ധ്യാന്‍ ശ്രീനിവാസന്റെ 'പ്രകാശന്‍ പറക്കട്ടെ'; ടീസര്‍ പുറത്ത്

ധ്യാന്‍ ശ്രീനിവാസന്റെ 'പ്രകാശന്‍ പറക്കട്ടെ'; ടീസര്‍ പുറത്ത്

ധ്യാന്‍ ശ്രീനിവാസന്റെ രചനയില്‍ ഷഹദ് സംവിധാനം ചെയ്യുന്ന 'പ്രകാശന്‍ പറക്കട്ടെ' എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ചിത്രത്തില്‍ ദിലീഷ് പോത്തനും മാത്യു തോമസുമാണ് കേന്ദ്ര കഥാപാത്രങ്ങള്‍. ഹിറ്റ് മേക്കേഴ്‌സ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ടിനു തോമസും, ഫന്റാസ്റ്റിക് ഫിലിംസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യം, അജു വര്‍ഗീസ് എന്നിരും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

അജു വര്‍ഗീസ്, സൈജുകുറുപ്പ്, ധ്യാന്‍ ശ്രീനിവാസന്‍, നിഷ സാരങ്, ഗോവിന്ദ് പൈ, ശ്രീജിത്ത് രവി, സ്മിനു സിജോ, ഋതുണ്‍ജ്ഞയ് ശ്രീജിത്ത് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാണ്. ഗുരു പ്രസാദ് ചായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ രതിന്‍ രാധാകൃഷ്ണനാണ്. മനു മഞ്ജിത്, ബി.കെ. ഹരിനാരായണന്‍ എന്നിവരുടെ വരികള്‍ക്ക് ഷാന്‍ റഹ്മാന്‍ സംഗീതം പകരുന്നു.

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സജീവ് ചന്തിരൂര്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- കെ. ഡബ്ള്‍യൂ ടാക്കീസ്, കല- ഷാജി മുകുന്ദ്, ചമയം- വിപിന്‍ ഓമശ്ശേരി, വസ്ത്രാലങ്കാരം- സുജിത് സി.എസ്., സ്റ്റില്‍സ്- ഷിജിന്‍ പി. രാജ്, പരസ്യകല- മനു ഡാവിഞ്ചി, സൗണ്ട്-ഷെഫിന്‍ മായന്‍, പ്രൊജക്ട് ഡിസൈനര്‍- ദിനില്‍ ബാബു, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- അരുണ്‍ ഡി. ജോസ്, അസോസിയേറ്റ് ഡയറക്ടര്‍- രവീഷ് നാഥ്, അസിസ്റ്റന്റ് ഡയറക്ടര്‍- ഷറഫുദ്ദീന്‍, വിഷ്ണു വിസിഗ, ജോയല്‍ ജോസഫ്, അഖില്‍, അശ്വിന്‍;, ഫിനാന്‍സ് കണ്‍ട്രോളര്‍- സുനില്‍ ടി.എസ്., ഷിബു ഡണ്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- പ്രസാദ് നമ്പിയന്‍ക്കാവ്, സഫി ആയൂര്‍, വിതരണം-ഫന്റാസ്റ്റിക് ഫിലിംസ് റിലീസ്.

Related Stories

No stories found.
logo
The Cue
www.thecue.in