാണെന്ന് ഞാൻ കരുതുന്നു. എനിക്ക് അത് മാറ്റാൻ ആ​ഗ്രഹമില്ല. ഈ സിനിമ ഇങ്ങനെ തന്നെ കാണിക്കണം. അതാണ് ആ കഥയുടെ മോഡ്.

കെജിഎഫ് 2, കാന്താര എന്നീ ചിത്രങ്ങൾക്ക് ശേഷം ഹോംബാലെ ഫിലിംസിന്റെ ബാനറിൽ വിജയ് കിരണ്ടൂർ നിർമ്മിക്കുന്ന ചിത്രമാണ് സലാർ പാർട്ട് 1 സീസ്‌ഫയർ. ചിത്രം ഡിസംബർ 22 ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി, മലയാളം തുടങ്ങിയ ഭാഷകളിൽ പ്രദർശനത്തിനെത്തും. ശ്രുതി ഹാസന്‍, ഈശ്വരി റാവു, ഗരുഡ റാം, ടിനു ആനന്ദ്, ജഗപതി ബാബു, ശ്രേയ റെഡ്ഡി എന്നിവരാണ് സിനിമയിലെ മറ്റു പ്രധാന അഭിനേതാക്കള്‍. പ്രശാന്ത് നീലിന്റേത് തന്നെയാണ് സിനിമയുടെ കഥയും,തിരക്കഥയും ഒരുക്കുന്നത്. മാജിക് ഫ്രെയിംസും പൃഥ്വിരാജ് പ്രൊഡക്ഷനും ചേര്‍ന്നാണ് 'സലാര്‍' കേരളത്തിലെ തിയേറ്ററുകളില്‍ എത്തിക്കുന്നത്. ഛായാഗ്രഹണം ഭുവന്‍ ഗൗഡ, എഡിറ്റിംഗ് ഉജ്വല്‍ കുല്‍ക്കര്‍ണി, സംഗീതം രവി ബസ്രൂര്‍,ഡിജിറ്റല്‍ പിആര്‍ഒ ഒബ്സ്‌ക്യൂറ എന്റര്‍ടൈന്‍മെന്റ് പി ആര്‍ ഒ. മഞ്ജു ഗോപിനാഥ്., മാര്‍ക്കറ്റിംഗ് ബിനു ബ്രിങ്ഫോര്‍ത്ത് എന്നിവരാണ് മറ്റു അണിയറ പ്രവര്‍ത്തകര്‍.

Related Stories

No stories found.
logo
The Cue
www.thecue.in