ആക്ഷന്റെ കാര്യത്തില്‍ ടോം ക്രൂയിസിനേക്കാള്‍ മുന്നിലെന്ന് കങ്കണ; ഡമ്മികുതിരയെ വെച്ചുള്ള ചിത്രീകരണ ദൃശ്യം പങ്കുവെച്ച് പ്രശാന്ത് ഭൂഷണ്‍

ആക്ഷന്റെ കാര്യത്തില്‍ ടോം ക്രൂയിസിനേക്കാള്‍ മുന്നിലെന്ന് കങ്കണ;  ഡമ്മികുതിരയെ വെച്ചുള്ള ചിത്രീകരണ ദൃശ്യം പങ്കുവെച്ച് പ്രശാന്ത് ഭൂഷണ്‍

നടി കങ്കണയുടെ ട്വീറ്റില്‍ പരിഹാസവുമായി മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. ആക്ഷന്‍ ചെയ്യുന്ന കാര്യത്തില്‍ താന്‍ ഹോളിവുഡ് താരം ടോം ക്രൂയിസിനേക്കാള്‍ മുന്നിലാണെന്ന് പറഞ്ഞുകൊണ്ടുള്ള കങ്കണയുടെ ട്വീറ്റിനായിരുന്നു പ്രശാന്ത് ഭൂഷന്റെ മറുപടി.

ആക്ഷന്റെ കാര്യത്തില്‍ താന്‍ ടോം ക്രൂയിസിനേക്കാള്‍ മുന്നിലാണെന്ന്, ബ്രേവ് ഹാര്‍ട്ട് അടക്കമുള്ള നിരവധി സിനിമകളുടെ ആക്ഷന്‍ സംവിധായകന്‍ തന്നോട് പറഞ്ഞിട്ടുണ്ടെന്നായിരുന്നു കങ്കണയുടെ ട്വീറ്റ്.

ട്വീറ്റ് വൈറലായതിന് പിന്നാലെ, മണികര്‍ണികയുടെ ചിത്രീകരണത്തില്‍ കങ്കണ ഒരു ഡമ്മി കുതിരയുടെ പുറത്തിരുന്ന് അഭിനയിക്കുന്ന രംഗമാണ് പ്രശാന്ത് ഭൂഷണ്‍ ട്വീറ്റ് ചെയ്തത്. ജാന്‍സാ കീ റാണി എന്ന കുറിപ്പോടെയായിരുന്നു പ്രശാന്ത് ഭൂഷണ്‍ വീഡിയോ പങ്കുവെച്ചത്.

ഒരു നടിയെന്ന നിലയില്‍ തന്നേക്കാള്‍ ബുദ്ധിയും റേഞ്ചും ഉള്ള നടിമാര്‍ ഈ ഗ്രഹത്തില്‍ ഉണ്ടെങ്കില്‍ അവരുമായി തുറന്ന സംവാദത്തിന് തയ്യാറാണെന്നും കങ്കണ കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. സംവാദത്തില്‍ കഴിവ് തെളിയിച്ചാല്‍ താന്‍ തന്റെ അഹങ്കാരം ഉപേക്ഷിക്കുമെന്നും നടി പറഞ്ഞിരുന്നു. ഈ ലോകത്തില്‍ മറ്റൊരു നടിക്കും തന്നെക്കാള്‍ കഴിവില്ലെന്നും ഏത് വിധത്തിലുള്ള കഥാപാത്രങ്ങളും തനിക്കു വഴങ്ങുമെന്നുമാന് കങ്കണയുടെ സ്വയം പുകഴ്ത്തല്‍.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

അമേരിക്കന്‍ താരം മെറില്‍ സ്ട്രീപ്പ്, ഇസ്രയേലി താരം ഗാല്‍ഗാഡോട്ട് എന്നിവരുമായി കങ്കണ തന്റെ പ്രകടനത്തെ താരതമ്യം ചെയ്യുകയും ചെയ്തിരുന്നു. അഭിനയത്തില്‍ താന്‍ കാണിക്കുന്ന അളവിലുള്ള പ്രകടനം കാഴ്ച്ചവെക്കുന്ന നടിമാര്‍ ഇന്ന് ലോകത്തില്ല. പല തലങ്ങളുള്ള കഥാപാത്രങ്ങള്‍ ചെയ്യാന്‍ മെറില്‍ സ്ട്രീപ്പിനോളം കഴിവ് തനിക്കുണ്ടെന്നും, ഗാല്‍ ഗഡോട്ടിനെപ്പോലെ ആക്ഷനും ഗ്ലാമറും ഒരുമിച്ചു ചെയ്യാനും തനിക്കാകുമെന്നുമായിരുന്നു കങ്കണയുടെ ട്വീറ്റ്.

Prashant Bhushan Mocks On Kangana's Tweet

Related Stories

No stories found.
logo
The Cue
www.thecue.in